പൊലീസ് ഉദ്യോഗസ്ഥന്മാര്‍ പ്രതികളാകുന്ന കേസുകള്‍ വര്‍ധിക്കുമ്പോള്‍

കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന ക്രിമിനല്‍ കേസുകളും മോഷണക്കേസുകളും അടക്കം വര്‍ധിച്ചുവരുന്നത് തികച്ചും ആശങ്കാജനകമാണ്. നിയമം പാലിക്കാനും സംരക്ഷിക്കാനും ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ നിയമലംഘകരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുമായി മാറിയാല്‍ അത് നമ്മുടെ നിയമവ്യവസ്ഥയെയും ക്രമസമാധാനനിലയെയും പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്തെ ജനാധിപത്യഭരണസംവിധാനങ്ങള്‍ക്കും ഭരണഘടനാമൂല്യങ്ങള്‍ക്കും സര്‍വോപരി ഭരണകൂടത്തോടുള്ള ജനങ്ങളുടെ വിശ്വാസത്തിനും വരെ ഹാനിവരുത്തും. കേരളത്തിലെ പൊലീസ് സേനയില്‍ നീതിബോധമുള്ളവരും സത്യസന്ധതയുമുള്ള നിരവധി പൊലീസ് ഉദ്യോഗസ്ഥരുണ്ട്. അക്രമങ്ങളും കൊലപാതകങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്കും മാഫിയാപ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് നാടിന്റെ […]

കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന ക്രിമിനല്‍ കേസുകളും മോഷണക്കേസുകളും അടക്കം വര്‍ധിച്ചുവരുന്നത് തികച്ചും ആശങ്കാജനകമാണ്. നിയമം പാലിക്കാനും സംരക്ഷിക്കാനും ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ നിയമലംഘകരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുമായി മാറിയാല്‍ അത് നമ്മുടെ നിയമവ്യവസ്ഥയെയും ക്രമസമാധാനനിലയെയും പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്തെ ജനാധിപത്യഭരണസംവിധാനങ്ങള്‍ക്കും ഭരണഘടനാമൂല്യങ്ങള്‍ക്കും സര്‍വോപരി ഭരണകൂടത്തോടുള്ള ജനങ്ങളുടെ വിശ്വാസത്തിനും വരെ ഹാനിവരുത്തും. കേരളത്തിലെ പൊലീസ് സേനയില്‍ നീതിബോധമുള്ളവരും സത്യസന്ധതയുമുള്ള നിരവധി പൊലീസ് ഉദ്യോഗസ്ഥരുണ്ട്. അക്രമങ്ങളും കൊലപാതകങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്കും മാഫിയാപ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് നാടിന്റെ ക്രമസമാധാനനില കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്ളതുകൊണ്ടാണ് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം പൊതുവെ നിലനില്‍ക്കുന്നത്. എന്നാല്‍ പൊലീസ് സേനയില്‍ ക്രിമിനല്‍ സ്വഭാവവും അഴിമതിക്കാരും മോഷ്ടാക്കളും സാമൂഹ്യവിരുദ്ധ നിലപാടുള്ളവരും ഉണ്ടെന്നതിനാല്‍ ഇത്തരക്കാരുടെ പ്രവൃത്തികള്‍ പൊലീസ് സേനക്ക് മൊത്തം കളങ്കമുണ്ടാക്കുന്നുവെന്നതാണ് വസ്തുത. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ കൂട്ടബലാല്‍സംഗക്കേസില്‍ പ്രതിയായത് പൊലീസ് സേനക്കുണ്ടാക്കിയ മാനക്കേട് ചെറുതൊന്നുമല്ല. ഈ ഇന്‍സ്പെക്ടറെ കൊച്ചി തൃക്കാക്കര പൊലീസിന് കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ കയറി കസ്റ്റഡിയിലെടുക്കേണ്ടിവന്നു. കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നേരത്തെ തന്നെ ക്രിമിനല്‍ കേസുകള്‍ നിലനിന്നിരുന്നു.
സ്ത്രീപീഡനം ഉള്‍പ്പെടെ മൂന്ന് ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഗുരുതരമായ അച്ചടക്കലംഘനത്തിന് എട്ടുതവണ വകുപ്പുതല അന്വേഷണവും നടപടികളും ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ നേരിടേണ്ടിവന്നിട്ടുണ്ട്. സ്ത്രീപീഡനക്കേസില്‍ ഇയാള്‍ റിമാണ്ടിലും കഴിഞ്ഞു. എന്നിട്ടുപോലും പൊലീസ് വകുപ്പില്‍ തുടരുന്നുവെന്ന് അറിയുമ്പോള്‍ അത് ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായി മാത്രമേ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. കൊല്ലം കിളികൊല്ലൂരില്‍ ഡി.വൈ.എഫ്.ഐ നേതാവിനെയും സൈനികനായ സഹോദരനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തിലുള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലാണ്. ഈ സംഭവത്തില്‍ വകുപ്പുതല അന്വേഷണം തുടരുകയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ നാല്‍പ്പതുകാരിയെ പീഡിപ്പിക്കുകയും നഗ്‌നവീഡിയോ പകര്‍ത്തി അതുകാണിച്ച് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയും ചെയ്ത കേസില്‍ കുഞ്ചാലമ്മൂട് വിജിലന്‍സ് ഗ്രേഡ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. ആലപ്പുഴയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥനെതിരെ ആത്മഹത്യാപ്രേരണാകുറ്റമാണ് ചുമത്തിയത്. മാങ്ങാമോഷണക്കേസില്‍ കോട്ടയംകാഞ്ഞിരപ്പള്ളിയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രതിയായ സംഭവം വന്‍ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. എറണാകുളം ഞാറയ്ക്കല്‍ പെരുമ്പിള്ളിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണം മോഷ്ടിച്ചതിനാണ് എറണാകുളം എ.ആര്‍ ക്യാമ്പിലെ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റിലായത്. ഇടപ്പള്ളിയിലെ ഹോംസ്റ്റേയില്‍ വനിതാസുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന കേസില്‍ തൃക്കാക്കര സ്റ്റേഷനിലെ പൊലീസുകാരന്‍ അറസ്റ്റിലായതും ഈയിടെയാണ്. പോക്സോ കേസില്‍ പരാതിക്കാരിയായ പട്ടികജാതി വിദ്യാര്‍ഥിനിയോട് അപരമര്യാദയായി പെരുമാറിയതിന് വയനാട് അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സസ്പെന്‍ഷനിലാണ്.
ഇങ്ങനെ അനവധി കേസുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകുന്നതിന്റെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ക്രിമിനല്‍ സ്വഭാവമുള്ളവരും മോഷണവാസനയുള്ളവരും അഴിമതിക്കാരും പൊലീസ് സേനയില്‍ ഇടംപിടിക്കാതിരിക്കാനുള്ള ജാഗ്രത ആഭ്യന്തരവകുപ്പ് കാണിക്കണം. കുറ്റം ചെയ്യുന്നവരെ പൂര്‍ണമായും സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണം.

Related Articles
Next Story
Share it