വീണ്ടും വൈറസ് ഭീഷണി
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ആയിരക്കണക്കിന് മനുഷ്യജീവനുകള്‍ ഹനിച്ച കോവിഡ് മഹാമാരി ഇനിയൊരിക്കലും തിരിച്ചുവരരുതെന്നാണ് ലോകജനത ആഗ്രഹിക്കുന്നത്. കോവിഡ് മാത്രമല്ല ഒരു വൈറസും മാരകസാംക്രമികരോഗങ്ങളും ബാധിക്കരുതെന്ന പ്രാര്‍ത്ഥന എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഏതൊക്കെ മഹാമാരി എപ്പോഴൊക്കെ വരുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. കോവിഡ് മഹാമാരി മനുഷ്യജീവനുകള്‍ക്ക് ഹാനി വരുത്തി എന്നതിനപ്പുറം അത് ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അടിമുടി തകര്‍ത്തുകളയുകയായിരുന്നു. മനുഷ്യരുടെ ആരോഗ്യവും തൊഴിലും വരെ നഷ്ടപ്പെടുത്തുന്ന വിപത്തായി കോവിഡ് മാറുകയായിരുന്നു. കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള കെടുതികളില്‍ നിന്നും […]

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ആയിരക്കണക്കിന് മനുഷ്യജീവനുകള്‍ ഹനിച്ച കോവിഡ് മഹാമാരി ഇനിയൊരിക്കലും തിരിച്ചുവരരുതെന്നാണ് ലോകജനത ആഗ്രഹിക്കുന്നത്. കോവിഡ് മാത്രമല്ല ഒരു വൈറസും മാരകസാംക്രമികരോഗങ്ങളും ബാധിക്കരുതെന്ന പ്രാര്‍ത്ഥന എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഏതൊക്കെ മഹാമാരി എപ്പോഴൊക്കെ വരുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. കോവിഡ് മഹാമാരി മനുഷ്യജീവനുകള്‍ക്ക് ഹാനി വരുത്തി എന്നതിനപ്പുറം അത് ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അടിമുടി തകര്‍ത്തുകളയുകയായിരുന്നു. മനുഷ്യരുടെ ആരോഗ്യവും തൊഴിലും വരെ നഷ്ടപ്പെടുത്തുന്ന വിപത്തായി കോവിഡ് മാറുകയായിരുന്നു. കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള കെടുതികളില്‍ നിന്നും ഭൂരിഭാഗം മനുഷ്യര്‍ക്കും കരകയറാന്‍ സാധിച്ചിട്ടില്ല. പ്രതിസന്ധിയുടെ നിലയില്ലാക്കയത്തില്‍ കൈകാലിട്ടടിക്കുന്നവരില്‍ ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുന്നവരും ഏറെയാണ്. ഇന്ത്യയിലടക്കം കോവിഡാനന്തരം ആത്മഹത്യ ചെയ്തവര്‍ മുമ്പത്തെക്കാള്‍ ഇരട്ടിയിലേറെയാണെന്നതാണ് യാഥാര്‍ഥ്യം. കോവിഡ് വരുത്തിയ വൈതരണികളെ പൂര്‍ണമായും തരണം ചെയ്യാന്‍ സാധിച്ചിട്ടില്ലെങ്കിലും ലോകം അതിജീവനത്തിലേക്ക് വൈകിയാണെങ്കിലും എത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ചൈനയില്‍ പുതിയ വൈറസ് വ്യാപിക്കുന്നതായുള്ള അങ്ങേയറ്റം ആശങ്കപ്പെടുത്തുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. കോവിഡിന്റെ ഉല്‍ഭവവും ചൈനയില്‍ നിന്നായിരുന്നു. ആദ്യം ചൈനയില്‍ പടര്‍ന്നതിന് ശേഷമാണ് ഈ വൈറസ് പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചത്. അതുപോലെ പുതിയ വൈറസും വ്യാപിക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആശങ്ക വേണ്ടെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും കോവിഡ് കാലത്തുണ്ടായതുപോലെയുള്ള ശക്തമായ മുന്‍കരുതല്‍ നടപടികള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നതിനാല്‍ വിഷയം ഗൗരവമര്‍ഹിക്കുന്നത് തന്നെയാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആസ്പത്രികിടക്കകളും വെന്റിലേറ്ററുകളും സജ്ജമാക്കാനും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ശ്വാസകോശരോഗം ഉണ്ടാക്കുന്ന വൈറസാണ് ചൈനയില്‍ പടര്‍ന്നുപിടിക്കുന്നത്. ഇന്ത്യയില്‍ ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ മുമ്പത്തെക്കാള്‍ വര്‍ധിക്കുകയാണെങ്കില്‍ അത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. ശ്വസനസംബന്ധമായ അസുഖങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും ആസ്പത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അഭിപ്രായപ്പെടുന്നു. ചൈനയില്‍ പടര്‍ന്ന വൈറസിന്റെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയതായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും മുന്‍കരുതല്‍ നടപടികള്‍ വേണമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂമോണിയ ബാധ വ്യാപകമാകാതിരിക്കാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നത് ആരോഗ്യവകുപ്പിന്റെ വലിയ ഉത്തരവാദിത്വമായി മാറുന്നുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി കേരളത്തിലും വിദഗ്ധ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിക്കഴിഞ്ഞു. വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയും വൈറസ് ബാധിച്ചവര്‍ക്ക് മരണസാധ്യതയും കുറവാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും ജാഗ്രതയും മുന്‍കരുതലും ശക്തമാക്കി ഈ വൈറസിനെ നേരിടാന്‍ നമ്മളും സുസജ്ജമാകേണ്ടതുണ്ട്.