ആശങ്കപ്പെടുത്തുന്ന പനിമരണങ്ങള്‍

കേരളത്തില്‍ പനിമരണങ്ങള്‍ വര്‍ധിക്കുന്നത് തികച്ചും ആശങ്കാജനകമാണ്. പനി ബാധിച്ച് സര്‍ക്കാര്‍ ആസ്പത്രികളിലും സ്വകാര്യാസ്പത്രികളിലും ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം കൂടുന്നതുകൂടാതെ പനി മൂര്‍ഛിച്ച് മരിക്കുന്നവരുടെ എണ്ണവും പെരുകുമ്പോള്‍ ജാഗ്രതയും പ്രതിരോധവും ശക്തിപ്പെടുത്തേണ്ടത് അനിവാര്യം തന്നെയാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ പോലും പനി കാരണം മരണപ്പെടുന്ന സാഹചര്യം അതീവ ഗുരുതരമാണ്. കോവിഡിന് ശേഷം മനുഷ്യരുടെ പ്രതിരോധശേഷി കുറഞ്ഞിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. കോവിഡ് വാക്സിന്‍ സ്വീകരിച്ചത് പ്രതിരോധശേഷിയെ ബാധിച്ചിട്ടുണ്ടെന്ന വിധത്തിലുള്ള പ്രചാരണങ്ങളുണ്ടെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് തള്ളിക്കളയുന്നു. എന്നാല്‍ കോവിഡ് വൈറസ് കാരണം […]


കേരളത്തില്‍ പനിമരണങ്ങള്‍ വര്‍ധിക്കുന്നത് തികച്ചും ആശങ്കാജനകമാണ്. പനി ബാധിച്ച് സര്‍ക്കാര്‍ ആസ്പത്രികളിലും സ്വകാര്യാസ്പത്രികളിലും ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം കൂടുന്നതുകൂടാതെ പനി മൂര്‍ഛിച്ച് മരിക്കുന്നവരുടെ എണ്ണവും പെരുകുമ്പോള്‍ ജാഗ്രതയും പ്രതിരോധവും ശക്തിപ്പെടുത്തേണ്ടത് അനിവാര്യം തന്നെയാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ പോലും പനി കാരണം മരണപ്പെടുന്ന സാഹചര്യം അതീവ ഗുരുതരമാണ്. കോവിഡിന് ശേഷം മനുഷ്യരുടെ പ്രതിരോധശേഷി കുറഞ്ഞിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. കോവിഡ് വാക്സിന്‍ സ്വീകരിച്ചത് പ്രതിരോധശേഷിയെ ബാധിച്ചിട്ടുണ്ടെന്ന വിധത്തിലുള്ള പ്രചാരണങ്ങളുണ്ടെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് തള്ളിക്കളയുന്നു. എന്നാല്‍ കോവിഡ് വൈറസ് കാരണം മനുഷ്യര്‍ക്ക് മുമ്പത്തെ പോലുള്ള പ്രതിരോധശേഷിയില്ലെന്നത് വസ്തുതയാണ്. ഹൃദ്രോഗം അടക്കമുള്ള മാരകമായ അസുഖങ്ങള്‍ ഇപ്പോള്‍ മുന്‍കാലങ്ങളെക്കാള്‍ കൂടുതലാണ്. ഹൃദയാഘാതം മൂലമുള്ള മരണങ്ങളും വര്‍ധിക്കുന്നു. ഇതിനിടെ പനി കൂടി ബാധിക്കുമ്പോള്‍ അത് മരണത്തിലേക്കുള്ള എളുപ്പവഴിയായി മാറുകയാണ് ചെയ്യുന്നത്. പനി ബാധിച്ച് 21 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ മാത്രം മരിച്ചവരുടെ എണ്ണം 44 ആണ്. സ്വകാര്യാസ്പത്രികളിലെ മരണനിരക്ക് കൂടി കൂട്ടിയാല്‍ ഇതിലും ഇരട്ടിയിലേറെ വരും. സാധാരണ പനിക്ക് പുറമെ മലമ്പനിയും എലിപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുകയാണ്. ഡെങ്കിപ്പനി ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസം മാത്രം നൂറ് കവിഞ്ഞെന്നാണ് ഔദ്യോഗിക കണക്ക്. 207 പേര്‍ ഈ മാസം മാത്രം എലിപ്പനി ബാധിച്ച് ചികില്‍സയില്‍ കഴിയുന്നുണ്ട്. 20 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. കാസര്‍കോട് ജില്ലയിലും പനി ബാധിച്ച് സര്‍ക്കാര്‍ ആസ്പത്രികളിലും സ്വകാര്യാസ്പത്രികളിലും നിരവധി പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. അതേ സമയം ജില്ലയിലെ പല സര്‍ക്കാര്‍ ആസ്പത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത സ്ഥിതിയുണ്ട്. സ്ഥലം മാറ്റപ്പെട്ട ഡോക്ടര്‍മാര്‍ക്ക് പകരം നിയമനമൊന്നുമുണ്ടാകുന്നില്ല. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും പനി ബാധിക്കുന്നവര്‍ക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്ന സജ്ജമാക്കുന്ന സര്‍ക്കാര്‍ ആസ്പത്രികളൊന്നുമില്ല. വിദഗ്ധ ചികില്‍സ ലഭ്യമാകേണ്ട കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജാകട്ടെ ചികില്‍സയുടെ കാര്യത്തില്‍ ബാലാരിഷ്ടതകളില്‍ തന്നെയാണ്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് നല്‍കാത്തത് പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടവരുത്തുന്നുവെന്നതും വസ്തുതയാണ്. മാരക സംക്രമികരോഗങ്ങള്‍ പരത്തുന്ന കൊതുകുകളുടെ വളര്‍ച്ചക്കും വ്യാപനത്തിനും കാരണമാകുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനങ്ങളും ഇവിടെയില്ല. മാലിന്യനിര്‍മ്മാര്‍ജ്ജനം പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് അത്യാവശ്യമാണ്. അതോടൊപ്പം പ്രതിരോധ നടപടികളും ശക്തമാക്കണം.

Related Articles
Next Story
Share it