അനധികൃതബോര്‍ഡുകള്‍ സുരക്ഷിതയാത്രക്ക് തടസം

കേരളത്തിലെ പാതയോരങ്ങളിലുള്ള അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാത്തതിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയിരിക്കുകയാണ്. വാഹനങ്ങള്‍ക്കും യാത്രക്കാരുടെ സുരക്ഷിതത്വത്തിനും ഭീഷണിയായാണ് ഇത്തരം ബോര്‍ഡുകളും മറ്റും നിലകൊള്ളുന്നത്. പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കണമെന്ന് മുമ്പ് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ വിധി നടപ്പാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ എത്രയും വേഗം ഇവ നീക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍േശിച്ചത് സ്വാഗതാര്‍ഹം തന്നെയാണ്.പൊതുസ്ഥലങ്ങളില്‍ പരസ്യം സ്ഥാപിക്കുന്നത് […]

കേരളത്തിലെ പാതയോരങ്ങളിലുള്ള അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാത്തതിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയിരിക്കുകയാണ്. വാഹനങ്ങള്‍ക്കും യാത്രക്കാരുടെ സുരക്ഷിതത്വത്തിനും ഭീഷണിയായാണ് ഇത്തരം ബോര്‍ഡുകളും മറ്റും നിലകൊള്ളുന്നത്. പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കണമെന്ന് മുമ്പ് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ വിധി നടപ്പാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ എത്രയും വേഗം ഇവ നീക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍േശിച്ചത് സ്വാഗതാര്‍ഹം തന്നെയാണ്.
പൊതുസ്ഥലങ്ങളില്‍ പരസ്യം സ്ഥാപിക്കുന്നത് സംബന്ധിച്ച് മുന്‍സിപ്പാലിറ്റി നിയമത്തിലെ 1999 വ്യവസ്ഥ പ്രകാരം 5000 രൂപ വരെ പിഴ ഈടാക്കാനാണ് നിര്‍ദേശം. ഇതിന് പുറമെ തദ്ദേശസ്ഥാപന അധികൃതര്‍ ആവശ്യപ്പെടുന്നതനുസരിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. ഗതാഗത തടസം സൃഷ്ടിക്കുക, പൊതുജനശല്യം, പൊതുസ്ഥലത്ത് ജനങ്ങള്‍ക്ക് അപകടം വരുത്തുന്ന നടപടികള്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരിക്കും കേസെടുക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വാങ്ങണമെന്ന് വ്യവസ്ഥയുണ്ട്.ബോര്‍ഡുകളുടെ വിസ്തീര്‍ണവും മറ്റും വ്യക്തമാക്കി സ്‌കെച്ച് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങളും ഉണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ നാലുവര്‍ഷക്കാലമായി നിയമനടപടികള്‍ നടക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാപിക്കുന്ന കൊടിതോരണങ്ങളും മറ്റും അവര്‍ തന്നെ നീക്കം ചെയ്യണമെന്നാണ് യോഗത്തില്‍ ധാരണയുണ്ടാക്കിയത്. എന്നാല്‍ അതുപോലും നടപ്പാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായത്.
നഗരങ്ങളില്‍ അപകടകരമായ രീതിയിലാണ് പല കൂറ്റന്‍ ബോര്‍ഡുകളും സ്ഥാപിക്കുന്നത്. ഇത്തരം ബോര്‍ഡുകളില്‍ തട്ടി വാഹനങ്ങള്‍ അപകടത്തില്‍പെട്ട നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഫുട്പാത്തുകളില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകളില്‍ തട്ടി കാല്‍നടയാത്രക്കാര്‍ വീണ് അപകടത്തില്‍ പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. വാഹനാപകടങ്ങള്‍ക്കും അപകടമരണങ്ങള്‍ക്കും അനധികൃതബോര്‍ഡുകള്‍ ഇടവരുത്തുന്നുവെന്നതാണ് യാഥാര്‍ഥ്യം.
അതുകൊണ്ടുതന്നെ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ബോര്‍ഡുകള്‍ക്കും ബാനറുകള്‍ക്കും നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. അതിനാവശ്യമായ നടപടികള്‍ യഥാസമയം സ്വീകരിക്കണം.

Related Articles
Next Story
Share it