അധ്യാപക നിയമനങ്ങളിലെ കാലതാമസം

കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാത്ത സ്ഥിതിയിലാണുള്ളത്. ഏറ്റവും വലിയ പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അധ്യാപക നിയമനത്തിലെ കാലതാമസം തന്നെയാണ്. ഹയര്‍സെക്കണ്ടറി വിഭാഗത്തിലാണ് ഇത്തരത്തിലുള്ള പ്രതിസന്ധി കൂടുതലായും അനുഭവപ്പെടുന്നത്. ഹയര്‍ സെക്കണ്ടറിയില്‍ പഠിപ്പിക്കാനെത്തുന്ന അധ്യാപകരെ പെട്ടെന്ന് തന്നെ സ്ഥലംമാറ്റുന്ന പ്രവണത അടുത്ത കാലത്തായി വര്‍ധിച്ചുവരികയാണ്. പകരം അധ്യാപകരെ നിയമിക്കുന്നതിലാകട്ടെ വളരെയധികം കാലതാമസം വേണ്ടിവരുന്നു. ഇക്കാരണത്താല്‍ ഹയര്‍സെക്കണ്ടി വിദ്യാര്‍ഥികളുടെ പഠനം തന്നെ വലിയ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഹയര്‍ സെക്കണ്ടറിയില്‍ അധ്യയനം തുടങ്ങി പഠനം […]

കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാത്ത സ്ഥിതിയിലാണുള്ളത്. ഏറ്റവും വലിയ പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അധ്യാപക നിയമനത്തിലെ കാലതാമസം തന്നെയാണ്. ഹയര്‍സെക്കണ്ടറി വിഭാഗത്തിലാണ് ഇത്തരത്തിലുള്ള പ്രതിസന്ധി കൂടുതലായും അനുഭവപ്പെടുന്നത്. ഹയര്‍ സെക്കണ്ടറിയില്‍ പഠിപ്പിക്കാനെത്തുന്ന അധ്യാപകരെ പെട്ടെന്ന് തന്നെ സ്ഥലംമാറ്റുന്ന പ്രവണത അടുത്ത കാലത്തായി വര്‍ധിച്ചുവരികയാണ്. പകരം അധ്യാപകരെ നിയമിക്കുന്നതിലാകട്ടെ വളരെയധികം കാലതാമസം വേണ്ടിവരുന്നു. ഇക്കാരണത്താല്‍ ഹയര്‍സെക്കണ്ടി വിദ്യാര്‍ഥികളുടെ പഠനം തന്നെ വലിയ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഹയര്‍ സെക്കണ്ടറിയില്‍ അധ്യയനം തുടങ്ങി പഠനം സുഗമമായി മുന്നോട്ട് പോകുകയും അധ്യാപക-വിദ്യാര്‍ഥി ബന്ധം ശക്തിപ്പെടുകയും ചെയ്യുമ്പോഴായിരിക്കും അധ്യാപകര്‍ക്ക് സ്ഥലം മാറ്റം ലഭിക്കുക. ഇതോടെ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കുന്നില്ല. നല്ല രീതിയില്‍ മനസിലാക്കി പഠിച്ചുവരുമ്പോള്‍ തന്നെ അധ്യാപകരം മാറ്റുന്നത് വിദ്യാര്‍ഥികളെയും വളരെയധികം വിഷമത്തിലാക്കുന്നു. ഇതിനിടെ അധ്യാപകരമായി നല്ല അടുപ്പം ഉണ്ടാക്കിയെടുത്ത വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഇതൊരു വൈകാരിക വിഷയമായി മാറുകയും ചെയ്യുകയാണ്. പുതിയ അധ്യാപകനെയോ അധ്യാപികയേയോ നിയമിക്കുന്നതുവരെ മുടങ്ങിയ പാഠഭാഗം തുടര്‍ന്ന് കാര്യമായി പഠിപ്പിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയുണ്ടാകുന്നു. ഈ അവസ്ഥ മാസങ്ങള്‍ വരെ നീണ്ടുപോയേക്കാം. ഇത്തരം സ്‌കൂളുകളില്‍ മറ്റ് അധ്യാപകര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയാല്‍ തന്നെയും വേണ്ടത്ര ഗൗരവത്തോടെയും ഉത്തരവാദിത്വബോധത്തോടെയും പഠിപ്പിച്ചെന്ന് വരില്ല. ഇത് ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ബാധിക്കുന്ന വലിയ പ്രശ്‌നം തന്നെയാണ്. ജില്ിലയില്‍ ഹയര്‍സെക്കണ്ടറി മേഖലയില്‍ 1500 ഓളം അധ്യാപകരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അധ്യനത്തിന്റെ മധ്യത്തില്‍ തന്നെ ഇവരില്‍ പലരും സ്ഥലം മാറിപ്പോകുകയാണ് ചെയ്യുന്നത്. 20 മുതല്‍ 30 ശതമാനം വരെ അധ്യാപകരാണ് വര്‍ഷത്തില്‍ സ്ഥലംമാറിപ്പോകുന്നത്. കാസര്‍കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകരില്‍ 600ലേറെപ്പേര്‍ ജില്ലക്ക് പുറത്തുനിന്നുള്ളവരാണ്. താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ് മറ്റ് ഏറെ പേരും. 2022-23 വര്‍ഷത്തില്‍ ജില്ലയില്‍ സ്ഥലം മാറിപ്പോയത് 300 പേരാണ്. ഓണത്തിനും ക്രിസ്തുമസിനും ഇടയിലായിരിക്കും പലപ്പോഴും സ്ഥലംമാറ്റ ഉത്തരവ് ലഭിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ കണക്കും സയന്‍സുമാണ്. ഈ വിഷയങ്ങളിലെ അധ്യാപകര്‍ക്ക് സ്ഥലം മാറ്റം കിട്ടുമ്പോള്‍ പുതിയ അധ്യാപകര്‍ എത്തുന്നത് വരെ കണക്കിലും സയന്‍സിലും പഠനം തുടരാന്‍ കഴിയാത്തത് പിന്നീട് ഇവ മനസിലാക്കുന്നതിന് വളരെയേറെ പ്രയാസപ്പെടേണ്ടിവരുന്നു. പിന്നീട് വരുന്ന അധ്യാപകര്‍ക്കും പാഠഭാഗം പൂര്‍ത്തിയാക്കും മുമ്പെ സ്ഥലം മാറിപ്പോകേണ്ട സ്ഥിതിയുണ്ടാകുന്നു. അപ്പോള്‍ പഠനം പിന്നെയും മുടങ്ങും. സ്‌കൂളുകളുടെ പ്രവര്‍ത്തനവും പഠനനിലവാരവും മെച്ചപ്പെടണമെങ്കില്‍ അധ്യാപകരുടെ സേവനം കൂടി കാര്യക്ഷമമാകണം. അതിന് തടസം വരുത്തുന്ന രീതിയിലുള്ള സ്ഥലം മാറ്റങ്ങള്‍ നല്‍കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ സത്വര ശ്രദ്ധ പുലര്‍ത്തണം.

Related Articles
Next Story
Share it