അനാസ്ഥ മൂലം നശിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍
ഒരു കാലത്ത് കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തതയുണ്ടായിരുന്ന കേരളം ഇപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് ആശ്രയിക്കുന്നത് ഇതരസംസ്ഥാനങ്ങളെയാണ്. ആന്ധ്രാപ്രദേശും തമിഴ്നാടും കനിഞ്ഞില്ലെങ്കില്‍ കേരളം കഞ്ഞി കുടിക്കില്ലെന്നതാണ് അവസ്ഥ. കേരളത്തിലാണെങ്കില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് തീവിലയാണ്. സപ്ലൈകോകേന്ദ്രങ്ങളിലാകട്ടെ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നു. റേഷന്‍ കടകളിലും പലപ്പോഴും അരിക്കും ഗോതമ്പിനും ക്ഷാമം നേരിടുന്നു. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത സംബന്ധിച്ച പ്രശ്നം ഒരുഭാഗത്തുള്ളപ്പോഴാണ് മറുഭാഗത്ത് ഭക്ഷ്യവസ്തുക്കള്‍ യഥാസമയം വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുകയും നശിച്ചുപോവുകയും ചെയ്യുന്ന സ്ഥിതിയുള്ളത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കേരളത്തിലെ 27 ഡിപ്പോകളിലായി അഞ്ചുവര്‍ഷത്തിനിടെ 2.71 […]

ഒരു കാലത്ത് കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തതയുണ്ടായിരുന്ന കേരളം ഇപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് ആശ്രയിക്കുന്നത് ഇതരസംസ്ഥാനങ്ങളെയാണ്. ആന്ധ്രാപ്രദേശും തമിഴ്നാടും കനിഞ്ഞില്ലെങ്കില്‍ കേരളം കഞ്ഞി കുടിക്കില്ലെന്നതാണ് അവസ്ഥ. കേരളത്തിലാണെങ്കില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് തീവിലയാണ്. സപ്ലൈകോകേന്ദ്രങ്ങളിലാകട്ടെ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നു. റേഷന്‍ കടകളിലും പലപ്പോഴും അരിക്കും ഗോതമ്പിനും ക്ഷാമം നേരിടുന്നു. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത സംബന്ധിച്ച പ്രശ്നം ഒരുഭാഗത്തുള്ളപ്പോഴാണ് മറുഭാഗത്ത് ഭക്ഷ്യവസ്തുക്കള്‍ യഥാസമയം വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുകയും നശിച്ചുപോവുകയും ചെയ്യുന്ന സ്ഥിതിയുള്ളത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കേരളത്തിലെ 27 ഡിപ്പോകളിലായി അഞ്ചുവര്‍ഷത്തിനിടെ 2.71 ലക്ഷം കിലോ ഗ്രാം അരിയും ഗോതമ്പും നശിച്ചുവെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. കോവിഡ് കാലത്ത് നശിച്ച 14,000 കിലോ ധാന്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
2018-19 കാലയളവിലാണ് ഏറ്റവും കൂടുതല്‍ ധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയാതെ നശിച്ചത്. ഈ കാലത്ത് തന്നെയാണ് ധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ആധുനിക ഉപകരണങ്ങള്‍ക്കായി കൂടുതല്‍ പണം ച്ലവിട്ടത്. ഇതിനായി 11.21 ലക്ഷം രൂപയാണ് ചിലവിട്ടത്.
അഞ്ചുവര്‍ഷത്തിനിടെ 31.25 ലക്ഷം രൂപയാണ് ഗുണനിലവാരം ഉറപ്പാക്കാന്‍ ചിലവായത്. ഫുഡ് കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ നിന്നാണ് സപ്ലൈകോയിലേക്കും റേഷന്‍ കടകളിലേക്കുമൊക്കെ ഭക്ഷ്യധാന്യങ്ങള്‍ വിതരണത്തിനെത്തുന്നത്. ഇങ്ങനെ എത്തുന്ന ധാന്യങ്ങള്‍ ഗുണനിലവാരമുള്ളതാണോ എന്ന് ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിക്കുന്നത്. ഗോഡൗണുകളില്‍ ഏറെക്കാലം സൂക്ഷിച്ച അരിയും ഗോതമ്പും പുഴുക്കള്‍ നിറഞ്ഞും പൂപ്പല്‍ ബാധിച്ചും ഉപയോഗിക്കാന്‍ കഴിയാത്ത രീതിയിലാകുന്നുണ്ട്. ഗോഡൗണുകളില്‍ എത്തിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ വേഗത്തില്‍ വിതരണത്തിന് കൊണ്ടുപോകാന്‍ ആവശ്യമായ ഇടപെടലില്ലാത്തതാണ് പ്രശ്നത്തിന് കാരണം. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ഗുരുതരമായ അനാസ്ഥ തന്നെയാണ്. ഗോഡൗണുകളില്‍ മാസങ്ങളോളം കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ക്രമേണ നശിച്ചുപോകുന്നു. അതേ സമയം സപ്ലൈകോയിലും റേഷന്‍ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നു. സംസ്ഥാനത്ത് കാര്‍ഷികോല്‍പ്പാദനം വളരെ കുറവാണെന്നത് യാഥാര്‍ഥ്യമാണ്. ഇത് ഭക്ഷ്യസുരക്ഷയെ കൂടി ബാധിക്കുന്ന വിഷയവുമാണ്.
കാര്‍ഷികോല്‍പ്പാദനത്തിന്റെ തോത് കുറയുന്നു എന്നതിനൊപ്പം ഭക്ഷ്യധാന്യങ്ങള്‍ സംരക്ഷിക്കപ്പെടാത്ത അവസ്ഥ കൂടിയുണ്ടാകുന്നത് വലിയ വീഴ്ച തന്നെയാണ്. ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കാനുള്ള സാഹചര്യമുണ്ടാക്കാതെ യഥാസമയം വിതരണം ചെയ്താല്‍ ഭക്ഷ്യക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും. സംസ്ഥാന ഭക്ഷ്യവകുപ്പ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെയുള്ള നടപടികള്‍ സ്വീകരിക്കണം.