ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തണം
കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വലിയ പരാതികളാണ് നിലവിലുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പോകുന്ന ജില്ലയിലെ ജനങ്ങളെ കാത്തിരിക്കുന്നത് ആളില്ലാക്കസേരകളാണ്.ഇതുകാരണം പലരുടെയും അപേക്ഷകള്‍ ഫയലുകളില്‍ പൊടിരപിടിച്ച് കിടക്കുന്നു. മാസങ്ങളായും വര്‍ഷങ്ങളായും കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ ഇനിയും പരിഹാരം കാണാതെ പല സര്‍ക്കാര്‍ ഓഫീസുകളുടെയും ഫയലുകളില്‍ ഉറങ്ങുന്നു. കെട്ടിക്കിടക്കുന്നതും മുടങ്ങിക്കിടക്കുന്നതുമായ അപേക്ഷകള്‍ക്ക് പരിഹാരമുണ്ടാകണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേഗത്തില്‍ ചലിപ്പിച്ചേ മതിയാകൂ.മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഇതുകാരണം സമയബന്ധിതമായി […]

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വലിയ പരാതികളാണ് നിലവിലുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പോകുന്ന ജില്ലയിലെ ജനങ്ങളെ കാത്തിരിക്കുന്നത് ആളില്ലാക്കസേരകളാണ്.ഇതുകാരണം പലരുടെയും അപേക്ഷകള്‍ ഫയലുകളില്‍ പൊടിരപിടിച്ച് കിടക്കുന്നു. മാസങ്ങളായും വര്‍ഷങ്ങളായും കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ ഇനിയും പരിഹാരം കാണാതെ പല സര്‍ക്കാര്‍ ഓഫീസുകളുടെയും ഫയലുകളില്‍ ഉറങ്ങുന്നു. കെട്ടിക്കിടക്കുന്നതും മുടങ്ങിക്കിടക്കുന്നതുമായ അപേക്ഷകള്‍ക്ക് പരിഹാരമുണ്ടാകണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേഗത്തില്‍ ചലിപ്പിച്ചേ മതിയാകൂ.
മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഇതുകാരണം സമയബന്ധിതമായി നടപ്പിലാക്കേണ്ട വികസന പദ്ധതികള്‍ ഒക്കെയും നടപ്പിലാക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ 14.567 തസ്തികകള്‍ ഉള്ളതില്‍ 1.643 എണ്ണമാണ് ഒഴിഞ്ഞുകിടക്കുന്നത്. പല വകുപ്പുകളിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ജ്ില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ താഴെ തട്ടിലുള്ള ജീവനക്കാരുടെ വരെ വലിയ കുറവ് അനുഭവപ്പെടുമ്പോള്‍ ഫയലുകള്‍ ഒരിഞ്ച് പോലും നീങ്ങാത്തത് സ്വാഭാവികം. ജില്ലയിലെ ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് ഫയലുകളില്‍ കുരുങ്ങിക്കിടക്കുന്നത്. ജീവനക്കാര്‍ കുറവായതിനാല്‍ മറ്റ് ജീവനക്കാര്‍ക്ക് അധികജോലിഭാരവവും സമ്മര്‍ദവും നേരിടേണ്ടിവരുന്നു. തദ്ദേശസ്വയംഭരണവകുപ്പിന് കീഴിലെ അസിസ്റ്റന്റെ എഞ്ചിനീയര്‍മാരുടെ 35 ശതമാനം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായാണ് ഏറ്റവും പുതിയ കണക്ക്. ഇതുകാരണം നഗരസഭാതലങ്ങളിലും പഞ്ചായത്ത് തലങ്ങളിലും നടപ്പിലാക്കേണ്ട പല പ്രാദേശിക വികസന പദ്ധതികളും മുടങ്ങിക്കിടക്കുന്നു. അര്‍ഹരായ ഗുണഭോക്താക്കള്‍ക്കുള്ള ലൈഫ് ഭവന പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങളെ പോലും ഈ പ്രശ്നം ബാധിക്കുന്നു.
കാസര്‍കോട് ജില്ലയില്‍ ലൈഫ് ഭവന പദ്ധതിപ്രകാരമുള്ള വീടിന് അര്‍ഹരായ പലര്‍ക്കും വീട് നിര്‍മ്മാണത്തിനുള്ള തുക അനുവദിച്ച് കിട്ടാത്തതിന് കാരണം തദ്ദേശസ്ഥാപനങ്ങളിലെ ഫണ്ടില്ലെന്നത് മാത്രമല്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളും ഒരു കാരണമാണ്.
കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെടുന്ന തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വേഗത്തില്‍ സ്ഥലം മാറ്റം വാങ്ങിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്. പകരം നിയമനങ്ങള്‍ക്ക് ഏറെ കാലതാമസം വേണ്ടിവരുന്നു. തദ്ദേശസ്ഥാപനങ്ങളുടെയും റവന്യൂ ഓഫീസുകളുടെയും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഇക്കാരണത്താല്‍ താറുമാറാവുകയാണ്. നവകേരളസദസ്സിനായി ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാര്‍ വകുപ്പുകളുടെ ഇവിടത്തെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണം.