സപ്ലൈകോ ഉല്‍പ്പന്നങ്ങളുടെ വില കൂടുമ്പോള്‍
രൂക്ഷമായ വിലക്കയറ്റം കാരണം കടുത്ത ദുരിതത്തിലായിരിക്കുന്ന കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിന് മേലുള്ള കനത്ത ആഘാതമാണ് സപ്ലൈകോ സാധനങ്ങളുടെ വിലക്കയറ്റം. ഇപ്പോഴത്തെ വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് ദരിദ്രജനവിഭാഗങ്ങള്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈ കോ സാധനങ്ങളുടെ വില കൂടി വര്‍ധിപ്പിക്കുന്നത്. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയിലുള്ള 11 ഇനം സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സപ്ലൈകോയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തില്‍ എല്‍.ഡി.എഫ് യോഗം എത്തിച്ചേര്‍ന്നത്. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, […]

രൂക്ഷമായ വിലക്കയറ്റം കാരണം കടുത്ത ദുരിതത്തിലായിരിക്കുന്ന കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിന് മേലുള്ള കനത്ത ആഘാതമാണ് സപ്ലൈകോ സാധനങ്ങളുടെ വിലക്കയറ്റം. ഇപ്പോഴത്തെ വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് ദരിദ്രജനവിഭാഗങ്ങള്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈ കോ സാധനങ്ങളുടെ വില കൂടി വര്‍ധിപ്പിക്കുന്നത്. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയിലുള്ള 11 ഇനം സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സപ്ലൈകോയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തില്‍ എല്‍.ഡി.എഫ് യോഗം എത്തിച്ചേര്‍ന്നത്. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുഴക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയുടെ വിലയിലാണ് വര്‍ധനവ് വരുന്നത്. ഏഴുവര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില കൂട്ടുന്നത്. എത്ര വിലയാണ് കൂട്ടേണ്ടതെന്ന് തീരുമാനിക്കാന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നവകേരളസദസിന് ശേഷമായിരിക്കും വിലവര്‍ധനവ് നിലവില്‍ വരുന്നതെന്നാണ് അറിയുന്നത്. പൊതുവിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് വന്‍ തോതില്‍ വില വര്‍ധിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്രയമാകാറുള്ളത് സപ്ലൈകോ വഴിയും റേഷന്‍ കടകള്‍ വഴിയും കുറഞ്ഞ വിലക്ക് ലഭിക്കുന്ന സാധനങ്ങളാണ്. വിലക്കയറ്റത്തിന്റെ കെടുതികളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സപ്ലൈകോ വഴിയും റേഷന്‍ കടകള്‍ മുഖേനയും അരിയും പഞ്ചസാരയും അടക്കമുള്ള കൂടുതല്‍ സാധനങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാലിന്ന് സപ്ലൈകോയില്‍ പല അവശ്യസാധനങ്ങളും ലഭ്യമാകുന്നില്ല. റേഷന്‍ കടകളിലെ സ്ഥിതിയും ഇതുതന്നെ. സബ്സിഡി സാധനങ്ങളില്‍ പലതും സപ്ലൈകോയില്‍ എത്തുന്നില്ല. ഇവ എത്രയും വേഗം എത്തിച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കുമ്പോഴാണ് സബ്സിഡി സാധനങ്ങള്‍ക്ക് കൂടി വില കൂട്ടാനുള്ള തീരുമാനം വന്നിരിക്കുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ പൊതുവിപണിയില്‍ നിന്നും ലഭിക്കുന്ന സാധനങ്ങളുടെ വിലയില്‍ നിന്നും ചെറിയ കുറവ് മാത്രമായിരിക്കും സപ്ലൈകോയില്‍ നിന്നുള്ള സാധനങ്ങള്‍ക്കും ഉണ്ടാകുക. വൈദ്യുതിനിരക്ക് വീണ്ടും വര്‍ധിപ്പിച്ച നടപടിക്കെതിരായ പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് സപ്ലൈകോ സാധനങ്ങള്‍ക്ക് പോലും വില കൂട്ടാനുള്ള തീരുമാനവുമായി ബന്ധപ്പെട്ടവര്‍ മുന്നോട്ട് പോകുന്നത്. വെള്ളക്കരവും ഉടന്‍ തന്നെ കൂട്ടുമെന്നാണ് അറിയുന്നത്. 11 വര്‍ഷമായി വിപണി ഇടപെടല്‍ നടത്തിയ വകയില്‍ 1525.34 കോടി രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോക്ക് നല്‍കാനുള്ളത്. കോവിഡ് കാലത്ത് കിറ്റ് നല്‍കിയ ഇനത്തില്‍ ലഭിക്കേണ്ട തുകയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 600 കോടിലധികം രൂപയാണ് സാധനങ്ങള്‍ നല്‍കിയ വിതരണക്കാര്‍ക്ക് സപ്ലൈകോ നല്‍കാനുള്ള നിലവിലുള്ള കുടിശിക. വിതരണക്കാര്‍ മുന്‍കൂര്‍ പണം നല്‍കാതെ സാധനങ്ങള്‍ നല്‍കില്ല. ഇതുകാരണം സപ്ലൈകോയുടെ 1500ല്‍പരം വില്‍പ്പനകേന്ദ്രങ്ങളില്‍ സബ്സിഡി സാധനങ്ങളടക്കം ലഭ്യമാകുന്നില്ല. ഈ പ്രശ്നങ്ങള്‍ക്കൊക്കെ അടിയന്തിരപരിഹാരം കാണാതെ വില വര്‍ധിപ്പിക്കുന്നതിന് ന്യായീകരണമില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.