സി.സി.ടി.വി ക്യാമറകളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കണം
കേരളത്തില്‍ പല തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കൊലപാതകങ്ങളും അക്രമങ്ങളും കവര്‍ച്ചകളും കഞ്ചാവ്-മയക്കുമരുന്ന് കടത്തുകളും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ വ്യാപകമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും സി.സി.ടി.വി ക്യാമറകളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കേണ്ടത് അനിവാര്യം തന്നെയാണ്. സംസ്ഥാനത്തെ പ്രധാന റോഡരികുകളില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറകളില്‍ പകുതിയും പ്രവര്‍ത്തനരഹിതമാണെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം പ്രവര്‍ത്തിക്കുന്ന ക്യാമറകളില്‍ പലതും തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കാലപ്പഴക്കം ചെന്നവയുമാണ്. മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറകള്‍ പോലും ദയനീയമായ സ്ഥിതിയിലാണ്. പൊലീസ് സംസ്ഥാനമൊട്ടാകെ 2006 സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. […]

കേരളത്തില്‍ പല തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കൊലപാതകങ്ങളും അക്രമങ്ങളും കവര്‍ച്ചകളും കഞ്ചാവ്-മയക്കുമരുന്ന് കടത്തുകളും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ വ്യാപകമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും സി.സി.ടി.വി ക്യാമറകളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കേണ്ടത് അനിവാര്യം തന്നെയാണ്. സംസ്ഥാനത്തെ പ്രധാന റോഡരികുകളില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറകളില്‍ പകുതിയും പ്രവര്‍ത്തനരഹിതമാണെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം പ്രവര്‍ത്തിക്കുന്ന ക്യാമറകളില്‍ പലതും തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കാലപ്പഴക്കം ചെന്നവയുമാണ്. മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറകള്‍ പോലും ദയനീയമായ സ്ഥിതിയിലാണ്. പൊലീസ് സംസ്ഥാനമൊട്ടാകെ 2006 സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 550 ക്യാമറകള്‍ മാസങ്ങളായി പ്രവര്‍ത്തനരഹിതമാണ്. ബാക്കി 1456 ക്യാമറകളില്‍ പകുതിയോളം പഴയ സാങ്കേതികവിദ്യയിലുള്ളതും പഴക്കം ചെന്നതുമാണ്. അവ്യക്തതയുള്ളതിനാല്‍ ഇത്തരം ക്യാമറകള്‍ ഉപയോഗിച്ച് തെളിവ് ശേഖരിക്കാനാകുന്നില്ല. റോഡുകളിലെ നിയമലംഘനങ്ങളും വാഹനാപകടങ്ങള്‍ക്കുള്ള കാരണങ്ങളും കണ്ടെത്തുന്നതിന് മാത്രമല്ല സി.സി.ടി.വി ക്യാമറകള്‍ പ്രയോജനപ്പെടുക. റോഡ് പരിസരങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കും ഗുണ്ടാ അക്രമണങ്ങള്‍ക്കും കവര്‍ച്ചകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയാനും ക്യാമറകള്‍ പ്രയോജനപ്പെടുന്നുണ്ട്. സി.സി.ടി.വി ക്യാമറകള്‍ വരുന്നതിന് മുമ്പ് സംസ്ഥാനത്ത് നടന്ന പല കുറ്റകൃത്യങ്ങളും തെളിയിക്കാന്‍ പൊലീസിന് ഏറെ പാടുപെടേണ്ടിവരുമായിരുന്നു. പല കേസുകളിലും കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാതെ പോയിട്ടുണ്ട്. മുമ്പ് ബാങ്കുകളില്‍ നടക്കാറുള്ള കൊള്ളകള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നിലുള്ളവരെ തിരിച്ചറിയാതെ പോകാന്‍ സി.സി.ടി.വി ക്യാമറകളുടെ അഭാവം പ്രധാന കാരണമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് ജില്ലയിലെ പനയാല്‍ സര്‍വീസ് സഹകരണബാങ്ക് വാച്ച്മാനായിരുന്ന വിനോദ് കുമാറിനെയും മടിക്കെ സര്‍വീസ് സഹകരണബാങ്ക് വാച്ച്മാനായിരുന്ന നാരായണന്‍നായരെയും കൊലപ്പെടുത്തിയ കേസ് ഇന്നും തെളിയാതെ കിടക്കാന്‍ കാരണം സി.സി.ടി.വി ക്യാമറകള്‍ അന്ന് നിലവിലില്ലാതിരുന്നത് കൊണ്ടുകൂടിയാണ്. ഇന്ന് സംസ്ഥാനത്തെ എല്ലാ ബാങ്കുകളിലും സി.സി.ടി.വി ക്യാമറകള്‍ ഉണ്ട്. അതുകൊണ്ട് ബാങ്കുകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ച ഇന്ന് അപൂര്‍വമായിരിക്കുന്നു. കേരളത്തില്‍ പൊതു ഇടങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തിരിച്ചറിയാനും പ്രതികളെ കണ്ടെത്താനും കേസുകളില്‍ നിര്‍ണായക തെളിവുകള്‍ ശേഖരിക്കാനുമൊക്കെ സി.സി.ടി.വി ക്യാമറകള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. എന്നിട്ടുപോലും മുഴുവന്‍ സി.സി.ടി.വി ക്യമാറകളും പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കാത്തത് കടുത്ത അലംഭാവം തന്നെയാണ്. തിരുവനന്തപുരം നഗരത്തില്‍ പ്രഭാത നടത്തത്തിനിടെ വനിതാ ഡോക്ടര്‍ അക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് പൊതുസ്ഥലത്ത് സ്ഥാപിച്ച ക്യാമറ ഒരുവിധത്തിലും പ്രയോജനപ്പെട്ടിരുന്നില്ല.
ഒരുവീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതിയുടെ ദൃശ്യങ്ങള്‍ ആ വീട്ടില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞതോടെയാണ് പ്രതിയെ കണ്ടെത്താന്‍ സാധിച്ചത്. ഇതോടെയാണ് സംസ്ഥാനമൊട്ടാകെ പൊലീസും സര്‍ക്കാര്‍ ഏജന്‍സികളും സ്ഥാപിച്ച ക്യാമറകളുടെ അവസ്ഥയെക്കുറിച്ച് പരിശോധിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയത്. കാസര്‍കോട് ജില്ലയിലടക്കം നിരവധി ഒളിക്യാമറകള്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്നുണ്ട്. സി.സി.ടി.വി ക്യാമറകള്‍ വ്യാപകമായി സ്ഥാപിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അവയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് അധികാരികളുടെ കടമയാണ്.