മുന്‍ഗണന നല്‍കേണ്ടത് മനുഷ്യരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക്
വിലക്കയറ്റവും സാമ്പത്തിക പ്രതിസസന്ധിയും മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ദുരിതം വിതയ്ക്കുകയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളായി ഇവ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഘോഷങ്ങളെ ഹൈക്കോടതിയും വിമര്‍ശിച്ചിരിക്കുകയാണ്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ പോലും നാലുമാസമായി മുടങ്ങിക്കിടക്കുന്ന സാഹചര്യമുള്ളപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ മുടക്കി കേരളീയം പരിപാടി സംഘടിപ്പിച്ചത്. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സര്‍ക്കാര്‍ നയങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. നിത്യച്ചെലവിന് പോലും പണം കണ്ടെത്താന്‍ പ്രയാസപ്പെടുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ […]

വിലക്കയറ്റവും സാമ്പത്തിക പ്രതിസസന്ധിയും മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ദുരിതം വിതയ്ക്കുകയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളായി ഇവ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഘോഷങ്ങളെ ഹൈക്കോടതിയും വിമര്‍ശിച്ചിരിക്കുകയാണ്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ പോലും നാലുമാസമായി മുടങ്ങിക്കിടക്കുന്ന സാഹചര്യമുള്ളപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ മുടക്കി കേരളീയം പരിപാടി സംഘടിപ്പിച്ചത്. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സര്‍ക്കാര്‍ നയങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. നിത്യച്ചെലവിന് പോലും പണം കണ്ടെത്താന്‍ പ്രയാസപ്പെടുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചപ്പോഴാണ് കേരളീയം പോലുള്ള പരിപാടികള്‍ക്ക് കോടികള്‍ ചിലവഴിക്കുന്നതിലെ അനൗചിത്യം കോടതി ചൂണ്ടിക്കാണിച്ചത്. ജനങ്ങള്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടങ്ങളില്‍ ആഘോഷങ്ങള്‍ക്കല്ല മനുഷ്യരുടെ ജീവല്‍ പ്രശ്നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് കോടതി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ദുരിതത്തിലാകുന്നത് ഒരു പൗരനാണെങ്കില്‍ പോലും സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഭരണാധികാരികള്‍ ഇക്കാര്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
കേന്ദ്രത്തില്‍ നിന്നും ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമാണ് സാമ്പത്തിക പ്രതിസന്ധി ഇത്രയും രൂക്ഷമാകാന്‍ കാരണമെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. ഈ വര്‍ഷം കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട തുകകളിലും വായ്പാനുപാതത്തിലും 57,400 കോടി രൂപ കുറയുമെന്നും അര്‍ഹതപ്പെട്ട വായ്പാനുമതിയില്‍ 19,000 കോടി രൂപ കേന്ദ്രം നിഷേധിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സാമ്പത്തികപരാധീനതകളെക്കുറിച്ച് സംസ്ഥാനസര്‍ക്കാര്‍ സമ്മതിക്കുമ്പോഴും കേരളീയം പോലുള്ള പരിപാടികള്‍ക്ക് ചിലവഴിക്കാന്‍ കോടികള്‍ എവിടെ നിന്നും ഉണ്ടാകുന്നുവെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിമാര്‍ക്ക് വിലപിടിപ്പുള്ള കണ്ണടകള്‍ വാങ്ങിയത് മറ്റൊരു വിവാദത്തിന് കാരണമായിരിക്കുകയാണ്.
കേരളീയത്തിന് ശേഷം സംസ്ഥാനത്തുടനീളം നവകേരള സദസുകളും നടത്തുന്നുണ്ട്. ക്ഷേമപെന്‍ഷനുകളും കെ.എസ്.ആര്‍.ടി.സി പെന്‍ഷനും മുടങ്ങിയതിന് പുറമെ എല്ലാ മേഖലകളിലും പ്രതിസന്ധികള്‍ രൂക്ഷമാണ്. 20 രൂപക്ക് ഊണ്‍ നല്‍കിയിരുന്ന ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുന്നു. സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനും പണം ലഭിക്കുന്നില്ല. ഉച്ചക്കഞ്ഞി വിതരണം പല സ്‌കൂളുകളിലും നിര്‍ത്തേണ്ട സ്ഥിതിയാണ്. അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും ലഭിക്കാതെ വരുമ്പോള്‍ ജനങ്ങളില്‍ അതൃപ്തി വളരും. ആഘോഷങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തണം. ഇല്ലെങ്കില്‍ കോടികള്‍ പൊടിച്ചുള്ള ആഘോഷങ്ങള്‍ പൊതുസമൂഹത്തില്‍ വിചാരണ ചെയ്യപ്പെടും.