തദ്ദേശസ്ഥാപനങ്ങളിലെ പ്രതിസന്ധികള്‍

കാസര്‍കോട് ജില്ലയിലെ ഒട്ടുമിക്ക തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഇതിന് കാരണം തദ്ദേശസ്ഥാപനങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത പ്രശ്നമാണ്. ജില്ലയിലെ നഗരസഭകളിലും ഭൂരിഭാഗം പഞ്ചായത്തുകളിലും ജീവനക്കാരുടെ കുറവ് കാരണം പല പദ്ധതികളുടെയും ഫയലുകള്‍ മുന്നോട്ട് നീങ്ങുന്നില്ല. ചില പഞ്ചായത്തുകളില്‍ ഇത്തരം പ്രശ്നങ്ങള്‍ ക്രമസമാധാനപ്രശ്നമായും മാറുന്നുണ്ട്. ബദിയടുക്ക പഞ്ചായത്തില്‍ മതിയായ ജീവനക്കാര്‍ ഇല്ലാത്തതിനെതിരെ ഭരണസമിതി അംഗങ്ങള്‍ തന്നെ പരസ്യമായി പ്രതിഷേധിച്ചുതുടങ്ങിയിരിക്കുകയാണ്. പദ്ധതി നിര്‍വഹണത്തിനായി പ്രവര്‍ത്തിക്കേണ്ട അസി. എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്താത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിന് തന്നെ ഭരണസമിതിയംഗങ്ങള്‍ […]


കാസര്‍കോട് ജില്ലയിലെ ഒട്ടുമിക്ക തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഇതിന് കാരണം തദ്ദേശസ്ഥാപനങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത പ്രശ്നമാണ്. ജില്ലയിലെ നഗരസഭകളിലും ഭൂരിഭാഗം പഞ്ചായത്തുകളിലും ജീവനക്കാരുടെ കുറവ് കാരണം പല പദ്ധതികളുടെയും ഫയലുകള്‍ മുന്നോട്ട് നീങ്ങുന്നില്ല. ചില പഞ്ചായത്തുകളില്‍ ഇത്തരം പ്രശ്നങ്ങള്‍ ക്രമസമാധാനപ്രശ്നമായും മാറുന്നുണ്ട്. ബദിയടുക്ക പഞ്ചായത്തില്‍ മതിയായ ജീവനക്കാര്‍ ഇല്ലാത്തതിനെതിരെ ഭരണസമിതി അംഗങ്ങള്‍ തന്നെ പരസ്യമായി പ്രതിഷേധിച്ചുതുടങ്ങിയിരിക്കുകയാണ്. പദ്ധതി നിര്‍വഹണത്തിനായി പ്രവര്‍ത്തിക്കേണ്ട അസി. എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്താത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിന് തന്നെ ഭരണസമിതിയംഗങ്ങള്‍ താഴിടുകയായിരുന്നു. ഇതുകാരണം ഒരു ദിവസം ഉച്ചവരെ പഞ്ചായത്ത് ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു. സെക്രട്ടറി അടക്കമുള്ള ജീവനക്കാര്‍ക്കും സേവനങ്ങള്‍ക്കായി എത്തിയവര്‍ക്കും ഇതുമൂലം പഞ്ചായത്ത് ഓഫീസില്‍ കടക്കാന്‍ സാധിച്ചിരുന്നില്ല. മറ്റൊരു പഞ്ചായത്തിലെ എ.ഇക്ക് ആഴ്ചയില്‍ മൂന്നുദിവസം ബദിയടുക്ക പഞ്ചായത്തില്‍ ചുമതല നല്‍കാമെന്ന അധികൃതരുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ബി ശാന്തയുടെ നേതൃത്വത്തിലാണ് ഭരണസമിതിയംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്. ബദിയടുക്ക പഞ്ചായത്തില്‍ അസി. എഞ്ചിനീയറുടെ സേവനം ഇല്ലാതായിട്ട് ആറുമാസത്തോളമായി. സമീപ പഞ്ചായത്തിലെ എ. ഇക്കാണ് ബദിയടുക്ക പഞ്ചായത്തിലെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍ പദ്ധതികളൊന്നും മുന്നോട്ടുപോകുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. വി.ഇ.ഒയുടെയും രണ്ട് സീനിയര്‍ ക്ലര്‍ക്കുമാരുടെയും സേവനം ഇല്ലാതായിട്ടും മാസങ്ങളോളമായി. അക്കൗണ്ടന്റ് തസ്തികകളിലും ആളില്ലാത്ത സ്ഥിതിയാണുള്ളത്. ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും ജീവനക്കാരില്ലാത്തതുമൂലമ ുള്ള പ്രതിസന്ധികള്‍ രൂക്ഷമാണ്. മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തില്‍ ജീവനക്കാരുടെ കുറവ് മൂലമുള്ള പ്രതിസന്ധിയെ തുടര്‍ന്ന് ഭരണസമിതിയംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പഞ്ചായത്തിന്റെ ഗേറ്റ് പൂട്ടിയാണ് ഭരണസമിതിയംഗങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. ജീവനക്കാരുടെ കുറവ് കാസര്‍കോട് നഗരസഭയുടെയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജീവനക്കാരെ സ്ഥലം മാറ്റുമ്പോള്‍ പകരം നിയമനം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. വികസനപദ്ധതികള്‍ സ്തംഭിക്കുന്നുവെന്നത് മാത്രമല്ല പ്രശ്നം. അത്യാവശ്യകാര്യങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളിലേക്ക് വരുന്ന സാധാരണക്കാര്‍ക്ക് മടങ്ങിപ്പോകേണ്ട സ്ഥിതി ഉണ്ടാകുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ ജീവനക്കാരുടെ കുറവ് നികത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം

Related Articles
Next Story
Share it