വൈദ്യുതി നിരക്കും വെള്ളക്കരവും കൂട്ടുമ്പോള്‍

കേരളത്തിലെ ജനങ്ങള്‍ വിലക്കയറ്റത്തിലും സാമ്പത്തിക പ്രതിസന്ധിയിലും പൊറുതി മുട്ടുമ്പോള്‍ തന്നെ വൈദ്യുതി നിരക്കും വെള്ളക്കരവും കൂട്ടുന്നത് ജനജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന കാര്യത്തില്‍ സംശയമില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ നിത്യവും ആശ്രയിക്കുന്ന വൈദ്യുതിക്കും വെള്ളത്തിനും വില കൂട്ടിയതിനെ ഒരു വിധത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല. സാധാരണക്കാരുടെ മേല്‍ യാതൊരു മനസാക്ഷിയുമില്ലാതെ ഇങ്ങനെ അമിതഭാരം കയറ്റിവെക്കുന്നത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിക്കൊണ്ടുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസമാണുണ്ടായത്. […]

കേരളത്തിലെ ജനങ്ങള്‍ വിലക്കയറ്റത്തിലും സാമ്പത്തിക പ്രതിസന്ധിയിലും പൊറുതി മുട്ടുമ്പോള്‍ തന്നെ വൈദ്യുതി നിരക്കും വെള്ളക്കരവും കൂട്ടുന്നത് ജനജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന കാര്യത്തില്‍ സംശയമില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ നിത്യവും ആശ്രയിക്കുന്ന വൈദ്യുതിക്കും വെള്ളത്തിനും വില കൂട്ടിയതിനെ ഒരു വിധത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല. സാധാരണക്കാരുടെ മേല്‍ യാതൊരു മനസാക്ഷിയുമില്ലാതെ ഇങ്ങനെ അമിതഭാരം കയറ്റിവെക്കുന്നത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിക്കൊണ്ടുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസമാണുണ്ടായത്. യൂണിറ്റിന് ശരാശരി 20 പൈസയുടെ വരെ വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് നിരക്ക് വര്‍ധനവ് ബാധകമല്ലാത്തത്. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനമാണ് നിരക്ക് വര്‍ധനവുണ്ടാകുക. വൈദ്യുതി നിരക്കിലെ വര്‍ധനവ് ശരാശരി മൂന്നുശതമാനം മാത്രമാണെന്ന് റെഗുലേറ്ററി കമ്മീഷന്‍ പറയുന്നുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക ഷോക്കടിപ്പിക്കുന്ന ബില്ല് തന്നെയായിരിക്കും. രണ്ടുമാസം കൂടുമ്പോള്‍ വരുന്ന ബില്ലില്‍ 20 മുതല്‍ 400 രൂപ വരെ അധികം നല്‍കേണ്ടിവരുമെന്നതാണ് യാഥാര്‍ഥ്യം. നിലവില്‍ യൂണിറ്റിന് ഈടാക്കുന്ന 19 പൈസ സര്‍ചാര്‍ജും വൈദ്യുതി ഡ്യൂട്ടിയും കണക്കാക്കാതെയാണ് ഈ വര്‍ധനവ്. എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കിയിരിക്കുന്നത്. നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ജനങ്ങള്‍ ഇതിനായി തയ്യാറായിരിക്കണമെന്നും മന്ത്രി ഓര്‍മിപ്പിക്കുന്നു. വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് വെള്ളക്കരത്തിനും വില കൂട്ടിയിരിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ വെള്ളക്കരത്തിന് വര്‍ധനവുണ്ടാകുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു. വൈദ്യുതിക്കും വെള്ളത്തിനും അടിക്കടി വില കൂടുന്നത് ജനജീവിതം അതീവ ദുസഹമാക്കി മാറ്റുകയാണ്. ജനങ്ങള്‍ക്ക് അമിതഭാരമുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കുമ്പോള്‍ അവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുതകുന്ന വിധത്തിലുള്ള ആശ്വാസനടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അത്തരം നടപടികള്‍ ഉണ്ടാകുന്നില്ല. ജനങ്ങള്‍ക്ക് താങ്ങാനാവാത്ത ഭാരം സൃഷ്ടിക്കുന്ന നയങ്ങള്‍ സര്‍ക്കാര്‍ തിരുത്തണം.

Related Articles
Next Story
Share it