സര്‍ക്കാര്‍ ആസ്പത്രികളിലെ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം
കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം വരുന്നുവെന്ന വിവരം രോഗികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്. ഒ.പി ടിക്കറ്റിനായി കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ പരീക്ഷണാര്‍ഥമാണ് ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതിന്റെ ഫലം അറിഞ്ഞതിന് ശേഷം സ്ഥിരമായി ഈ സംവിധാനം ഏര്‍പ്പെടുത്തും. മറ്റ് സര്‍ക്കാര്‍ ആസ്പത്രികളിലും ഇത്തരമൊരു സംവിധാനം വ്യാപിപ്പിക്കും. സര്‍ക്കാര്‍ ആസ്പത്രികളില്‍ വരി നിന്നുകൊണ്ടുള്ള ടോക്കണ്‍ സംവിധാനമാണ് നിലവിലുള്ളത്. ജില്ലാ ആസ്പത്രിയില്‍ വരിനിന്നുള്ള ടോക്കണ്‍ സംവിധാനത്തിനൊപ്പം തന്നെയാണ് ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തുന്നത്. ഇതോടെ വരിനില്‍ക്കുന്നവരുടെ […]

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം വരുന്നുവെന്ന വിവരം രോഗികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്. ഒ.പി ടിക്കറ്റിനായി കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ പരീക്ഷണാര്‍ഥമാണ് ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതിന്റെ ഫലം അറിഞ്ഞതിന് ശേഷം സ്ഥിരമായി ഈ സംവിധാനം ഏര്‍പ്പെടുത്തും. മറ്റ് സര്‍ക്കാര്‍ ആസ്പത്രികളിലും ഇത്തരമൊരു സംവിധാനം വ്യാപിപ്പിക്കും. സര്‍ക്കാര്‍ ആസ്പത്രികളില്‍ വരി നിന്നുകൊണ്ടുള്ള ടോക്കണ്‍ സംവിധാനമാണ് നിലവിലുള്ളത്. ജില്ലാ ആസ്പത്രിയില്‍ വരിനിന്നുള്ള ടോക്കണ്‍ സംവിധാനത്തിനൊപ്പം തന്നെയാണ് ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തുന്നത്. ഇതോടെ വരിനില്‍ക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരും. ഭൂരിഭാഗവും ഓണ്‍ ലൈന്‍ സംവിധാനമായിരിക്കും പ്രയോജനപ്പെടുത്തുക.ജില്ലാ ആസ്പത്രി അധികൃതര്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. ഗോ ടോക്കണ്‍ എന്ന ആപ്പ് മൊബൈലിലും കമ്പ്യൂട്ടറുകളിലും ഡൗണ്‍ലോഡ് ചെയ്ത് രോഗികള്‍ക്ക് എവിടെ നിന്നും എളുപ്പത്തില്‍ ഒ.പി ടോക്കണ്‍ എടുക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത. ആപ്പ് തുറന്നുകഴിഞ്ഞാല്‍ ആദ്യമായി ജില്ലയും തുടര്‍ന്ന് ആസ്പത്രിയും തിരഞ്ഞെടുക്കാനുള്ള നിര്‍ദേശമാണ് ലഭിക്കുന്നത്. നിര്‍ദേശം നല്‍കി സബ്മിറ്റ് ചെയ്താല്‍ രോഗിയുടെ പേര്, വയസ്, ആണ്‍, പെണ്‍ , സ്ഥലം എന്നീ കോളങ്ങള്‍ പൂരിപ്പിക്കണം. തുടര്‍ന്ന് ആസ്പത്രിയില്‍ സേവനം ലഭിക്കുന്ന വകുപ്പുകളുടെ വിവരവും ലഭ്യമായ ടോക്കണുകളുടെ എണ്ണവും മറ്റ് വിവരങ്ങളും കാണാന്‍ കഴിയും. അതില്‍ നിന്നും രോഗികള്‍ക്ക് ആവശ്യമായ ചികില്‍സാ വിഭാഗം തിരഞ്ഞെടുക്കാനാകും. ബന്ധപ്പെട്ട വിഭാഗത്തില്‍ ലഭ്യമായ ടോക്കണ്‍ തിരഞ്ഞെടുത്താല്‍ ടോക്കണ്‍ നമ്പര്‍ ഉറപ്പിക്കാനുള്ള നിര്‍ദേശമാണ് ലഭിക്കുന്നത്. നിര്‍ദേശം പാലിക്കപ്പെടുമ്പോള്‍ ടോക്കണ്‍ നമ്പറിനൊപ്പം ഡോക്ടറുടെ സേവനം ലഭ്യമായ സമയവും രോഗിക്ക് അനുവദിച്ച സമയവും ലഭിക്കുന്നു. വരിനിന്ന് ടോക്കണ്‍ എടുക്കുമ്പോള്‍ രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കടുത്തതാണ്. തിരക്ക് കാരണം മണിക്കൂറുകള്‍ വരെ നില്‍ക്കേണ്ടി വരുന്ന സ്ഥിതിയുണ്ട്. ശാരീരിക അവശതകള്‍ ഉള്ളവര്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ തളര്‍ന്നുവീഴാറുണ്ട്. പ്രായമേറിയവരും ഭിന്നശേഷിക്കാരുമാണ് കൂടുതല്‍ ദുരിതമുനഭവിക്കുന്നത്. മലയോരപ്രദേശങ്ങളില്‍ നിന്ന് അടക്കമുള്ള രോഗികള്‍ അതിരാവിലെ തന്നെ ആസ്പത്രിയിലെത്തിയാണ് ഡോക്ടറെ കാണാനുള്ള ടോക്കണ്‍ എടുക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിവരെയുള്ള ഒ.പി സമയത്തിനനുസരിച്ചുള്ള ടോക്കണുകള്‍ മാത്രമേ ലഭിക്കാറുള്ളൂ. വൈകിയെത്തുന്നവര്‍ക്ക് ടോക്കണ്‍ കിട്ടാത്തതിനാല്‍ ഡോക്ടറെ കാണാനാകാതെ തിരിച്ചുപോകേണ്ടിവരുന്നു.
പുതിയ സംവിധാനത്തിലൂടെ എളുപ്പത്തില്‍ ടോക്കണ്‍ ലഭ്യമാക്കാനാകും. തിരക്ക് പിടിച്ച് യാത്ര ചെയ്യേണ്ട ആവശ്യമില്ല. ഡോക്ടറെ കാണാനുള്ള സമയവും ലഭിക്കും. രോഗികള്‍ക്ക് എന്തുകൊണ്ടും പ്രയോജനപ്പെടുന്ന ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണം.