സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും അഴിമതി വിമുക്തമാക്കണം

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി ഇല്ലാതാക്കുന്നതിന് വേണ്ടി ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നടത്തുന്ന ശക്തമായ ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വിജിലന്‍സ് കമ്മിറ്റിയോഗത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി തടയുന്നതിനായി ചില കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. പൊതുജനങ്ങളെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നുമാണ് കലക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളെ അഴിമതി വിമുക്തമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് കാര്യക്ഷമമായി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വിജിലന്‍സിന്റെ അന്വേഷണങ്ങളും ശക്തമായ നടപടികളും അനിവാര്യമാണെന്നും […]

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി ഇല്ലാതാക്കുന്നതിന് വേണ്ടി ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നടത്തുന്ന ശക്തമായ ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വിജിലന്‍സ് കമ്മിറ്റിയോഗത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി തടയുന്നതിനായി ചില കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. പൊതുജനങ്ങളെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നുമാണ് കലക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളെ അഴിമതി വിമുക്തമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് കാര്യക്ഷമമായി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വിജിലന്‍സിന്റെ അന്വേഷണങ്ങളും ശക്തമായ നടപടികളും അനിവാര്യമാണെന്നും കലക്ടര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. കാസര്‍കോട് ജില്ലയില്‍ അഴിമതിക്കെതിരായ വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍േെ റ പ്രതീക്ഷ നല്‍കുന്നതാണ്. റവന്യൂ വകുപ്പിലും ആരോഗ്യവകുപ്പിലും മോട്ടോര്‍ വാഹനമേഖലയിലും നടക്കുന്ന അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെയാണ് വിജിലന്‍സ് ഇടപെടുന്നത്. അഴിമതിക്കാരായ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ വിജിലന്‍സിന് സാധിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലെ ജനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന വില്ലേജ് ഉദ്യോഗസ്ഥരാണ് പിടിയിലായവരില്‍ ഭൂരിഭാഗവും. ഡ്രൈവിംഗ് ടെസ്റ്റിനും മറ്റുമായി കൈക്കൂലി വാങ്ങുന്നത് പതിവാക്കിയ മോട്ടോര്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥരെയും വിജിലന്‍സ് പിടികൂടിയിട്ടുണ്ട്. കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാര്‍ക്കെതിരെയും വിജിലന്‍സ് നിയമപരമായ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നു. സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികില്‍സക്കെത്തുന്നവരില്‍ ഭൂരിഭാഗവും പാവപ്പെട്ടവരാണ്. ഇവരെ ചൂഷണം ചെയ്യുന്ന പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ജില്ലാ വിജിലന്‍സ് കമ്മിറ്റിയോഗത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി സര്‍വവ്യാപിയാണെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന എല്ലാവരും അഴിമതിക്കാരല്ല. സത്യസന്ധമായി സേവനം ചെയ്യുന്ന ഉദ്യോഗസഥരുണ്ട്. എന്നാല്‍ നല്ല ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെ പോലും സംശയദൃഷ്ടിയോടെ കാണാന്‍ അഴിമതിക്കാര്‍ കാരണക്കാരാവുകയാണ്. എന്തെങ്കിലും കാര്യം ഉടന്‍ നടക്കാന്‍ വേണ്ടി കൈക്കൂലി കൊടുക്കുന്നവരുടെ എണ്ണം സമൂഹത്തില്‍ ഏറെയാണ്. ഇത്തരക്കാരാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുടര്‍ന്നും തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. കൈക്കൂലി ലഭിക്കാതെ ഒന്നും ചെയ്യാനാകില്ലെന്ന മനോഭാവം ഉദ്യോഗസ്ഥരെ തെറ്റ് ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു. പണം കൊടുക്കുന്നവരും വാങ്ങുന്നവരും അഴിമതിയെ വളര്‍ത്തുകയാണ് ചെയ്യുന്നത്. ഇതിന് തടയിടാന്‍ അതിശക്തമായ നടപടികളും അതോടൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ആവശ്യമാണ്.

Related Articles
Next Story
Share it