നോക്കുകുത്തികളാകുന്ന ജലനിധികള്‍
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തിയ ജലനിധി പദ്ധതി കാസര്‍കോട് ജില്ലയിലെ പല പഞ്ചായത്തുകളിലും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. മഴ വന്നാലും വേനല്‍ വന്നാലും പലയിടങ്ങളിലും ജലനിധി പദ്ധതി മുഖാന്തിരമുള്ള ജലവിതരണം തടസപ്പെടുന്നത് പതിവായിരിക്കുകയാണ്.കൊടും വരള്‍ച്ചയുള്ള സമയങ്ങളില്‍ ഈ പദ്ധതി ഒരു വിധത്തിലും സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്നില്ല.പുഴകളും മറ്റ് ജലാശയങ്ങളും വറ്റിയതിനലാണ് വെജലവിതരണമില്ലാത്തതെന്നാണ് അത്തരം സന്ദര്‍ഭങ്ങളില്‍ ലഭിക്കുന്ന മറുപടികള്‍. കുടിവെള്ളം ഏറ്റവും അത്യാവശ്യമായി വരുന്നത് വേനല്‍ക്കാലത്താണ്. പ്രത്യേകിച്ചും കൊടുംവരള്‍ച്ചയുള്ള കാലത്ത്. വരള്‍ച്ചയുണ്ടാകുമ്പോള്‍ ജലവിതരണം പിന്നെ മഴ വരുന്നതുവരെ പൂര്‍ണമായും തടസപ്പെടുന്ന […]

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തിയ ജലനിധി പദ്ധതി കാസര്‍കോട് ജില്ലയിലെ പല പഞ്ചായത്തുകളിലും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. മഴ വന്നാലും വേനല്‍ വന്നാലും പലയിടങ്ങളിലും ജലനിധി പദ്ധതി മുഖാന്തിരമുള്ള ജലവിതരണം തടസപ്പെടുന്നത് പതിവായിരിക്കുകയാണ്.
കൊടും വരള്‍ച്ചയുള്ള സമയങ്ങളില്‍ ഈ പദ്ധതി ഒരു വിധത്തിലും സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്നില്ല.പുഴകളും മറ്റ് ജലാശയങ്ങളും വറ്റിയതിനലാണ് വെജലവിതരണമില്ലാത്തതെന്നാണ് അത്തരം സന്ദര്‍ഭങ്ങളില്‍ ലഭിക്കുന്ന മറുപടികള്‍. കുടിവെള്ളം ഏറ്റവും അത്യാവശ്യമായി വരുന്നത് വേനല്‍ക്കാലത്താണ്. പ്രത്യേകിച്ചും കൊടുംവരള്‍ച്ചയുള്ള കാലത്ത്. വരള്‍ച്ചയുണ്ടാകുമ്പോള്‍ ജലവിതരണം പിന്നെ മഴ വരുന്നതുവരെ പൂര്‍ണമായും തടസപ്പെടുന്ന സ്ഥിതിയാണ്. വെള്ളം വല്ലപ്പോഴെങ്കിലും വന്നാലായി. അത്ര തന്നെ. മഴക്കാലം വന്നാലും ജലവിതരണം കാര്യക്ഷമമല്ല. ശക്തമായ കാറ്റിലും മഴയിലും മോട്ടോര്‍പമ്പിന്റെ ഷെഡ് തകര്‍ന്നുവെന്നും പമ്പിന് കേടുപാടുകള്‍ സംഭവിച്ചുവെന്നുമായിരിക്കും അത്തരം സമയങ്ങളിലെ മറുപടികള്‍. അതേ സമയം എല്ലാ മാസവും നിശ്ചിത തുക ഉപഭോക്താക്കള്‍ കൃത്യമായി അടക്കണം.
ഉപയോഗിക്കാത്ത വെള്ളത്തിന് പോലും പണം അടക്കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരായി തീരുകയാണ്. ജലനിധിയെ ചൊല്ലി ജില്ലയിലെ ചില പഞ്ചായത്തുകളില്‍ പ്രശ്നങ്ങള്‍ രൂക്ഷമാണ്. പഞ്ചായത്ത് യോഗങ്ങളില്‍ ഇതേചൊല്ലിയുള്ള വാക്കേറ്റം കയ്യാങ്കളിയില്‍ വരെ എത്തിച്ചേരുന്നു. മിക്ക പഞ്ചായത്തുകളിലും ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ചേരുന്നില്ല. ചേര്‍ന്നാല്‍ തന്നെ കൃത്യമായ കണക്ക് അവതരിപ്പിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. യോഗങ്ങള്‍ ചേരാത്തതിനാല്‍ ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ ബോധിപ്പിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്നില്ല. പരാതിപ്പെട്ടാല്‍ തന്നെയും പ്രശ്നപരിഹാരത്തിന് പഞ്ചായത്ത് അധികൃതര്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന പരാതികളും വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്. ഇതുകാരണം ഉപഭോക്താക്കള്‍ കടുത്ത ദുരിതത്തിലാണ്. കിണറോ കുളമോ മറ്റ് ജലസ്രോതസോ ഇല്ലാത്ത ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ ജലനിധി പദ്ധതിയെ മാത്രമാണ് കുടിവെള്ളത്തിന് ആശ്രയിക്കുന്നത്. എന്നാല്‍ ജലനിധി പ്രകാരമുള്ള കുടിവെള്ളവിതരണം മുടങ്ങിയാല്‍ ഇത്തരം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഏറെ കഷ്ടപ്പെടേണ്ടിവരുന്നു. ജലവിതരണം നടത്തുന്ന പൈപ്പുകള്‍ പലയിടങ്ങളിലും പൊട്ടി വെള്ളം ചോര്‍ന്നൊലിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പരാതി അറിയിച്ചാലും നന്നാക്കാന്‍ ഏറെ കാലതാമസമെടുക്കുന്നു.
അര്‍ഹതയില്ലാത്തവര്‍ പൈപ്പ് പൊട്ടിച്ച് കുടിവെള്ളം ചോര്‍ത്തുന്ന പ്രവണതയുമുണ്ട്. ഇതൊന്നും അന്വേഷിക്കാനും തടയാനും ബന്ധപ്പെട്ടവര്‍ മിനക്കെടുന്നില്ല. ജലനിധിപദ്ധതിയുടെ മറവില്‍ വലിയ തോതിലുള്ള ക്രമക്കേടുകളും നടക്കുന്നുണ്ട്. ഈ പദ്ധതി ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാനും ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും അധികൃതര്‍ തയ്യാറാകണം.