നിര്‍ത്തൂ ഈ കൂട്ടക്കുരുതി
പലസ്തീല്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി തുടരുമ്പോഴും ലോകരാഷ്ട്രങ്ങള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്താത്തത് തികച്ചും നിര്‍ഭാഗ്യകരമാണ്. ഒരു ജനതയെ തന്നെ കൊന്നൊടുക്കുന്ന വിധത്തിലുള്ള ഇസ്രയേലിന്റെ ഭാഗത്തുനിന്നുള്ള അക്രമണത്തെ യുദ്ധം എന്ന് വിളിക്കാനാകില്ല. ഇതിനെ മനുഷ്യത്വരഹിതമായ കൂട്ടക്കുരുതി എന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. പലസ്തീന്‍ ജനതയെ ഇസ്രയേലിന് കൊന്നൊടുക്കാന്‍ വിട്ടുകൊടുക്കുന്ന ക്രൂരമായ നിസംഗതയാണ് ലോകരാഷ്ട്രങ്ങളുടെ ഭാഗത്തുന്നുമുണ്ടാകുന്നത്. ഇത് അന്താരാഷ്ട്രമര്യാദകളുടെ നഗ്‌നമായ ലംഘനം കൂടിയായി മാറുകയാണ്. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങളുടെ അക്രമണമെന്ന് പറഞ്ഞാണ് ഇസ്രയേല്‍ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുന്നത്. […]

പലസ്തീല്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി തുടരുമ്പോഴും ലോകരാഷ്ട്രങ്ങള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്താത്തത് തികച്ചും നിര്‍ഭാഗ്യകരമാണ്. ഒരു ജനതയെ തന്നെ കൊന്നൊടുക്കുന്ന വിധത്തിലുള്ള ഇസ്രയേലിന്റെ ഭാഗത്തുനിന്നുള്ള അക്രമണത്തെ യുദ്ധം എന്ന് വിളിക്കാനാകില്ല. ഇതിനെ മനുഷ്യത്വരഹിതമായ കൂട്ടക്കുരുതി എന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. പലസ്തീന്‍ ജനതയെ ഇസ്രയേലിന് കൊന്നൊടുക്കാന്‍ വിട്ടുകൊടുക്കുന്ന ക്രൂരമായ നിസംഗതയാണ് ലോകരാഷ്ട്രങ്ങളുടെ ഭാഗത്തുന്നുമുണ്ടാകുന്നത്. ഇത് അന്താരാഷ്ട്രമര്യാദകളുടെ നഗ്‌നമായ ലംഘനം കൂടിയായി മാറുകയാണ്. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങളുടെ അക്രമണമെന്ന് പറഞ്ഞാണ് ഇസ്രയേല്‍ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുന്നത്. എന്നാല്‍ സംഭവിക്കുന്നതെന്താണ്. കൊല്ലപ്പെടുന്നത് ഹമാസിന്റെ നേതാക്കളും പ്രവര്‍ത്തകരും മാത്രമല്ല. നിരപരാധികളായ സ്ത്രീകളും കുട്ടികളും കൂടിയാണ്. ഗാസ ഇന്ന് ശ്മശാനഭൂമിയായി മാറിയിരിക്കുകയാണ്. വീടുകളും കെട്ടിടങ്ങളും മാത്രമല്ല, ആസ്പത്രികള്‍ പോലും തകര്‍ക്കപ്പെടുന്നു. അക്രമണത്തില്‍ പരിക്കേറ്റ് ആസ്പത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ പോലും കൊല്ലപ്പെടുന്നു. ലക്ഷക്കണക്കിനാളുകള്‍ക്ക് വീടുകളും വാസസ്ഥലങ്ങളും നഷ്ടമായിരിക്കുന്നു. അഭയാര്‍ഥി ക്യാമ്പുകളെയും വെറുതെ വിടുന്നില്ല. തങ്ങള്‍ അക്രമണം നടത്തുന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് പറയുന്ന ഇസ്രയേല്‍ അത്തരം സ്ഥലങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള അവസരം പോലും ജനങ്ങള്‍ക്ക് നല്‍കുന്നില്ല. പലായനം ചെയ്യുന്നവര്‍ക്ക് നേരെ പോലും ബോംബുകള്‍ വര്‍ഷിക്കുകയാണ്. പലായനം ചെയ്യുന്നവര്‍ക്ക് നേരെയും ആസ്പത്രികള്‍ക്ക് നേരെയും അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെയും അക്രമണം നടത്തുന്നത് യുദ്ധനീതിക്ക് വിരുദ്ധമാണ്. പലസ്തീന്‍ ജനത സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് പോരാടുന്നത്. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് അവര്‍ ഇപ്പോഴും തുടരുന്നത്. പലസ്തീന്‍ സ്വതന്ത്രമാകുന്നതുവരെ അവിടത്തെ ജനതക്ക് മുന്നില്‍ പോരാടുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഈ പ്രശ്നം അവസാനിക്കണമെങ്കില്‍ പലസ്തീന് സ്വാതന്ത്ര്യം ലഭിക്കണം. പലസ്തീന്റെ ഭൂരിഭാഗവും ഇന്ന് ഇസ്രയേലിന്റെ കൈകളിലാണ്. പിറന്ന മണ്ണില്‍ അന്തയോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള പലസ്തീന്റെ അവകാശം ഇസ്രയേല്‍ അംഗീകരിച്ചാല്‍ തീരാവുന്ന പ്രശ്നമേ രണ്ട് രാജ്യങ്ങള്‍ക്കുമിടയിലുമുള്ളൂ. അതിന് തയ്യാറാകുന്നതിന് പകരം പലസ്തീനെതിരെ യുദ്ധമെന്ന് പേരിട്ട് നിരന്തരമായി നടത്തുന്ന അക്രമണങ്ങളും കുരുതികളും എന്തിന്റെ പേരിലായാലും അംഗീകരിക്കാനോ ന്യായീകരിക്കാനോ സാധിക്കുന്നതല്ല. യുദ്ധത്തില്‍ പാലിക്കേണ്ട സാമാന്യനീതിയും മര്യാദയും പോലും പാലിക്കാതെയാണ് ഇസ്രയേല്‍ മുന്നോട്ടുപോകുന്നത്. ഇസ്രയേല്‍ അക്രമമത്തില്‍ ഇതുവരെയായി കൊല്ലപ്പെട്ടവരുടെ എണ്ണം ആറായിരം കടന്നിരിക്കുന്നു. ഇതിന് പുറമെ ഗാസയില്‍ വെള്ളവും വൈദ്യുതിയും നിഷേധിക്കുന്ന തരത്തിലുള്ള ഉപരോധവും ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമണത്തില്‍ മാത്രമല്ല വെള്ളവും ഭക്ഷണവും മരുന്നും ചികില്‍സയും ലഭിക്കാതെയും അവിടെ ആളുകള്‍ മരിച്ചുവീഴുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യ പലസ്തീനിലെ ദുരന്തസ്ഥിതി മനസിലാക്കി ഭക്ഷണവും മരുന്നും ചികില്‍സാ ഉപകരണങ്ങളും മറ്റും എത്തിച്ചുകൊടുത്തത് സ്വാഗതാര്‍ഹമാണ്. ആത്യന്തികമായി അവിടത്തെ ജനങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളില്‍ നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കാന്‍ ആവശ്യമായ ശക്തമായ ഇടപെടല്‍ ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങള്‍ നടത്തണം. സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ഥ്യമാകുന്നതിന് വേണ്ടി ലോകരാഷ്ട്രങ്ങള്‍ മുന്‍കൈയെടുക്കണം.