കാസര്‍കോട് മെഡിക്കല്‍ കോളേജിനെ അവഗണിക്കരുത്
കാസര്‍കോട് ജില്ലയില്‍ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാനായി ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് കാസര്‍കോട് സന്ദര്‍ശിക്കുമെന്നാണ് വിവരം. ഇന്ന് ആരോഗ്യമന്ത്രി ജില്ലയിലെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു. അടുത്ത് തന്നെ മന്ത്രി ജില്ല സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് മന്ത്രി സന്ദര്‍ശനത്തില്‍ നിന്നൊഴിവാക്കിയത് വിവാദത്തിന് കാരണമായിരുന്നു. മന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറത്തുവിട്ട അറിയിപ്പില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുമെന്ന വിവരം ഇല്ലാത്തത് മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ […]

കാസര്‍കോട് ജില്ലയില്‍ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാനായി ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് കാസര്‍കോട് സന്ദര്‍ശിക്കുമെന്നാണ് വിവരം. ഇന്ന് ആരോഗ്യമന്ത്രി ജില്ലയിലെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു. അടുത്ത് തന്നെ മന്ത്രി ജില്ല സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് മന്ത്രി സന്ദര്‍ശനത്തില്‍ നിന്നൊഴിവാക്കിയത് വിവാദത്തിന് കാരണമായിരുന്നു. മന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറത്തുവിട്ട അറിയിപ്പില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുമെന്ന വിവരം ഇല്ലാത്തത് മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ആരോഗ്യവകുപ്പ് നടപടിയെടുക്കുമെന്ന ജില്ലയിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കാണ് മങ്ങലേല്‍പ്പിച്ചത്. മഞ്ചേശ്വരം, ബേഡഡുക്ക, നീലേശ്വരം, തൃക്കരിപ്പൂര്‍, വെള്ളരിക്കുണ്ട് എന്നീ താലൂക്ക് ആസ്പത്രികളും കാസര്‍കോട് ജനറല്‍ ആസ്പത്രിയും കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയും മന്ത്രി സന്ദര്‍ശിക്കുമ്പോള്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിനോട് എന്തിന് മുഖം തിരിക്കുന്നുവെന്ന ചോദ്യം ഉയര്‍ന്നിരുന്നു. സന്ദര്‍ശനം മാറ്റി വെച്ച സാഹചര്യത്തില്‍ ഇനി ജില്ല സന്ദര്‍ശിക്കുമ്പോള്‍ ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജിനെ ഒരു കാരണവശാലും അവഗണിക്കരുത്. കഴിഞ്ഞ തവണ ആരോഗ്യമന്ത്രി കാസര്‍കോട് ജില്ല സന്ദര്‍ശിച്ചപ്പോള്‍ മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെ അതിനുവേണ്ട യാതൊരു നടപടിയുമുണ്ടായിട്ടില്ല. മെഡിക്കല്‍ കോളേജില്‍ ആകെ ഒ.പി വിഭാഗം മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തന്നെ ആവശ്യമായ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഉച്ചക്ക് രണ്ട് മണിവരെ മാത്രമാണ് ഒ.പി വിഭാഗത്തിന്റെ പ്രവര്‍ത്തനം. മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് പല കെട്ടിടങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും പൂര്‍ത്തിയായിട്ടില്ല. 2012ലാണ് കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രഖ്യാപനം നടന്നത്.
ഇതോടൊപ്പം മറ്റ് ജില്ലകളില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കാസര്‍കോട് ജില്ലയിലെ മെഡിക്കല്‍ കോളേജിനോട് മാത്രമായി ഇങ്ങനെയൊരു അവഗണന. മെഡിക്കല്‍ കോളേജില്‍ അനുവദിച്ച ബി.എസ്.സി നഴ്സിങ്ങ് ക്ലാസുകള്‍ ഈ മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. 60 കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ പ്രിന്‍സിപ്പല്‍ അടക്കം ഒരു തസ്തികയിലും നിയമനം നടത്തിയിട്ടില്ല. ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ പ്രവൃത്തിയും പൂര്‍ത്തീകരിച്ചിട്ടില്ല. മെഡിക്കല്‍ കോളേജ് എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.