കുടിശ്ശിക തീര്‍ത്ത് സപ്ലൈകോ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം
കാസര്‍കോട് ജില്ലയില്‍ സിവില്‍ സപ്ലൈസ് വില്‍പ്പനശാലകളില്‍ നിന്ന് പല അവശ്യസാധനങ്ങളും കിട്ടാനില്ലെന്ന പരാതികള്‍ തുടരുകയാണ്. സബ്സിഡി നിരക്കില്‍ ലഭിക്കുന്ന പഞ്ചസാര, ഉഴുന്ന്, പരിപ്പ്, മുളക് തുടങ്ങിയ സാധനങ്ങള്‍ ഒന്നരമാസത്തിലേറെയായി ലഭിക്കുന്നില്ലെന്നാണ് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നത്. ചിലപ്പോള്‍ അരി പോലും കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ടാകുന്നുണ്ട്. മാസങ്ങളായി സിവില്‍സപ്ലൈസ് വില്‍പ്പനശാലകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഓണക്കാലത്ത് പോലും പ്രതിസന്ധിയുണ്ടായിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ തിരുവോണത്തിന് തൊട്ടുമുമ്പ് മാത്രമാണ് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചിരുന്നത്. ഓണം കഴിഞ്ഞതോടെ സിവില്‍ സപ്ലൈസ് വില്‍പ്പനശാലകളില്‍ വീണ്ടും ക്ഷാമം അനുഭവപ്പെടുകയാണ്. അരി […]

കാസര്‍കോട് ജില്ലയില്‍ സിവില്‍ സപ്ലൈസ് വില്‍പ്പനശാലകളില്‍ നിന്ന് പല അവശ്യസാധനങ്ങളും കിട്ടാനില്ലെന്ന പരാതികള്‍ തുടരുകയാണ്. സബ്സിഡി നിരക്കില്‍ ലഭിക്കുന്ന പഞ്ചസാര, ഉഴുന്ന്, പരിപ്പ്, മുളക് തുടങ്ങിയ സാധനങ്ങള്‍ ഒന്നരമാസത്തിലേറെയായി ലഭിക്കുന്നില്ലെന്നാണ് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നത്. ചിലപ്പോള്‍ അരി പോലും കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ടാകുന്നുണ്ട്. മാസങ്ങളായി സിവില്‍സപ്ലൈസ് വില്‍പ്പനശാലകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഓണക്കാലത്ത് പോലും പ്രതിസന്ധിയുണ്ടായിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ തിരുവോണത്തിന് തൊട്ടുമുമ്പ് മാത്രമാണ് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചിരുന്നത്. ഓണം കഴിഞ്ഞതോടെ സിവില്‍ സപ്ലൈസ് വില്‍പ്പനശാലകളില്‍ വീണ്ടും ക്ഷാമം അനുഭവപ്പെടുകയാണ്. അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് ഇപ്പോഴും തീവില തന്നെയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് തീവില നല്‍കി സാധനങ്ങള്‍ വാങ്ങേണ്ടിവരുന്നത് പിന്നെയും ബാധ്യതയുണ്ടാക്കുന്നു. കടക്കെണിയും ദാരിദ്ര്യവും സാധാരണക്കാരുടെ ജീവിതത്തെ വീര്‍പ്പുമുട്ടിക്കുകയാണ്. സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്ന് ലഭിക്കുന്ന വില കുറഞ്ഞ സാധനങ്ങള്‍ സമീപകാലം വരെ ആശ്വാസകരമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ആ ആശ്വാസം പോലും ഇല്ലാതെ ജീവിതത്തിലെ വലിയ വെല്ലുവിളികളെയാണ് സാധാരണക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ മലയോരഖലകളിലെ ആദിവാസികള്‍ അടക്കമുള്ള നിര്‍ധനകുടുംബങ്ങള്‍ ഈ പ്രശ്നം കാരണം അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരണാതീതമാണ്. കൂലി വേലയെ ആശ്രയിച്ചാണ് ഒട്ടുമിക്ക ആദിവാസി കുടുംബങ്ങളും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. കൂലി വേല എല്ലാ ദിവസവും കിട്ടാത്തതിനാല്‍ ഈ കുടുംബങ്ങളില്‍ സാമ്പത്തികപ്രശ്നങ്ങള്‍ അതിരൂക്ഷമാണ്. റേഷന്‍ കടകളില്‍ നിന്നും സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും കിട്ടുന്ന വില കുറഞ്ഞ സാധനങ്ങള്‍ കൊണ്ട് ദാരിദ്ര്യം ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെങ്കിലും അതിന് പോലും നിര്‍വാഹമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. അവശ്യസാധനങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മലയോരത്ത് സപ്ലൈകോ വില്‍പ്പനശാലയില്‍ ഒറ്റയാള്‍ സമരം നടന്നത്. ഈ സമരത്തെ തുടര്‍ന്ന് കുറച്ചുദിവസത്തേക്കുള്ള സാധനങ്ങള്‍ വില്‍പ്പനകേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്.
എന്നാല്‍ പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടായിട്ടില്ല. ഡിപ്പോകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ക്ക് കോടിക്കണക്കിന് രൂപ കുടിശികയാണ്. ഇതാണ് പുതിയ സ്റ്റോക്ക് എത്താത്തതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ലോഡുകളായി എത്തുന്ന സ്റ്റോക്കിന് അതാത് സമയത്ത് പണം കൊടുക്കാറില്ല. എന്നാല്‍ ഇത്രയധികം തുക കുടിശികയാകാറുമില്ല. കോവിഡ് കാലത്ത് കിറ്റ് നല്‍കിയതിന്റെ പണവും മുഴുവനായി കൊടുത്തു തീര്‍ത്തിട്ടില്ല. പൊതുവിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് ദിവസവും വില കൂടുകയാണ്.ഈ സാഹചര്യത്തില്‍ എത്രയും വേഗം കുടിശിക തീര്‍ത്ത് സപ്ലൈകോയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം.