മണ്ണെണ്ണ വിഹിതം വെട്ടിക്കുറക്കുമ്പോള്‍
മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്രനടപടി മല്‍സ്യമേഖലയെ വീര്‍പ്പുമുട്ടിക്കുകയാണ്. മണ്ണെണ്ണ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മല്‍സ്യതൊഴിലാളികളെയായതിനാലാണ് ഈ മേഖലയെ ഇത് ഗുരുതരമായി ബാധിച്ചിരിക്കുന്നത്. കേരളത്തിലുള്ളത് 14,600 മണ്ണെണ്ണ പെര്‍മിറ്റുകളാണ്. ഈ യാനങ്ങള്‍ക്ക് വേണ്ടത് 1.5 ലക്ഷം ലിറ്റര്‍ മണ്ണെണ്ണയാണ്. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ സിവില്‍ സപ്ലൈസിന് 24,000 ലിറ്റര്‍ മണ്ണെണ്ണയാണ് നല്‍കിയിരുന്നത്. ലിറ്ററിന് 18 രൂപ നിരക്കിലാണ് കേന്ദ്രപൂളില്‍ നിന്ന് നല്‍കിയിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി കേന്ദ്രം മണ്ണെണ്ണവിഹിതം കുറച്ചുവരികയായിരുന്നു. സമീപകാലത്തായി കൂടുതല്‍ വിഹിതമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ 1750 […]

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്രനടപടി മല്‍സ്യമേഖലയെ വീര്‍പ്പുമുട്ടിക്കുകയാണ്. മണ്ണെണ്ണ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മല്‍സ്യതൊഴിലാളികളെയായതിനാലാണ് ഈ മേഖലയെ ഇത് ഗുരുതരമായി ബാധിച്ചിരിക്കുന്നത്. കേരളത്തിലുള്ളത് 14,600 മണ്ണെണ്ണ പെര്‍മിറ്റുകളാണ്. ഈ യാനങ്ങള്‍ക്ക് വേണ്ടത് 1.5 ലക്ഷം ലിറ്റര്‍ മണ്ണെണ്ണയാണ്. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ സിവില്‍ സപ്ലൈസിന് 24,000 ലിറ്റര്‍ മണ്ണെണ്ണയാണ് നല്‍കിയിരുന്നത്. ലിറ്ററിന് 18 രൂപ നിരക്കിലാണ് കേന്ദ്രപൂളില്‍ നിന്ന് നല്‍കിയിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി കേന്ദ്രം മണ്ണെണ്ണവിഹിതം കുറച്ചുവരികയായിരുന്നു. സമീപകാലത്തായി കൂടുതല്‍ വിഹിതമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ 1750 ലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് ലഭിച്ചത്. ലിറ്ററിന് 67 രൂപയായി ഉയര്‍ത്തുകയും ചെയ്തു. ആറുമാസമായി കേരളത്തിലെ പൊതുവിതരണകേന്ദ്രങ്ങളിലേക്ക് മണ്ണെണ്ണ എത്തുന്നില്ല. സംസ്ഥാനസര്‍ക്കാര്‍ സബ്‌സിഡി നല്‍കി 26,600 ലിറ്റര്‍ മണ്ണെണ്ണ ലഭ്യമാക്കിയിരുന്നു. 2019 മെയ് മാസം മല്‍സ്യഫെഡിന്റെ മണ്ണെണ്ണവില 71,90 രൂപയായിരുന്നു. ഇപ്പോള്‍ എണ്ണക്കമ്പനികള്‍ 101.80 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. മണ്ണെണ്ണ ക്ഷാമം മല്‍സ്യതൊഴിലാളികുടുംബങ്ങളുടെ ഉപജീവനമാര്‍ഗത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന വലിയ വെല്ലുവിളിയായി മാറുകയാണ്. അതേ സമയം മല്‍സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് ലഭിച്ചിരുന്ന പല സഹായങ്ങളും ലഭിക്കാത്ത സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്. മല്‍സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ലഭിച്ചിരുന്ന 15 ശതമാനം സബ്‌സിഡി പൊടുന്നനെ നിര്‍ത്തലാക്കിയത് പൊതുവെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മല്‍സ്യതൊഴിലാളികള്‍ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നു. 2019ല്‍ 8.76 ശതമാനമായിരുന്ന എന്‍.സി.ഡി.സി പലിശനിരക്ക് 10.5 ശതമാനമാക്കിയതും മറ്റൊരു വെല്ലുവിളിയാണ്. മല്‍സ്യഫെഡിന് ദേശീയ പിന്നോക്കവിഭാഗ ധനകാര്യ കോര്‍പ്പറേഷന്‍ നല്‍കിയിരുന്ന വായ്പയും വെട്ടിക്കുറച്ചിരിക്കുകയാണ്. മുമ്പ് പ്രതിവര്‍ഷം 50 കോടിയുടെ വായ്പയാണ് മല്‍സ്യഫെഡിന് ലഭിച്ചിരുന്നത്. ഈ തുക 25 കോടിയായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ച നടപടി പുനപരിശോധിക്കണമെന്നും വിഹിതം പുനസ്ഥാപിക്കണമെന്നുമാണ് മല്‍സ്യതൊഴിലാളികളുടെ ആവശ്യം.
മല്‍സ്യതൊഴിലാളികളല്ലാത്ത മറ്റ് പാവപ്പെട്ട കുടുംബങ്ങള്‍ക്കും മണ്ണെണ്ണക്ഷാമം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വൈദ്യുതീകരിക്കാത്ത വീടുകളില്‍ മണ്ണെണ്ണ വിളക്കാണ് ആശ്രയം. ഇത്തരം വീടുകള്‍ ഈ കാലത്ത് കുറവാണെങ്കിലും ഇനിയും വൈദ്യുതി കിട്ടാത്ത കുടുംബങ്ങള്‍ ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. വൈദ്യുതി ഏറെ നേരം നിലയ്ക്കുമ്പോഴും വീടുകളില്‍ മണ്ണെണ്ണ വിളക്ക് ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ മണ്ണെണ്ണ ലഭ്യമാക്കുകയെന്നത് അധികാരികളുടെ ഉത്തരവാദിത്വമാണ്. വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം എത്രയും വേഗം പുനസ്ഥാപിക്കാനാവശ്യമായ നടപടികള്‍ അധികാരികള്‍ സ്വീകരിക്കണം.