പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉയര്‍ത്തുന്ന ആശങ്കകള്‍
ഏറെ നാളായി പൊതുവെ ശാന്തമായിരുന്ന പശ്ചിമേഷ്യയില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമായിരിക്കുകയാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധം രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തരസംഘര്‍ഷം എന്നതിലുപരി ലോകരാജ്യങ്ങളെ തന്നെ എക്കാലത്തും അസ്വസ്ഥപ്പെടുത്തുന്നത് തന്നെയാണ്. ഇടയ്ക്കിടെ അവിടെ സമാധാനം പുനസ്ഥാപിക്കപ്പെടാറുണ്ടെങ്കിലും വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നിടത്തേക്കാണ് കാര്യങ്ങളെത്തുന്നത്. പലസ്തീന്‍ എന്ന രാജ്യം പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തുന്ന പോരാട്ടങ്ങളോട് ഇസ്രയേല്‍ കാണിക്കുന്ന നിഷേധാത്മകനയങ്ങളും അടിച്ചമര്‍ത്തല്‍ നടപടികളുമാണ് അവിടെ കലാപാന്തരീക്ഷം നിലനില്‍ക്കാന്‍ കാരണം. പലസ്തീന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇസ്രയേല്‍ കയ്യടക്കിവച്ചിരിക്കുകയാണ്. അതിജീവനത്തിനായി പലസ്തീന്‍ നടത്തുന്ന പോരാട്ടങ്ങള്‍ അവസാനിക്കണമെങ്കില്‍ […]

ഏറെ നാളായി പൊതുവെ ശാന്തമായിരുന്ന പശ്ചിമേഷ്യയില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമായിരിക്കുകയാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധം രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തരസംഘര്‍ഷം എന്നതിലുപരി ലോകരാജ്യങ്ങളെ തന്നെ എക്കാലത്തും അസ്വസ്ഥപ്പെടുത്തുന്നത് തന്നെയാണ്. ഇടയ്ക്കിടെ അവിടെ സമാധാനം പുനസ്ഥാപിക്കപ്പെടാറുണ്ടെങ്കിലും വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നിടത്തേക്കാണ് കാര്യങ്ങളെത്തുന്നത്. പലസ്തീന്‍ എന്ന രാജ്യം പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തുന്ന പോരാട്ടങ്ങളോട് ഇസ്രയേല്‍ കാണിക്കുന്ന നിഷേധാത്മകനയങ്ങളും അടിച്ചമര്‍ത്തല്‍ നടപടികളുമാണ് അവിടെ കലാപാന്തരീക്ഷം നിലനില്‍ക്കാന്‍ കാരണം. പലസ്തീന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇസ്രയേല്‍ കയ്യടക്കിവച്ചിരിക്കുകയാണ്. അതിജീവനത്തിനായി പലസ്തീന്‍ നടത്തുന്ന പോരാട്ടങ്ങള്‍ അവസാനിക്കണമെങ്കില്‍ അവിടത്തെ ജനങ്ങള്‍ക്ക് പിറന്ന നാട്ടില്‍ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം.പലസ്തീന്‍ എന്ന രാഷ്ട്രം സ്വതന്ത്രമാകണം. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യതയില്ലാത്തതിനാല്‍ ചെറുത്ത് നില്‍പ്പുകള്‍ തുടരുകയാണ്. ഇതിനിടെ പലസ്തീന്‍ അനുകൂല സംഘടനയായ ഹമാസ് ഇസ്രയേലില്‍ നടത്തിയ മിന്നലാക്രമണവും ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണവും രക്തരൂക്ഷിതമായ യുദ്ധത്തിലേക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
രണ്ടുഭാഗത്തും കനത്ത ആള്‍ നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടയ.ില്‍ കൊല്ലപ്പെടുന്നവരില്‍ ഏറെയും സാധാരണക്കാരായ ജനങ്ങളാണെന്നതാണ് ഏറെ സങ്കടകരമായ വസ്തുത. അതില്‍ തന്നെ സ്ത്രീകളും കുട്ടികളും അടക്കം ദാരുണമായി കൊലചെയ്യപ്പെടുന്നു. ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ഥികളായി മാറ്റപ്പെടുകയാണ്. കുട്ടികള്‍ അടക്കമുള്ളവര്‍ ജീവനും കൊണ്ട് പരക്കം പായുന്ന ദാരുണകാഴ്ചകള്‍ ഒരുഭാഗത്ത്. വെടിയേറ്റും ബോംബാക്രമണത്തിലും കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്ന കാഴ്ച മറുഭാഗത്ത്. ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ നിലവിളികള്‍ കരളലിയിക്കുന്നതാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ മലയാളികളുമുണ്ട്. കണ്ണൂര്‍ സ്വദേശിനിയായ നഴ്സ് അടക്കമുള്ളവര്‍ക്ക് അക്രമണത്തില്‍ പരിക്കേറ്റ വിവരം പുറത്തുവന്നതോടെ ഇന്ത്യയിലും ഇവിടത്തെ സ്ഥിതി ഏറെ ആശങ്കയുയര്‍ത്തുന്നു. മലയാളികള്‍ അടക്കം ഇസ്രയേലില്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ കഴിയുന്നവരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. പലസ്തീനിലെ ജനങ്ങള്‍ക്ക് ജന്‍മനാട്ടില്‍ അഭിമാനത്തോടെ കഴിയാനും അവര്‍ക്ക് സ്വാതന്ത്ര്യം ലഭ്യമാക്കാനും ലോകരാഷ്ട്രങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും ഇടപെടല്‍ അനിവാര്യമാണ്.
അത് സാധ്യമായാല്‍ മാത്രമേ പശ്ചിമേഷ്യയില്‍ ശാശ്വതമായ സമാധാനം ഉണ്ടാവുകയുള്ളൂ. ഏകപക്ഷീയമായ അന്താരാഷ്ട്ര ഇടപെടലുകള്‍ പ്രശ്നം പിന്നെയും ആളിക്കത്തിക്കുമെന്നല്ലാതെ അവിടെ സമാധാനം സാധ്യമാകുകയില്ല. ഈ യാഥാര്‍ഥ്യം മുന്നില്‍ കൊണ്ടുള്ള വിവേകപൂര്‍ണമായ സമീപനമാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ സ്വീകരിക്കേണ്ടത്.