അനധികൃത വായ്പാ ആപ്പുകള്‍ക്കെല്ലാം പൂട്ടിടണം

ജീവനും ജീവിതവും കവര്‍ന്നെടുക്കുന്ന ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അനധികൃത വായ്പാ ആപ്പുകള്‍ക്കെതിരെ നടപടി കര്‍ശനമാക്കേണ്ടത് അനിവാര്യം തന്നെയാണ്. കാസര്‍കോട് ജില്ലയിടക്കം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഓണ്‍ലൈന്‍ വായ്പാ ആപ്പുകളില്‍ കുടുങ്ങി ആയിരകണക്കിന് ആളുകളാണ് ദുരിതമനുഭവിക്കുന്നത്. വായ്പയെടുക്കുന്നവര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്ക് പിന്നിലുള്ള ശക്തികള്‍ ബ്ലാക്ക് മെയിലിംഗിലൂടെയും ഭീഷണിയിലൂടെയും ഇടപാടുകാരെ ചൂഷണം ചെയ്യുകയാണ്. ഇത്തരക്കാരുടെ ബ്ലാക്ക് മെയിലിംഗിന് ഇരയായി ഒരു കുടുംബം തന്നെ ആത്മഹത്യ ചെയ്ത സംഭവം നടന്നിട്ട് അധികനാളായിട്ടില്ല. അതിന് […]

ജീവനും ജീവിതവും കവര്‍ന്നെടുക്കുന്ന ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അനധികൃത വായ്പാ ആപ്പുകള്‍ക്കെതിരെ നടപടി കര്‍ശനമാക്കേണ്ടത് അനിവാര്യം തന്നെയാണ്. കാസര്‍കോട് ജില്ലയിടക്കം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഓണ്‍ലൈന്‍ വായ്പാ ആപ്പുകളില്‍ കുടുങ്ങി ആയിരകണക്കിന് ആളുകളാണ് ദുരിതമനുഭവിക്കുന്നത്. വായ്പയെടുക്കുന്നവര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്ക് പിന്നിലുള്ള ശക്തികള്‍ ബ്ലാക്ക് മെയിലിംഗിലൂടെയും ഭീഷണിയിലൂടെയും ഇടപാടുകാരെ ചൂഷണം ചെയ്യുകയാണ്. ഇത്തരക്കാരുടെ ബ്ലാക്ക് മെയിലിംഗിന് ഇരയായി ഒരു കുടുംബം തന്നെ ആത്മഹത്യ ചെയ്ത സംഭവം നടന്നിട്ട് അധികനാളായിട്ടില്ല. അതിന് ശേഷവും വായ്പാ തട്ടിപ്പില്‍ അകപ്പെട്ട ഏതാനും പേര്‍ കൂടി ആത്മഹത്യ ചെയ്തു. ഈ സാഹചര്യത്തിലാണ് അനധികൃത വായ്പാ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ തീരുമാനമുണ്ടായത്. സംസ്ഥാന സൈബര്‍ വിഭാഗം അനധികൃത വായ്പാ ആപ്പുകള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ തന്നെ ശേഖരിച്ചുവരികയാണ്. പരാതികള്‍ ഉയരാത്ത വായ്പ്പാ ആപ്പുകളുടെ പ്രവര്‍ത്തനം കൂടി അവസാനിപ്പിക്കാനും സൈബര്‍ വിഭാഗം നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തില്‍ കണ്ടെത്തിയവ കൂടാതെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയ ഇരുപതോളം വായ്പാ ആപ്പുകളുടെ പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കുമെന്നാണ് അറിയുന്നത്. നേരത്തെ ഗൂഗിളിന് നോട്ടീസ് നല്‍കി 72 ആപ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ബാക്കിയുള്ളവയുടെ പ്രവര്‍ത്തനം തടയുന്നതിന് കേരളത്തിലെ സൈബര്‍ വിഭാഗം ഇന്ത്യ സൈബര്‍ കോര്‍ഡിനേഷന്‍ സെന്ററുമായി ബന്ധപ്പെട്ടതായാണ് വിവരം. സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പൊലീസിലും സൈബര്‍ സെല്ലിലും ദിവസവും നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. വായ്പാ ആപ്പുകളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. പരാതിക്കിടയാക്കിയ ഭൂരിഭാഗം ആപ്പുകളും ചൈനീസ് ആപ്പുകളാണ്. ഈ ആപ്പുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സൈബര്‍ ക്രൈം വിഭാഗം ഗൂഗിളിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. വൈകിയാണെങ്കിലും അനധികൃത വായ്പാ ആപ്പുകള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചുതുടങ്ങിയത് സ്വാഗതാര്‍ഹം തന്നെയാണ്. പകരം നിയമപരമായ വായ്പാ ആപ്പുകള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി വാര്‍ത്തകളുണ്ട്. സാധാരണക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാകാതെ വായ്പയെടുക്കാന്‍ സാധിക്കുന്ന തരത്തിലാകണം നിയമപരമനായ വായ്പാ ആപ്പുകളുടഎ പ്രവര്‍ത്തനം. കര്‍ശനമായ ഉപാധികളും വ്യവസ്ഥകളും തടസങ്ങളും ഒക്കെയുള്ള ദുഷ്‌ക്കരമായ രീതിയിലുള്ള വായ്പാ സംവിധാനങ്ങള്‍ നിലവിലുള്ളതുകൊണ്ടാണ് ആളുകള്‍ അനധികൃത വായ്പാ ആപ്പുകളുടെ കെണിയില്‍ വീഴുന്നത്. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം എളുപ്പത്തില്‍ വായ്പ ലഭ്യമാകുന്ന വിധത്തിലായിരിക്കണം നിയമപരമായ വായ്പാ ആപ്പുകളുടെയും പ്രവര്‍ത്തനം.

Related Articles
Next Story
Share it