ലഹരിമാഫിയകളും കൊലപാതകങ്ങളും
കഴിഞ്ഞ ദിവസം കുമ്പള ശാന്തിപ്പള്ളത്ത് കൊലക്കേസ് പ്രതിയെ കൊലപ്പെടുത്തിയ സംഭവം ലഹരിമാഫിയകള്‍ക്കെതിരായ പൊതുവികാരം ശക്തിപ്പെടാന്‍ ഇടവരുത്തിയിരിക്കുകയാണ്. ശാന്തിപ്പള്ളം ലക്ഷം വീട് കോളനിയിലെ റഷീദിനെ മുഖത്ത് കരിങ്കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ ശേഷം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. ലഹരി ഉപയോഗിച്ചുള്ള വാക്കുതര്‍ക്കത്തിനൊടുവിലാണ് ഇങ്ങനെയൊരു കൊലപാതകം സംഭവിച്ചിരിക്കുന്നത്. കൊലയുമായി ബന്ധമുള്ള യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് മയക്കുമരുന്ന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വീട്ടില്‍ നിന്നാണ്. രാത്രി മദ്യപിക്കുന്നതിനിടെ നടന്ന വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കൊല്ലപ്പെട്ട റഷീദ് മധൂര്‍ പട്ളയില്‍ താമസിച്ചിരുന്ന ഷാനു എന്ന ഷാനവാസിനെ കൊലപ്പെടുത്തി കിണറ്റില്‍ […]

കഴിഞ്ഞ ദിവസം കുമ്പള ശാന്തിപ്പള്ളത്ത് കൊലക്കേസ് പ്രതിയെ കൊലപ്പെടുത്തിയ സംഭവം ലഹരിമാഫിയകള്‍ക്കെതിരായ പൊതുവികാരം ശക്തിപ്പെടാന്‍ ഇടവരുത്തിയിരിക്കുകയാണ്. ശാന്തിപ്പള്ളം ലക്ഷം വീട് കോളനിയിലെ റഷീദിനെ മുഖത്ത് കരിങ്കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ ശേഷം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. ലഹരി ഉപയോഗിച്ചുള്ള വാക്കുതര്‍ക്കത്തിനൊടുവിലാണ് ഇങ്ങനെയൊരു കൊലപാതകം സംഭവിച്ചിരിക്കുന്നത്. കൊലയുമായി ബന്ധമുള്ള യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് മയക്കുമരുന്ന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വീട്ടില്‍ നിന്നാണ്. രാത്രി മദ്യപിക്കുന്നതിനിടെ നടന്ന വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കൊല്ലപ്പെട്ട റഷീദ് മധൂര്‍ പട്ളയില്‍ താമസിച്ചിരുന്ന ഷാനു എന്ന ഷാനവാസിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസിലെ പ്രതികളില്‍ ഒരാളായിരുന്നു. പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന റഷീദ് പിന്നീട് അറസ്റ്റിലാവുകയായിരുന്നു. റിമാണ്ടിലായിരുന്ന റഷീദ് ഒരുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. മദ്യവും കഞ്ചാവും മയക്കുമരുന്നും സ്ഥിരമായി ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സജീവമാണ്. അക്രമങ്ങളും തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും നടത്തുന്ന ക്വട്ടേഷന്‍ സംഘങ്ങളായും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകകളുടെ പേരില്‍ നിരവധി കൊലപാതകങ്ങള്‍ ഇതിന് മുമ്പ് നടന്നിട്ടുണ്ട്. കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഏറെ നാളായി കഞ്ചാവ്-മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തട്ടിക്കൊണ്ടുപോകല്‍ കേസുകളും കൊലപാതകക്കേസുകളും വധശ്രമക്കേസുകളും ലഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലാണ്. നാടിന്റെ ക്രമസമാധാനത്തിനും പൊതുജനങ്ങളുടെ സൈ്വര്യജീവിതത്തിനും കഞ്ചാവ്-മയക്കുമരുന്ന് സംഘങ്ങള്‍ വലിയ തോതിലുള്ള ഭീഷണിയാണ് സൃഷ്ടിക്കുന്നത്. മദ്യവും കഞ്ചാവും മയക്കുമരുന്നും വില്‍പ്പന നടത്തുന്ന സംഘങ്ങളെയും ക്വട്ടേഷന്‍ സംഘങ്ങളെയും അമര്‍ച്ച ചെയ്യാന്‍ പൊലീസിന് സാധിക്കാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.
മഞ്ചേശ്വരം , കുമ്പള പൊലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഉപ്പള പൊലീസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തമാണ്. ഉപ്പള പൊലീസ് സ്റ്റേഷന് വേണ്ടിയുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും നടപടികള്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നില്ല. ലഹരിമാഫിയകള്‍ക്കും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ പര്യാപ്തമാകുന്ന വിധം പൊലീസ് സംവിധാനം സുശക്തമാക്കേണ്ടത് അനിവാര്യം തന്നെയാണ്.