ഗൂഗിള്‍ മാപ്പിനെ കണ്ണടച്ചു വിശ്വസിക്കുമ്പോള്‍ സംഭവിക്കുന്നത്
കഴിഞ്ഞ ദിവസം പറവൂരില്‍ പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരണപ്പെട്ട സംഭവം നടന്നു. ഇതൊരു സാധാരണ അപകടമരണമായിരുന്നില്ല. ഗൂഗിള്‍ മാപ്പ് നോക്കി കാര്‍ ഓടിച്ചുപോകുമ്പോള്‍ വഴി തെറ്റിയാണ് അപകടം സംഭവിച്ചത്. കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് എ.ആര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയിലെ ഡോക്ടര്‍മാരായ അജ്മല്‍ ആസിഫും അദ്വൈതുമാണ് അപകടത്തില്‍ മരണപ്പെട്ടത്. മറ്റൊരു ഡോക്ടറും നഴ്സും മെഡിക്കല്‍ വിദ്യാര്‍ഥിനിയും അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. അദ്വൈതിന്റെ പിറന്നാള്‍ ആഘോഷത്തിന് ശേഷം കൊച്ചിയില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് മടങ്ങുമ്പോഴാണ് ഇവര്‍ ഗൂഗിള്‍ മാപ്പിനെ […]
കഴിഞ്ഞ ദിവസം പറവൂരില്‍ പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരണപ്പെട്ട സംഭവം നടന്നു. ഇതൊരു സാധാരണ അപകടമരണമായിരുന്നില്ല. ഗൂഗിള്‍ മാപ്പ് നോക്കി കാര്‍ ഓടിച്ചുപോകുമ്പോള്‍ വഴി തെറ്റിയാണ് അപകടം സംഭവിച്ചത്. കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് എ.ആര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയിലെ ഡോക്ടര്‍മാരായ അജ്മല്‍ ആസിഫും അദ്വൈതുമാണ് അപകടത്തില്‍ മരണപ്പെട്ടത്. മറ്റൊരു ഡോക്ടറും നഴ്സും മെഡിക്കല്‍ വിദ്യാര്‍ഥിനിയും അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. അദ്വൈതിന്റെ പിറന്നാള്‍ ആഘോഷത്തിന് ശേഷം കൊച്ചിയില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് മടങ്ങുമ്പോഴാണ് ഇവര്‍ ഗൂഗിള്‍ മാപ്പിനെ […]
കഴിഞ്ഞ ദിവസം പറവൂരില്‍ പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരണപ്പെട്ട സംഭവം നടന്നു. ഇതൊരു സാധാരണ അപകടമരണമായിരുന്നില്ല. ഗൂഗിള്‍ മാപ്പ് നോക്കി കാര്‍ ഓടിച്ചുപോകുമ്പോള്‍ വഴി തെറ്റിയാണ് അപകടം സംഭവിച്ചത്. കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് എ.ആര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയിലെ ഡോക്ടര്‍മാരായ അജ്മല്‍ ആസിഫും അദ്വൈതുമാണ് അപകടത്തില്‍ മരണപ്പെട്ടത്. മറ്റൊരു ഡോക്ടറും നഴ്സും മെഡിക്കല്‍ വിദ്യാര്‍ഥിനിയും അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. അദ്വൈതിന്റെ പിറന്നാള്‍ ആഘോഷത്തിന് ശേഷം കൊച്ചിയില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് മടങ്ങുമ്പോഴാണ് ഇവര്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചത്. ഗൂഗിള്‍ മാപ്പ് കാണിച്ച റോഡിലൂടെ വഴിതെറ്റി ഗോതുരുത്തില്‍ എത്തിയ ഇവര്‍ വെള്ളക്കെട്ടാണെന്ന് കരുതി കാര്‍ ഇറക്കിയത് പുഴയിലേക്കായിരുന്നു. പുഴയില്‍ മുങ്ങിപ്പോയ കാര്‍ പറവൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും സ്‌കൂബാ ടീമും നാട്ടുകാരും ചേര്‍ന്ന് പുലര്‍ച്ചെ മൂന്നരമണിയോടെയാണ് കരക്കെത്തിച്ചത്. അപ്പോഴേക്കും രണ്ട് ഡോക്ടര്‍മാര്‍ മുങ്ങിമരിച്ചിരുന്നു. ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച് വഴിതെറ്റിയുള്ള അപകടമരണം കേരളത്തില്‍ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഗൂഗിള്‍ മാപ്പ് നോക്കി വാഹനങ്ങളില്‍ പോകുന്നവര്‍ വഴിതെറ്റി മറ്റേതെങ്കിലും സ്ഥലത്ത് എത്തുന്നത് സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ജീവന്‍ പോലും നഷ്ടപ്പെടുത്തുന്ന ദുരന്തം ഗൂഗിള്‍മാപ്പ് ക്ഷണിച്ചുവരുത്തുന്നുവെന്നറിയുമ്പോള്‍ ഇതൊരു ഗുരുതരമായ പ്രശ്നം തന്നെയാണ്.അപരിചിതമായ സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ മുമ്പൊക്കെ വഴിയില്‍ കാണുന്നവരോടൊക്കെ ചോദിച്ചാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തിയിരുന്നത്. യാതൊരു അപകടവുമില്ലാതെ വളരെ സുരക്ഷിതമായി എത്തുകയും ചെയ്യും. എന്നാല്‍ ഇക്കാലത്ത് ആര്‍ക്കും ആരോടും വഴി ചോദിക്കുന്നത് പോലും ബുദ്ധിമുട്ടുള്ള കാര്യമായി മാറുകയാണ്. ഗൂഗിള്‍ മാപ്പിനും വഴിതെറ്റാമെന്നും അതുകൊണ്ട് ഇതിനെ കണ്ണടച്ച് വിശ്വസിക്കാനാകില്ലെന്നുമാണ് പൊലീസ് നല്‍കുന്ന മുന്‍കരുതല്‍ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്.പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടുമ്പോള്‍ ഇക്കാര്യം ഗൂഗിള്‍ മാപ്പിലൂടെ വ്യക്തമാകില്ലെന്ന് പൊലീസ് പറയുന്നു. ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചാല്‍ ഗതാഗതം കുറവുള്ള റോഡുകളില്‍ എളുപ്പമെത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും മഴക്കാലത്ത് ഇത്തരം റോഡുകള്‍ സുരക്ഷിതമാകണമെന്നില്ലെന്ന് അറിയണം. തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞുവീണും മരങ്ങള്‍ കടപുഴകി വീണുമൊക്കെ ഗതാഗതം ദുഷ്‌ക്കരമായ റോഡുകളും ഗൂഗിള്‍ മാപ്പ് കാണിക്കാറുണ്ട്. വീതികുറഞ്ഞതും സുഗമമായി സഞ്ചരിക്കാനുള്ള സാഹചര്യം ഇല്ലാത്തതും അപകടങ്ങള്‍ നിറഞ്ഞതുമായ റോഡുകളിലൂടെ സഞ്ചരിക്കാന്‍ ഗൂഗിള്‍ മാപ്പ് ഇടവരുത്താറുണ്ട്. ഇരുചക്രവാഹനത്തിന് പോകാന്‍ മാത്രം കഴിയുന്നതും വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കാത്തതുമായ റോഡുകള്‍ ഗൂഗിള്‍ മാപ്പ് കാണിച്ചെന്നുവരും. ഇത് വിശ്വസിച്ച് സഞ്ചരിക്കുമ്പോള്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ട് എവിടേക്ക് പോകുമ്പോഴും റോഡിന്റെ ദിശയെക്കുറിച്ചും ഗതാഗത സൗകര്യത്തെക്കുറിച്ചും ആളുകളോട് ചോദിച്ചുമനസിലാക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അപകടങ്ങളില്‍ പെടാതിരിക്കാനും വഴിതെറ്റാതിരിക്കാനും ഇതാവശ്യമാണ്.