പ്രസക്തിയേറുന്ന ഗാന്ധിയന്‍ ദര്‍ശനങ്ങള്‍

കാലങ്ങള്‍ കടന്നുചെല്ലുന്തോറും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രസക്തി വര്‍ധിക്കുകയാണ്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജനനദിവസമായ ഒക്ടോബര്‍ രണ്ടിനും രക്തസാക്ഷിത്വദിനമായ ജനുവരി 30നും നടക്കുന്ന ഓര്‍മപുതുക്കലില്‍ മാത്രം ഒതുങ്ങുന്നതല്ല ഗാന്ധിയുടെ ആദര്‍ശങ്ങള്‍. അത് കടല്‍ പോലെ വിശാലവും ആഴമേറിയതുമാണ്. കാലങ്ങള്‍ക്കും അതീതമാണ്. ഗാന്ധിമാര്‍ഗം അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെക്കാള്‍ ഈ കാലത്താണ് പ്രസക്തം എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ വഴികാട്ടിയായത് ഗാന്ധിയന്‍ സമരരീതികള്‍ തന്നെയായിരുന്നു.ബ്രിട്ടീഷുകാരോട് പോരാടാന്‍ ഒരു ഭാഗത്ത് സായുധ പോരാട്ടങ്ങളും രക്ത […]

കാലങ്ങള്‍ കടന്നുചെല്ലുന്തോറും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രസക്തി വര്‍ധിക്കുകയാണ്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജനനദിവസമായ ഒക്ടോബര്‍ രണ്ടിനും രക്തസാക്ഷിത്വദിനമായ ജനുവരി 30നും നടക്കുന്ന ഓര്‍മപുതുക്കലില്‍ മാത്രം ഒതുങ്ങുന്നതല്ല ഗാന്ധിയുടെ ആദര്‍ശങ്ങള്‍. അത് കടല്‍ പോലെ വിശാലവും ആഴമേറിയതുമാണ്. കാലങ്ങള്‍ക്കും അതീതമാണ്. ഗാന്ധിമാര്‍ഗം അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെക്കാള്‍ ഈ കാലത്താണ് പ്രസക്തം എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ വഴികാട്ടിയായത് ഗാന്ധിയന്‍ സമരരീതികള്‍ തന്നെയായിരുന്നു.
ബ്രിട്ടീഷുകാരോട് പോരാടാന്‍ ഒരു ഭാഗത്ത് സായുധ പോരാട്ടങ്ങളും രക്ത രൂക്ഷിതമായ വിപ്ലവങ്ങളും നടന്നപ്പോള്‍ അക്രമത്തിന്റെയും കലാപത്തിന്റെയും മാര്‍ഗത്തിലൂടെ ഇന്ത്യയെ മോചിപ്പിക്കാനാകില്ലെന്നായിരുന്നു മഹാത്മാഗാന്ധിയുടെ നിലപാട്. സഹനത്തിന്റെയും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും മാര്‍ഗത്തിലൂടെ പോരാടാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനവും പ്രവര്‍ത്തനവും. അഹിംസാതത്വത്തില്‍ മുറുകെ പിടിച്ചുകൊണ്ടായിരുന്നു ഗാന്ധിജിയുടെ ഓരോ പ്രവര്‍ത്തനവും. 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ച മഹാത്മാഗാന്ധിയുടെ ജീവനും ജീവിതവുമെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഉഴിഞ്ഞുവെക്കുകയായിരുന്നു.1858 മുതല്‍ 1947 വരെയാണ് ഇന്ത്യയെ ബ്രിട്ടീഷുകാര്‍ തങ്ങളുടെ അധീനതയിലാക്കിയിരുന്നത്. 1887ല്‍ മെട്രിക്കുലേഷന്‍ പാസായതിന് ശേഷം ബാരിസ്റ്റര്‍ പരീക്ഷയെഴുതാന്‍ ഇംഗ്ലണ്ടിലേക്ക് പോയ ഗാന്ധി ബാരിസ്റ്റര്‍ പരീക്ഷ പാസായതിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയെങ്കിലും അക്കാദമിക് ബിരുദത്തിന്റെ തണലില്‍ മാത്രം ഒതുങ്ങി ജീവിക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ കൊടിയ വിവേചനങ്ങളും പീഡനങ്ങളും നേരിട്ടിരുന്ന കാലഘട്ടം കൂടിയായിരുന്നു അന്ന്. കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഗാന്ധിജിയെ വളരെയധികം വേദനിപ്പിച്ചിരുന്നു. 1893ല്‍ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോകുകയും കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പോരാട്ടം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. 1896ല്‍ ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിവന്നെങ്കിലും ഭാര്യ കസ്തൂര്‍ബയോടൊപ്പം വീണ്ടും ദക്ഷിമാഫ്രിക്കയിലേക്ക് പോകുകയും കറുത്ത വര്‍ഗക്കാര്‍ക്കെതിരായ പോരാട്ടം തുടരുകയും ചെയ്തു. ഇതിനിടെ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ചെറുതും വലുതുമായ പോട്ടങ്ങള്‍ നടന്നുവരികയായിരുന്നു. ഇതോടെ സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാന്‍ തീരുമാനിച്ച് ഗാന്ധിജി വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പിന്നീട് നിസഹകരണപ്രസ്ഥാനത്തിലൂടെയും ദണ്ഡിയാത്രയിലൂടെയും ക്വിറ്റ് ഇന്ത്യാസമരത്തിലൂടെയും ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ചരിത്രപരമായ പോരാട്ടങ്ങള്‍ നടക്കുകയും 1947 ആഗസ്ത് 15ന് ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുകയും ചെയ്തു.
1928 ജനുവരി 30നാണ് മഹാത്മാഗാന്ധി രക്തസാക്ഷിത്വം വഹിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ മാത്രമല്ല കേരളത്തില്‍ ആ കാലഘട്ടത്തില്‍ നടന്ന ജാതീയ ഉച്ചനീചത്വങ്ങള്‍ക്കും അയിത്തത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുണ്ടായ നവോത്ഥാന പോരാട്ടങ്ങള്‍ക്ക് ഗാന്ധിജി വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. മദ്യം അടക്കമുള്ള ലഹരി ഉപയോഗങ്ങള്‍ക്കെതിരെയും അഴിമതിക്കും ധൂര്‍ത്തിനും ഗാന്ധിജി പോരാടിയിരുന്നു.
മതസൗഹാര്‍ദം വളര്‍ത്താനും ഗാന്ധിജി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയില്‍ ഇന്നും ജാതീയ ഉച്ചനീചത്വങ്ങളും മതങ്ങളുടെ പേരിലുള്ള സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നുണ്ട്.മദ്യവും മയക്കുംമരുന്നും വ്യാപകമായിരിക്കുന്നു.ഇത്തരം സാമൂഹിക വിപത്തുകള്‍ക്കെതിരെ ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ഊന്നിയുള്ള പോരാട്ടം തുടരണമെന്നാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

Related Articles
Next Story
Share it