സഹകരണപ്രസ്ഥാനങ്ങള്‍ സംരക്ഷിക്കപ്പെടണം

കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന തെറ്റായ പ്രവണതകള്‍ വര്‍ധിച്ചുവരികയാണ്. കരുവന്നൂര്‍ സഹകരണബാങ്കില്‍ നടന്ന വന്‍ വെട്ടിപ്പുകള്‍ സംസ്ഥാനത്തെ സഹകരണപ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വലിയൊരു വെല്ലുവിളിയായി മുന്നില്‍ നില്‍ക്കുന്നു. കരുവന്നൂര്‍ സഹകരണബാങ്കില്‍ നടന്ന സാമ്പത്തികതട്ടിപ്പ് സംബന്ധിച്ച് നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്. ഇവിടെ നടന്ന നിക്ഷേപതട്ടിപ്പും വായ്പാ തട്ടിപ്പും സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഇ.ഡി തട്ടിപ്പ് തെളിയിക്കുന്ന നിരവധി രേഖകള്‍ കണ്ടെടുക്കുകയും ചെയ്തു. മന്ത്രി എ.സി മൊയ്തീന്‍കുട്ടി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കരുവന്നൂര്‍ ബാങ്കിന് […]

കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന തെറ്റായ പ്രവണതകള്‍ വര്‍ധിച്ചുവരികയാണ്. കരുവന്നൂര്‍ സഹകരണബാങ്കില്‍ നടന്ന വന്‍ വെട്ടിപ്പുകള്‍ സംസ്ഥാനത്തെ സഹകരണപ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വലിയൊരു വെല്ലുവിളിയായി മുന്നില്‍ നില്‍ക്കുന്നു. കരുവന്നൂര്‍ സഹകരണബാങ്കില്‍ നടന്ന സാമ്പത്തികതട്ടിപ്പ് സംബന്ധിച്ച് നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്. ഇവിടെ നടന്ന നിക്ഷേപതട്ടിപ്പും വായ്പാ തട്ടിപ്പും സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഇ.ഡി തട്ടിപ്പ് തെളിയിക്കുന്ന നിരവധി രേഖകള്‍ കണ്ടെടുക്കുകയും ചെയ്തു. മന്ത്രി എ.സി മൊയ്തീന്‍കുട്ടി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കരുവന്നൂര്‍ ബാങ്കിന് പുറമെ സംസ്ഥാനത്തെ മറ്റ് ചില സഹകരണബാങ്കുകളും സംശയത്തിന്റെ നിഴലിലാണ്. ഇവിടേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണറിയുന്നത്. സഹകരണബാങ്കുകളില്‍ കള്ളപ്പണനിക്ഷേപം അടക്കം ഉണ്ടെന്നാണ് ആരോപണം. സഹകരണബാങ്കുകളുടെ മറവില്‍ വ്യാപകമായ കൈക്കൂലിയും ദുരൂഹമരണങ്ങളും സംഭവിക്കുന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐയുടെ അന്വേഷണം കൂടി വരുമെന്നാണ് അറിയുന്നത്. സാമ്പത്തിക തട്ടിപ്പുകള്‍ മാത്രമാണ് ഇ.ഡി അന്വേഷിക്കുന്നത്. കൈക്കൂലിയും ദുരൂഹമരണങ്ങളും ഇ.ഡി അന്വേഷണത്തിന്റെ പരിധിയില്‍ വരാത്തതിനാലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത്. ഇ.ഡി അന്വേഷണം നടത്തിയ സഹകരണബാങ്കുകളില്‍ ഉദ്യോഗസ്ഥരും ഭരണസമിതിയില്‍പെട്ട ചിലരും വായ്പാതട്ടിപ്പിനും കള്ളപ്പണ ഇടപാടിനും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐ വേണ്ടിവരുമെന്നതാണ് വസ്തുത.
കേരളത്തിലെ ഭൂരിഭാഗം സഹകരണബാങ്കുകളും മികച്ച രീതിയിലും മാതൃകാപരവുമായാണ് പ്രവര്‍ത്തിക്കുന്നത്. ചില ബാങ്കുകളില്‍ മാത്രമാണ് തട്ടിപ്പുകള്‍ നടക്കുന്നത്. അതിന്റെ പേരില്‍ സഹകരണമേഖലയെ തന്നെ ദുര്‍ബലപ്പെടുത്തുന്ന വിധത്ത്ിലാകരുത് അന്വേഷണം. തട്ടിപ്പ് നടത്തിയ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
സഹകരണബാങ്കുകളില്‍ നിക്ഷേപം നടത്തിയവരും വായ്പ എടുത്തവരുമായി നിരവധി തൊഴിലാളികളും സാധാരണക്കാരായ ജനങ്ങളുമുണ്ട്. അവരുടെ ദൈനംദിന ജീവിതത്തിലെ സാമ്പത്തികപരമായ കാര്യങ്ങളില്‍ ഏറെ പ്രയോജനപ്പെടുന്നത് സഹകരണബാങ്കുകളാണ്. ഈ മേഖല തളരുകയോ തകരുകയോ ചെയ്താല്‍ അത് സാധാരണക്കാരുടെ ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് സഹകരണമേഖലയെ സംരക്ഷിക്കുന്നതോടൊപ്പം തട്ടിപ്പുകാരെ നിയമത്തിന് മുന്നില്‍ കൊണ്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത നടപടികള്‍ ആവശ്യമാണ്.

Related Articles
Next Story
Share it