റോഡിലെ മരണക്കുഴികളില്‍ പൊലിയുന്ന ജീവനുകള്‍
കാസര്‍കോട് ഇന്നലെ കേട്ടത് അത്യന്തം വേദനാജനകമായ ഒരു വാര്‍ത്തയാണ്. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ പ്രസ്‌ക്ലബ്ബ് ജംഗ്ഷനും ചന്ദ്രഗിരി പാലത്തിനും ഇടയില്‍ കുഴിയില്‍ തട്ടി ബൈക്ക് മറിഞ്ഞ് ഒരു കോളേജ് വിദ്യാര്‍ത്ഥിനി ദാരുണമായി കൊല്ലപ്പെട്ടു. സഹയാത്രികനായ മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ മരണക്കുഴികള്‍ ഇതിനകം കവര്‍ന്നത് നിരവധി പേരുടെ വിലപ്പെട്ട ജീവനുകളാണ്. അപകടങ്ങളും അപകടമരണങ്ങളും തുടരുമ്പോഴും പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ താല്‍പ്പര്യം കാണിക്കുന്നതേയില്ല. അധികാരികള്‍ സ്വതസിദ്ധമായ നിസംഗത തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം സംസ്ഥാനപാതയിലെ പല കുഴികളില്‍ ഒന്ന് […]
കാസര്‍കോട് ഇന്നലെ കേട്ടത് അത്യന്തം വേദനാജനകമായ ഒരു വാര്‍ത്തയാണ്. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ പ്രസ്‌ക്ലബ്ബ് ജംഗ്ഷനും ചന്ദ്രഗിരി പാലത്തിനും ഇടയില്‍ കുഴിയില്‍ തട്ടി ബൈക്ക് മറിഞ്ഞ് ഒരു കോളേജ് വിദ്യാര്‍ത്ഥിനി ദാരുണമായി കൊല്ലപ്പെട്ടു. സഹയാത്രികനായ മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ മരണക്കുഴികള്‍ ഇതിനകം കവര്‍ന്നത് നിരവധി പേരുടെ വിലപ്പെട്ട ജീവനുകളാണ്. അപകടങ്ങളും അപകടമരണങ്ങളും തുടരുമ്പോഴും പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ താല്‍പ്പര്യം കാണിക്കുന്നതേയില്ല. അധികാരികള്‍ സ്വതസിദ്ധമായ നിസംഗത തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം സംസ്ഥാനപാതയിലെ പല കുഴികളില്‍ ഒന്ന് […]
കാസര്‍കോട് ഇന്നലെ കേട്ടത് അത്യന്തം വേദനാജനകമായ ഒരു വാര്‍ത്തയാണ്. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ പ്രസ്‌ക്ലബ്ബ് ജംഗ്ഷനും ചന്ദ്രഗിരി പാലത്തിനും ഇടയില്‍ കുഴിയില്‍ തട്ടി ബൈക്ക് മറിഞ്ഞ് ഒരു കോളേജ് വിദ്യാര്‍ത്ഥിനി ദാരുണമായി കൊല്ലപ്പെട്ടു. സഹയാത്രികനായ മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.
കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ മരണക്കുഴികള്‍ ഇതിനകം കവര്‍ന്നത് നിരവധി പേരുടെ വിലപ്പെട്ട ജീവനുകളാണ്. അപകടങ്ങളും അപകടമരണങ്ങളും തുടരുമ്പോഴും പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ താല്‍പ്പര്യം കാണിക്കുന്നതേയില്ല. അധികാരികള്‍ സ്വതസിദ്ധമായ നിസംഗത തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം സംസ്ഥാനപാതയിലെ പല കുഴികളില്‍ ഒന്ന് ഒരു വിദ്യാര്‍ഥിനിയുടെ ജീവനെടുത്തത്. മംഗളൂരു മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷനില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ശിവാനി ബാലിഗയാണ് റോഡിലെ കുഴി കാരണം ജീവന്‍ നഷ്ടമായ ഹതഭാഗ്യ. നാട് ഏറെ പുരോഗമിച്ച ഈ കാലത്തും ഇങ്ങനെയൊരു ജീവന്‍ നഷ്ടപ്പെടാമോ എന്ന ചോദ്യം ഉണര്‍ത്തുന്ന ഗൗരവം ചെറുതല്ല. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്. ഇന്റര്‍ലോക്ക് പാകിയതിന് സമീപത്തെ റോഡിലെ കുഴിയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബൈക്കിന്റെ പിന്നിലിരുന്ന ശിവാനി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തല ശക്തമായി റോഡിലിടിച്ചതിനെ തുടര്‍ന്ന് ഗുരുതരനിലയില്‍ മംഗളൂരു ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് മരണം സംഭവിച്ചത്. ശിവാനിയുടെ സഹപാഠി അജിത് ഗുരുതരനിലയില്‍ മംഗളൂരു ആസ്പത്രിയില്‍ ചികില്‍സയിലാണ്. ശിവാനിയുടെ മരണത്തോടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് തകര്‍ന്നുപോയിരിക്കുന്നത്. കണ്ണൂര്‍ സ്വദേശി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ പ്രസിഡണ്ടുമായ മഹേഷ് ചന്ദ്ര ബാലിഗയുടെ മകളാണ് ശിവാനി.
റോഡിലെ കുഴികള്‍ കാരണം ഒട്ടേറെ മനുഷ്യജീവനുകള്‍ പൊലിയുമ്പോഴും അധികാരികള്‍ക്ക് യാതൊരു കുലുക്കവുമില്ല. റോഡിലെ കുഴികള്‍ ക്ഷണിച്ചുവരുത്തുന്ന ദുരന്തങ്ങളെക്കുറിച്ച് പത്ര-ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്തകളും പരമ്പരകളും അധികാരികളുടെ മുന്നില്‍ എത്തിച്ചിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ല. പുലിക്കുന്ന് ജംഗ്ഷനടുത്ത് മാത്രം മൂന്ന് കുഴികളുണ്ട്. ചന്ദ്രഗിരിപ്പാലത്തിന്റെയും ചന്ദ്രഗിരി ജംഗ്ഷന്റെയും ഇടയിലും ഇന്റര്‍ലോക്ക് ചെയ്ത ഭാഗം അവസാനിക്കുന്നിടത്തും അവിടെ നിന്ന് പാലത്തിലേക്ക് പോകുന്ന ഭാഗത്ത് അഞ്ചുമീറ്റര്‍ അകലെയും കുഴികളുണ്ട്. ഇവിടെ ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ പതിവാണ്. ഇന്റര്‍ലോക്ക് ചെയ്ത ഭാഗത്തുകൂടി വാഹനങ്ങള്‍ വേഗത്തില്‍ പോകുമ്പോള്‍ കുഴി ശ്രദ്ധയില്‍ പെടാത്തതാണ് അപകടം വരുത്തുന്നത്. കഴിഞ്ഞ ദിവസം ഒരു യുവതിയും കുട്ടിയും സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടര്‍ കുഴിയിലേക്ക് വീണിരുന്നു. ഭാഗ്യം കൊണ്ട് ബസിനടിയില്‍ പെടാതെ യുവതിയും കുഞ്ഞും രക്ഷപ്പെടുകയായിരുന്നു. ചന്ദ്രഗിരി സംസ്ഥാനപാതയിലും കാസര്‍കോട് നഗരത്തിലെ വിവിധ ഭാഗങ്ങളിലും മരണം പതിയിരിക്കുന്ന കുഴികള്‍ ഏറെയാണ്. ചന്ദ്രഗിപ്പാലം റോഡിലും എം.ജി റോഡിലും ആനബാഗിലു ജംഗ്ഷനിലുമുള്ള കുഴികളില്‍ ഇരുചക്രവാഹനങ്ങള്‍ വീണ് യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. നഗരത്തില്‍ പോസ്റ്റ് ഓഫീസ് പരിസരം, എയര്‍ലൈന്‍സ് ജംഗ്ഷന്‍, പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍, പുതിയ ബസ് സ്റ്റാന്റ് പരിസരം തുടങ്ങി എല്ലായിടത്തും കുഴികള്‍ നിറഞ്ഞിരിക്കുകയാണ്. ചില വാഹനങ്ങള്‍ കുഴികളില്‍ വീഴുമ്പോള്‍ മറ്റ് ചില വാഹനങ്ങള്‍ കുഴിയില്‍ വീഴാതെ വെട്ടിക്കുമ്പോഴും അപകടം സംഭവിക്കുന്നു. പിറകിലൂടെ വരുന്ന വാഹനങ്ങളും മുന്നിലുള്ള വാഹനങ്ങളും കൂട്ടിയിടിക്കുന്ന സ്ഥിതി വരെയുണ്ടാകുന്നു. മഴക്കാലമായതിനാല്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് ആക്കം കൂടുകയാണ്. മഴവെള്ളം നിറയുമ്പോള്‍ കുഴിയുടെ ആഴം എത്രയുണ്ടെന്ന് പോലും വ്യക്തമാകുന്നില്ല. വാഹനഗതാഗതം സുഗമമാക്കുന്നതിനൊപ്പം അപകടങ്ങള്‍ തടയാനുള്ള നടപടി സ്വീകരിക്കേണ്ടതും അധികാരികളുടെ ഉത്തരവാദിത്വമാണ്. ശിവാനി എന്ന വിദ്യാര്‍ത്ഥിനിയുടെ ദാരുണമായ അപകടം ഏറെ വേദനാജനകമാണ്. റോഡിലെ കുഴി കാരണം ഇനിയൊരു ജീവന്‍ പോലും പൊലിയരുത്. കുഴികള്‍ അടിയന്തരമായി നികത്തുക മാത്രമാണ് അതിന് പരിഹാരം.