ബി.പി.എല്‍ കാര്‍ഡ് നല്‍കുന്നതിലെ വിവേചനങ്ങള്‍
ഒരേക്കറില്‍ കൂടുതല്‍ സ്ഥലമുള്ള കുടുംബങ്ങളെ ബി.പി.എല്‍ കാര്‍ഡുകളില്‍ നിന്ന് ഒഴിവാക്കിയിട്ട് വര്‍ഷങ്ങളായി. മുമ്പ് ഇക്കാര്യത്തില്‍ സ്ഥലം പരിഗണനാവിഷയമായിരുന്നില്ല. കുടുംബങ്ങളുടെ ദരിദ്രപശ്ചാത്തലം കണക്കിലെടുത്തായിരുന്നു ബി.പി.എല്‍, എ.പി.എല്‍ എന്ന രീതിയിലുള്ള പട്ടികയുണ്ടാക്കിയിരുന്നത്. എന്നാല്‍ ഒരേക്കറില്‍ താഴെ സ്ഥമുള്ളവരെ പോലും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഇപ്പോള്‍ ഏറെ കാലതാമസം വേണ്ടി വരികയാണ്. ഇതുകാരണം 10 സെന്റ് സ്ഥലം മാത്രമുള്ളവര്‍ പോലും ബി.പി.എല്‍ കാര്‍ഡുകള്‍ ലഭിക്കാതെ ദുരിതത്തിലാണ്. കൂടുതല്‍ സ്ഥലം ഉള്ളവരായാലും ഇല്ലാത്തവരായാലും റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയാല്‍ ആദ്യം ലഭിക്കുന്നത് ദാരിദ്ര്യ […]

ഒരേക്കറില്‍ കൂടുതല്‍ സ്ഥലമുള്ള കുടുംബങ്ങളെ ബി.പി.എല്‍ കാര്‍ഡുകളില്‍ നിന്ന് ഒഴിവാക്കിയിട്ട് വര്‍ഷങ്ങളായി. മുമ്പ് ഇക്കാര്യത്തില്‍ സ്ഥലം പരിഗണനാവിഷയമായിരുന്നില്ല. കുടുംബങ്ങളുടെ ദരിദ്രപശ്ചാത്തലം കണക്കിലെടുത്തായിരുന്നു ബി.പി.എല്‍, എ.പി.എല്‍ എന്ന രീതിയിലുള്ള പട്ടികയുണ്ടാക്കിയിരുന്നത്. എന്നാല്‍ ഒരേക്കറില്‍ താഴെ സ്ഥമുള്ളവരെ പോലും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഇപ്പോള്‍ ഏറെ കാലതാമസം വേണ്ടി വരികയാണ്. ഇതുകാരണം 10 സെന്റ് സ്ഥലം മാത്രമുള്ളവര്‍ പോലും ബി.പി.എല്‍ കാര്‍ഡുകള്‍ ലഭിക്കാതെ ദുരിതത്തിലാണ്. കൂടുതല്‍ സ്ഥലം ഉള്ളവരായാലും ഇല്ലാത്തവരായാലും റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയാല്‍ ആദ്യം ലഭിക്കുന്നത് ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് നല്‍കുന്ന വെള്ളകാര്‍ഡാണ്. പിന്നീടാണ് സ്ഥലത്തിന്റെ മാനദണ്ഡം അനുസരിച്ച് മറ്റ് കാര്‍ഡുകള്‍ നല്‍കുന്നത്.
ഒരേക്കറിലും 50 സെന്റിലും 25 സെന്റിലും ഒക്കെ താഴെ സ്ഥലമുള്ളവര്‍ തങ്ങള്‍ക്ക് ലഭിച്ച വെള്ളകാര്‍ഡുകള്‍ ബി.പി.എല്‍ ആയി മാറ്റിക്കിട്ടാന്‍ താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസുകളിലാണ് അപേക്ഷ നല്‍കുന്നത്. ഇങ്ങനെ അപേക്ഷ നല്‍കി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പലര്‍ക്കും വെള്ളകാര്‍ഡുകള്‍ ബി.പി.എല്‍ കാര്‍ഡുകളായി മാറ്റി നല്‍കിയിട്ടില്ല. നാലും അഞ്ചും വര്‍ഷമായി ബി.പി.എല്‍ കാര്‍ഡിന് കാത്തിരിക്കുന്നവര്‍ ഏറെയാണ്. സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ ഇതേക്കുറിച്ച് അന്വേഷിക്കുമ്പോള്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നാണ് പരാതി
കൃത്യമായ രേഖകള്‍ ഹാജരാക്കിയിട്ടുപോലും ബി.പി.എല്‍ കാര്‍ഡുകള്‍ നല്‍കാതെ അര്‍ഹരെ വട്ടംകറക്കുന്ന സമീപനമാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തനിന്നുമുണ്ടാകുന്നത്. താമസിക്കാനുള്ള ഇടം മാത്രമുള്ള സ്ഥലമുള്ള അതിദരിദ്രര്‍ക്ക് പോലും ബി.പി.എല്‍ കാര്‍ഡുകള്‍ നല്‍കാതിരിക്കുന്നത് ക്രൂരത തന്നെയാണ്. സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ മാറിവരുന്നുവെന്നല്ലാതെ ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവും ഉണ്ടാകുന്നില്ല. വേറെ ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ തങ്ങള്‍ അപേക്ഷ കണ്ടിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
ഇതുകാരണം വീണ്ടും അപേക്ഷ നല്‍കുന്നു. ആ അപേക്ഷയും ഫയലില്‍ പൊടിപിടിച്ചുകിടക്കുന്നു. അതേ സമയം വലിയ വീടും നല്ല സാമ്പത്തികശേഷിയുമുള്ളവര്‍ ബന്ധപ്പെട്ടവരെ സ്വാധീനിച്ച് ബി.പി.എല്‍ കാര്‍ഡുകള്‍ സ്വന്തമാക്കുന്നുണ്ട്. അതിന് കഴിവില്ലാത്തവരോട് അധികൃതര്‍ വിവേചനം കാണിക്കുന്നു.
അരി അടക്കമുള്ള അവശ്യസാധനങ്ങള്‍ക്ക് ഇപ്പോള്‍ തീവിലയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വെള്ളകാര്‍ഡുള്ള ദരിദ്രര്‍ക്ക് ബി.പി.എല്‍ കാര്‍ഡുകള്‍ ലഭിച്ചാല്‍ അവര്‍ക്കത് വലിയ ആശ്വാസം തന്നെയായിരിക്കും. ബി.പി.എല്‍ കാര്‍ഡുകള്‍ നല്‍കാതെ പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയാലും നടപടികളൊന്നും ഉണ്ടാകുന്നില്ല. ഇനിയെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കണ്ടേ മതിയാകൂ.