ജീവനെടുക്കുന്ന ഓണ്‍ലൈന്‍ കെണികള്‍

ഓണ്‍ലൈന്‍ കെണികളില്‍പെട്ട് ജീവനും ജീവിതവും നഷ്ടമാകുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണ്. ഓണ്‍ലൈന്‍ ചതിക്കുഴികളെക്കുറിച്ച് പൊലീസ് പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും തട്ടിപ്പില്‍ അകപ്പെടുന്നവര്‍ ഒട്ടും കുറവല്ല. ഏറ്റവുമൊടുവില്‍ കൊച്ചി കടമക്കുടിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരകളായ നാലംഗ കുടുംബത്തിനാണ് ജീവന്‍ നഷ്ടമായത്. പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതു കൂടാതെ ഓണ്‍ലൈന്‍ ഗെയ്മില്‍ പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് രാജപുരം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തതും കഴിഞ്ഞ ദിവസമാണ്. ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയെ […]

ഓണ്‍ലൈന്‍ കെണികളില്‍പെട്ട് ജീവനും ജീവിതവും നഷ്ടമാകുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണ്. ഓണ്‍ലൈന്‍ ചതിക്കുഴികളെക്കുറിച്ച് പൊലീസ് പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും തട്ടിപ്പില്‍ അകപ്പെടുന്നവര്‍ ഒട്ടും കുറവല്ല. ഏറ്റവുമൊടുവില്‍ കൊച്ചി കടമക്കുടിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരകളായ നാലംഗ കുടുംബത്തിനാണ് ജീവന്‍ നഷ്ടമായത്. പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതു കൂടാതെ ഓണ്‍ലൈന്‍ ഗെയ്മില്‍ പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് രാജപുരം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തതും കഴിഞ്ഞ ദിവസമാണ്. ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ദമ്പതികള്‍ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ഭാര്യയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ വാട്സ് ആപിലൂടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തിരുന്നു. ഉടന്‍ പണമടച്ചില്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ഭീഷണി. എന്നാല്‍ പണമടക്കാന്‍ കുടുംബത്തിന് സാധിച്ചില്ല. ഇതോടെയാണ് നഗ്‌നചിത്രങ്ങള്‍ അയച്ചത്. ഇതോടെ മാനഹാനി സംഭവിച്ച ദമ്പതികള്‍ കുട്ടികളെ കൊന്ന് ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. വായ്പാ പണം നല്‍കിയില്ലെങ്കില്‍ ഇത്തരത്തിലുള്ള നഗ്‌നഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുമെന്നും ഗൂഢസംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഹിന്ദിയിലുള്ള ഭീഷണി നിറഞ്ഞ വാട്സ് ആപ് സന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇതിന് പിന്നില്‍ ആരൊക്കെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. സംസ്ഥാനത്തെങ്ങും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാണ്. വായ്പാ തട്ടിപ്പുകള്‍ക്ക് പുറമെ ഇരട്ടി ലാഭം വാഗ്ദാനം ചെയ്തുകൊണ്ടുള്ള നിക്ഷേപതട്ടിപ്പുകളും ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സജീവമാകുകയാണ്. ഓണ്‍ലൈന്‍ വായ്പാതട്ടിപ്പിലകപ്പെട്ട ഒരു യുവതി സമീപകാലത്ത് ആത്മഹത്യ ചെയ്തിരുന്നു. ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാന്‍ ഒരു പാട് ചട്ടങ്ങളും മാനദണ്ഡങ്ങളുമുണ്ട്. ഇത്തരം പ്രശ്നങ്ങളെ മുതലെടുത്തുകൊണ്ടാണ് ഓണ്‍ലൈന്‍ വായ്പാതട്ടിപ്പുസംഘങ്ങള്‍ ആളുകളെ വലയില്‍ വീഴ്ത്തുന്നത്. വായ്പ അത്യാവശ്യമുള്ളവര്‍ എളുപ്പത്തില്‍ പണം കിട്ടാന്‍ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങളെ ആശ്രയിക്കുന്നു. ഇവരുടെ കെണിയില്‍ പെട്ടാല്‍ പിന്നെ മോചനം അസാധ്യമാണ്. ഓരോ കാരണം പറഞ്ഞ് ഇവര്‍ കൂടുതല്‍ തുകകള്‍ ആളുകളില്‍ നിന്ന് തട്ടിയെടുക്കുന്നു. തിരിച്ചടവ് കുറച്ചുദിവസത്തേക്ക് മുടങ്ങിയാല്‍ പോലും ഇത്തരക്കാര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നു. ഇതുസംബന്ധിച്ച് പരാതി നല്‍കിയാല്‍ പൊലീസ് കേസെടുക്കുമെങ്കിലും പ്രതികളെ കണ്ടെത്താന്‍ സാധിക്കാറില്ല. ഒരിക്കലും പിടിയിലാകാതിരിക്കാന്‍ തെളിവുകളെല്ലാം നശിപ്പിച്ചുകൊണ്ടായിരിക്കും ഇത്തരക്കാരുടെ പ്രവര്‍ത്തനം. ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കെണിയില്‍ വീഴാതിരിക്കുകയെന്നത് മാത്രമാണ് പരിഹാരം.

Related Articles
Next Story
Share it