നിപ വൈറസിനെതിരെ വേണം ജാഗ്രതയും പ്രതിരോധവും

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധിച്ച് രണ്ടുപേര്‍ മരണപ്പെട്ട സംഭവത്തോടെ സംസ്ഥാനം ആശങ്കയിലാണ്. വയനാട് ജില്ലയിലും നിപ ലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. നിപ ലക്ഷണങ്ങളോടെ ചികില്‍സയില്‍ കഴിയുന്ന മൂന്നുപേരുടെ ഫലം നെഗറ്റീവാണെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ ഈ വിവരം ആശ്വാസകരമാണെങ്കിലും ഇനിയും കരുതലോടെ തന്നെ മുന്നോട്ട് പോകണം. സംസ്ഥാനത്ത് മറ്റെവിടെയും നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വൈറസ് ആയതിനാല്‍ ചെറിയ അശ്രദ്ധ മതി എല്ലായിടത്തും വ്യാപിക്കാന്‍. അതുകൊണ്ട് നിപക്കെതിരെ ജാഗ്രതയും പ്രതിരോധവും ശക്തിപ്പെടുത്തേണ്ടത് അനിവാര്യം തന്നെയാണ്. നിപ ബാധിച്ചാല്‍ […]


കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധിച്ച് രണ്ടുപേര്‍ മരണപ്പെട്ട സംഭവത്തോടെ സംസ്ഥാനം ആശങ്കയിലാണ്. വയനാട് ജില്ലയിലും നിപ ലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. നിപ ലക്ഷണങ്ങളോടെ ചികില്‍സയില്‍ കഴിയുന്ന മൂന്നുപേരുടെ ഫലം നെഗറ്റീവാണെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ ഈ വിവരം ആശ്വാസകരമാണെങ്കിലും ഇനിയും കരുതലോടെ തന്നെ മുന്നോട്ട് പോകണം. സംസ്ഥാനത്ത് മറ്റെവിടെയും നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വൈറസ് ആയതിനാല്‍ ചെറിയ അശ്രദ്ധ മതി എല്ലായിടത്തും വ്യാപിക്കാന്‍. അതുകൊണ്ട് നിപക്കെതിരെ ജാഗ്രതയും പ്രതിരോധവും ശക്തിപ്പെടുത്തേണ്ടത് അനിവാര്യം തന്നെയാണ്. നിപ ബാധിച്ചാല്‍ തുടക്കത്തില്‍ തന്നെ ചികില്‍സ ലഭിച്ചില്ലെങ്കില്‍ അത് മരണത്തിന് തന്നെ കാരമാകും.കേരളത്തില്‍ ജനങ്ങളെ മൊത്തം ആശങ്കയിലാഴ്ത്തി നിപ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2018ലാണ് നഴ്സ് ഉള്‍പ്പെടെ 17 പേരാണ് അന്ന് നിപ ബാധിച്ച് മരണപ്പെട്ടത്. നിപ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് തന്നെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ അത് തടയാന്‍ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി മുന്നിട്ടിറങ്ങിയിരുന്നു. 2019ലും 2021ലും നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും വലരെ വേഗത്തില്‍ തന്നെ അതിനെ പ്രതിരോധിച്ച് തുരത്താന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നിപ ഭീതിയൊന്നും സംസ്ഥാനത്തുണ്ടായില്ല. എന്നാലിപ്പോള്‍ വീണ്ടും നിപ ഭയാശങ്കകള്‍ ഉണര്‍ത്തുകയാണ്. നിപ വ്യാപിക്കാതിരിക്കാന്‍ മുമ്പ് സ്വീകരിച്ച ആര്‍ജവത്തോടെയുള്ള ഇടപെടല്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്ട് ആദ്യരോഗിയില്‍ നിപാലക്ഷണം സംശയിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ രോഗസ്ഥിരീകരണം 12 ദിവസം വൈകാന്‍ കാരണമായിരുന്നു. രണ്ടാമത്തെ രോഗി കൂടി നിപ ലക്ഷണങ്ങളോടെ മരണപ്പെട്ടതോടെയാണ് ആരോഗ്യവകുപ്പിന് പ്രശ്നത്തിന്റെ ഗൗരവം ബോധ്യമായത്. പിന്നീട് രോഗവ്യാപനം നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടലിലൂടെ ആരോഗ്യവകുപ്പിന് സാധിച്ചു. 75 പേരടങ്ങിയ സമ്പര്‍ക്കപ്പട്ടിക കാലതാമസം കൂടാതെ തയ്യാറാക്കാനും നിപ രോഗം ബാധിച്ച് മരിച്ചവര്‍ താമസിച്ചിരുന്ന പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ആരോഗ്യവകുപ്പിന് സാധിച്ചു. മഴക്കാലമായതിനാല്‍ സംസ്ഥാനത്ത് പല തരത്തിലുള്ള പനികളും പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ചിട്ടുണ്ട്. മലമ്പനി, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ സാംക്രമികരോഗങ്ങളും വ്യാപിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണവിധേയമായതിന്റെ ആശ്വാസത്തില്‍ ജീവിക്കുമ്പോഴാണ് കേരള ജനതയെ വീണ്ടും അസ്വസ്ഥപ്പെടുത്തുന്ന നിപ വൈറസും രംഗപ്രവേശം ചെയ്തിരിക്കുന്നത്. പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആസ്പത്രിയില്‍ പോയി പരിശോധന നടത്തി ചികില്‍സ ലഭ്യമാക്കേണ്ടതുണ്ട്. എന്തുതരം പനിയാണെന്നറിയാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് പനിക്കുള്ള ഗുളിക വാങ്ങി കഴിക്കുന്നത് ഉചിതമല്ല. സ്വയം ചികില്‍സ നടത്താതെ ഡോക്ടറെ കണ്ട് മരുന്നും ചികില്‍സയും ലഭ്യമാക്കണം. നിപയെ ഭയക്കാതെ ജാഗ്രതയോടെ ആരോഗ്യസംവിധാനങ്ങളെ ഉപയോഗപ്പെടുത്തുക.

Related Articles
Next Story
Share it