എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ്

കോവിഡ് മഹാമാരി ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി സുപ്രധാനമായൊരു പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നാണ് പ്രഖ്യാപനം. ആരോഗ്യമുണ്ടെങ്കിലേ കോവിഡ് പോലുള്ള വൈറസുകളെ തടഞ്ഞുനിര്‍ത്താന്‍ മനുഷ്യനാവു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നത്. നിലവിലുള്ള ആധാര്‍ കാര്‍ഡിന്റെ രീതിയില്‍ രാജ്യത്തെ ഓരോ വ്യക്തിക്കും ഓരോ നമ്പറിലുള്ള കാര്‍ഡായിരിക്കും വിതരണം ചെയ്യുക. ആരോഗ്യ മേഖലയില്‍ സാങ്കേതിക വിദ്യക്ക് വലിയ പങ്ക് നല്‍കുന്നതായിരിക്കും ഇത്. ഓരോരുത്തരുടെയും […]

കോവിഡ് മഹാമാരി ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി സുപ്രധാനമായൊരു പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നാണ് പ്രഖ്യാപനം. ആരോഗ്യമുണ്ടെങ്കിലേ കോവിഡ് പോലുള്ള വൈറസുകളെ തടഞ്ഞുനിര്‍ത്താന്‍ മനുഷ്യനാവു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നത്. നിലവിലുള്ള ആധാര്‍ കാര്‍ഡിന്റെ രീതിയില്‍ രാജ്യത്തെ ഓരോ വ്യക്തിക്കും ഓരോ നമ്പറിലുള്ള കാര്‍ഡായിരിക്കും വിതരണം ചെയ്യുക. ആരോഗ്യ മേഖലയില്‍ സാങ്കേതിക വിദ്യക്ക് വലിയ പങ്ക് നല്‍കുന്നതായിരിക്കും ഇത്. ഓരോരുത്തരുടെയും ആരോഗ്യ പരിശോധനകള്‍, രോഗങ്ങള്‍, ഏത് ഡോക്ടര്‍, എന്ത്മരുന്ന് എപ്പോള്‍ നല്‍കി, രോഗവിവര റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ആരോഗ്യ തിരിച്ചറിയില്‍ രേഖയിലുണ്ടാവും. ഹെല്‍ത്ത് ഐ.ഡി, ആരോഗ്യ സൗകര്യ രജിസ്‌ട്രേഷന്‍, ഡോക്ടര്‍ എന്നിവയാകും ഇതിന്റെ മുഖ്യഘടകങ്ങള്‍. ആസ്പത്രികളിലെ രജിസ്‌ട്രേഷന്‍, ഡോക്ടറെ കാണല്‍, പണം നല്‍കല്‍ എന്നിവ എളുപ്പമാകും. കൂടാതെ തുടര്‍ചികിത്സ മാറ്റല്‍ എന്നിവ ലളിതമാവും. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ചികിത്സ മാറ്റുമ്പോള്‍ രോഗിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അവിടെയും ലഭിക്കും. ഒരേ ടെസ്റ്റ് പലയിടത്ത് ആവര്‍ത്തിക്കേണ്ടി വരില്ല. ഇന്ന് ഒരു സ്ഥലത്ത് നിന്ന് മാറി മറ്റൊരു ആസ്പത്രിയിലെ ഡോക്ടറെ സമീപിക്കുമ്പോള്‍ രക്തപരിശോധന മുതല്‍ സ്‌കാനിംഗ് വരെ രണ്ടാമതും എടുക്കേണ്ടി വരുന്നു. സ്‌കാനിംഗിന് സാധാരണ ഗതിയില്‍ 5000 രൂപക്ക് മുകളിലാണ് നിരക്ക്. ഇത് വീണ്ടും ആവര്‍ത്തിക്കേണ്ടി വരുമ്പോള്‍ തളരുന്നത് രോഗിയും കുടുംബവുമാണ്. ഒന്നോ രണ്ടോ മാസം മുമ്പ് എടുത്തതാണെങ്കില്‍ അത് മനസ്സിലാക്കാം. ഇന്ന് സ്‌കാനിംഗ് എടുത്ത് മറ്റൊരു ഡോക്ടറെ കാണിക്കുമ്പോള്‍ വീണ്ടും എടുക്കേണ്ടി വരുന്നത് പണക്കൊതി മൂലമാണെന്നതില്‍ തര്‍ക്കമില്ല. ആസ്പത്രികളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിയ യന്ത്രങ്ങളുടെ പണം വസൂലാക്കുന്നത് പാവപ്പെട്ട രോഗികളില്‍ നിന്നാണ്. ഒരു സംസ്ഥാനത്ത് നിന്ന് ചികിത്സ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റിയാല്‍ പോലും ആരോഗ്യ കാര്‍ഡുണ്ടെങ്കില്‍ വീണ്ടും ഇത്തരം ടെസ്റ്റുകള്‍ ആവര്‍ത്തിക്കേണ്ടി വരില്ല. സംസ്ഥാന സര്‍ക്കാറിന്റെയും ഓരോ സ്ഥാപനങ്ങളുടെയും ആരോഗ്യ കാര്‍ഡുകള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. എന്നാല്‍ അതില്‍ പറയുന്ന ആനുകൂല്യങ്ങളൊന്നും രോഗികള്‍ക്ക് കിട്ടാറില്ല. രോഗി ആസ്പത്രിയില്‍ അഡ്മിറ്റായാല്‍ മാത്രമേ ചികിത്സാ ചെലവ് ലഭിക്കു എന്നാണ് കാര്‍ഡ് നല്‍കിയ പല സ്ഥാപനങ്ങളും പറയാറുള്ളത്. ബില്ലടക്കാന്‍ കൗണ്ടറിലെത്തുമ്പോഴാണ് പലരും ചതിക്കപ്പെട്ട കാര്യം അറിയുന്നത്. ഡോക്ടറുടെ ഫീസ്, മരുന്നിന്റെ വില തുടങ്ങിയവയൊന്നും ഇതില്‍ പെടില്ല. ആകെ ലഭിക്കുക ആസ്പത്രിയിലെ വാടകയില്‍ പത്തോ ഇരുപതോ ശതമാനം ഡിസ്‌കൗണ്ടായിരിക്കും. രോഗി ഓരോ വര്‍ഷവും നിശ്ചിത തുക അടച്ചിട്ടാണ് ഈ തട്ടിപ്പിന് ഇരയാകുന്നത്. പുതിയ ആരോഗ്യ കാര്‍ഡ് വരുന്നതോടെ ഇതിനൊക്കെ അവസാനമുണ്ടാവണം. കേന്ദ്രഭരണ പ്രദേശങ്ങളിലാണ് പദ്ധതി ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്നത്. പിന്നീട് എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെയാവും പദ്ധതി. പദ്ധതിയുടെ നടത്തിപ്പ് കേന്ദ്രത്തിനാണെങ്കിലും സ്വകാര്യ മേഖലക്കും അവസരം നല്‍കും. ഹെല്‍ത്ത് ഐ.ഡി ഉണ്ടാക്കല്‍, ഡോക്ടറുടെ അനുമതി, വെരിഫിക്കേഷന്‍ തുടങ്ങിയ പ്രധാനകാര്യങ്ങള്‍ സര്‍ക്കാറിന്റെ ചുമതലയിലാണ്. വ്യക്തിഗത ആരോഗ്യ രേഖകള്‍, ഇലക്‌ട്രോണിക് മെഡിക്കല്‍ രേഖകള്‍ തുടങ്ങിയവ സര്‍ക്കാറിന്റെ മാര്‍ഗരേഖ പാലിച്ച് സ്വകാര്യ മേഖലക്കും വികസിപ്പിക്കാം. കോവിഡിനെപ്പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ജനങ്ങളുടെ സുരക്ഷക്ക് ഇത്തരം പദ്ധതികള്‍ അനിവാര്യമെന്നതില്‍ സംശയമില്ല.

Related Articles
Next Story
Share it