ദുഷ്‌കരമാകുന്ന ഐ.ടി.ഐ പ്രവേശനം

കേരളത്തില്‍ ഐ.ടി.ഐ പ്രവേശനത്തിന് കാത്തിരിക്കുന്ന ആയിരക്കണക്കിന് കുട്ടികളെ മാനസികമായി തളര്‍ത്തുന്ന നിഷ്‌ക്രിയത്വമാണ് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. സംസ്ഥാനത്തെ 114 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി 4500 ഓളം സീറ്റുകളാണ് നികത്തനാവാതെ ഒഴിഞ്ഞുകിടക്കുന്നത്. ആയിരക്കണക്കിന് കുട്ടികള്‍ അപേക്ഷ നല്‍കിയിട്ടും പ്രവേശനം ലഭിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഇത്രയും ഒഴിവുകള്‍ നികത്തപ്പെടാതെ ബാക്കിയായിരിക്കുന്നത്. ആഗസ്ത് 31നാണ് ഐ.ടി.ഐ പ്രവേശനത്തിനുള്ള നടപടികള്‍ അവസാനിപ്പിച്ചത്. പ്രവേശന നടപടികളുടെ അശാസ്ത്രീയത കാരണം 20 ശതമാനം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഐ.ടി.ഐകളില്‍ കേന്ദ്രീകൃത […]

കേരളത്തില്‍ ഐ.ടി.ഐ പ്രവേശനത്തിന് കാത്തിരിക്കുന്ന ആയിരക്കണക്കിന് കുട്ടികളെ മാനസികമായി തളര്‍ത്തുന്ന നിഷ്‌ക്രിയത്വമാണ് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. സംസ്ഥാനത്തെ 114 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി 4500 ഓളം സീറ്റുകളാണ് നികത്തനാവാതെ ഒഴിഞ്ഞുകിടക്കുന്നത്. ആയിരക്കണക്കിന് കുട്ടികള്‍ അപേക്ഷ നല്‍കിയിട്ടും പ്രവേശനം ലഭിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഇത്രയും ഒഴിവുകള്‍ നികത്തപ്പെടാതെ ബാക്കിയായിരിക്കുന്നത്. ആഗസ്ത് 31നാണ് ഐ.ടി.ഐ പ്രവേശനത്തിനുള്ള നടപടികള്‍ അവസാനിപ്പിച്ചത്. പ്രവേശന നടപടികളുടെ അശാസ്ത്രീയത കാരണം 20 ശതമാനം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഐ.ടി.ഐകളില്‍ കേന്ദ്രീകൃത അലോട്ട്മെന്റ് രീതിയല്ല ഉള്ളത്. ഓരോ സ്ഥാപനവും സ്വന്തം നിലയിലാണ് പ്രവേശന നടപടികള്‍ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ലെന്നത് വസ്തുതയാണ്. കേരളത്തില്‍ ഐ.ടി.ഐയില്‍ ആകെ 22928 സീറ്റുകളാണുള്ളത്. ഇതില്‍ 18450 സീറ്റുകളില്‍ മാത്രമാണ് ഇതുവരെയായി പ്രവേശനം നടന്നിരിക്കുന്നത്. 1036 സീറ്റുകളുള്ള മലപ്പുറത്ത് 606 എണ്ണത്തില്‍ മാത്രമേ പ്രവേശനം നടന്നിട്ടുള്ളൂ. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ 25 ശതമാനത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കൊല്ലത്ത് മാത്രഹമാണ് 90 ശതമാനം പ്രവേശനം നടന്നത്.കെട്ടിടസൗകര്യങ്ങളടക്കമുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുമ്പോഴും ഗവ. ഐ.ടി.ഐകളില്‍ പ്രവേശനത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന തടസങ്ങള്‍ പല രക്ഷിതാക്കളെയും ഭീമമായ ഫീസ് നല്‍കി തങ്ങളുടെ കുട്ടികളെ സ്വകാര്യ ഐ.ടി.ഐയില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ ഐ.ടി.ഐകള്‍ക്ക് കൂടുതല്‍ ഗ്രാന്റുകളും ഫണ്ടുകളും ലഭിക്കുന്നുണ്ട്. ഇതുപയോഗിച്ചാണ് സംസ്ഥാനത്തെ ഐ.ടി.ഐകളുടെ ഭൗതികസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. മികച്ച സൗകര്യങ്ങളും ഫാക്കല്‍റ്റിയും ഉണ്ടായിട്ടുപോലും കുട്ടികള്‍ക്ക് സ്വകാര്യ ഐ.ടി.ഐകളെ ആശ്രയിക്കേണ്ടിവരുന്നത് വിരോധാഭാസം തന്നെയാണ്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഐ.ടി പഠനത്തിനുള്ള സൗകര്യം നിഷേധിക്കപ്പെടുന്ന തരത്തില്‍ ഇത്തരം അനിശ്ചിതത്വങ്ങള്‍ വെല്ലുവിളി സൃഷ്ടിക്കുകയാണ്. കേരളത്തില്‍ ആയിരത്തോളം സ്വകാര്യ ഐ.ടി.ഐകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. വന്‍തുകയാണ് ഇത്തരം സ്ഥാപനങ്ങളില്‍ ഫീസ് ഈടാക്കുന്നത്. കേരളത്തില്‍ ഐ.ടി.ഐകളുടെ ചുമതല തൊഴില്‍ നൈപുണി വികസനമന്ത്രാലയത്തിനാണ്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവേശനം സംബന്ധിച്ച തടസം നീക്കാന്‍ കേരളസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. 4500 ഓളം കുട്ടികള്‍ക്ക് സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശനം ലഭിക്കാനുള്ള അവസരം അനാസ്ഥ മൂലം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്.

Related Articles
Next Story
Share it