കണ്ടില്ലെന്ന് നടിക്കരുത് കര്‍ഷകരുടെ ദുരിതങ്ങള്‍
കൊച്ചി കളമശ്ശേരിയിലെ കാര്‍ഷികോല്‍സവ വേദിയില്‍ പ്രശസ്ത നടന്‍ ജയസൂര്യ കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ദുരിതങ്ങളെക്കുറിച്ചും അക്കമിട്ട് നിരത്തി നടത്തിയ പ്രസംഗം ഗൗരവമേറിയ ചര്‍ച്ചകള്‍ക്കും പ്രശംസകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊക്കെ ഇടവരുത്തിയിരിക്കുകയാണ്. കൃഷ്ണപ്രസാദ് എന്ന കര്‍ഷകന്‍ നെല്ലുകൊണ്ടുപോയി കൊടുത്തിട്ടും അഞ്ചാറുമാസമായി സപ്ലൈകോയില്‍ നിന്ന് പണം കിട്ടാത്തതിനാല്‍ തിരുവോണ ദിവസം കൃഷ്ണപ്രസാദിന്റെ കുടുംബം ഉപവാസമിരിക്കേണ്ടിവന്ന സാഹചര്യം വിശദീകരിച്ചുകൊണ്ട് ജയസൂര്യ കര്‍ഷകരോട് അധികാരികള്‍ കാണിക്കുന്ന അവഗണനക്കെതിരെ രൂക്ഷവിമര്‍ശനമുന്നിയിക്കുകയായിരുന്നു. പുതിയ തലമുറയിലുള്ള ചെറുപ്പക്കാര്‍ക്ക് ഷര്‍ട്ടില്‍ ചെളി പുരളുന്നതിനാല്‍ കൃഷിയില്‍ താല്‍പ്പര്യമില്ലെന്നായിരുന്നു മന്ത്രി പ്രസാദിന്റെ പരാമര്‍ശം. […]

കൊച്ചി കളമശ്ശേരിയിലെ കാര്‍ഷികോല്‍സവ വേദിയില്‍ പ്രശസ്ത നടന്‍ ജയസൂര്യ കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ദുരിതങ്ങളെക്കുറിച്ചും അക്കമിട്ട് നിരത്തി നടത്തിയ പ്രസംഗം ഗൗരവമേറിയ ചര്‍ച്ചകള്‍ക്കും പ്രശംസകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊക്കെ ഇടവരുത്തിയിരിക്കുകയാണ്. കൃഷ്ണപ്രസാദ് എന്ന കര്‍ഷകന്‍ നെല്ലുകൊണ്ടുപോയി കൊടുത്തിട്ടും അഞ്ചാറുമാസമായി സപ്ലൈകോയില്‍ നിന്ന് പണം കിട്ടാത്തതിനാല്‍ തിരുവോണ ദിവസം കൃഷ്ണപ്രസാദിന്റെ കുടുംബം ഉപവാസമിരിക്കേണ്ടിവന്ന സാഹചര്യം വിശദീകരിച്ചുകൊണ്ട് ജയസൂര്യ കര്‍ഷകരോട് അധികാരികള്‍ കാണിക്കുന്ന അവഗണനക്കെതിരെ രൂക്ഷവിമര്‍ശനമുന്നിയിക്കുകയായിരുന്നു. പുതിയ തലമുറയിലുള്ള ചെറുപ്പക്കാര്‍ക്ക് ഷര്‍ട്ടില്‍ ചെളി പുരളുന്നതിനാല്‍ കൃഷിയില്‍ താല്‍പ്പര്യമില്ലെന്നായിരുന്നു മന്ത്രി പ്രസാദിന്റെ പരാമര്‍ശം. എന്നാല്‍ കര്‍ഷകരെ സംരക്ഷിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന നയങ്ങള്‍ അധികാരികള്‍ സ്വീകരിക്കാത്തതുകൊണ്ടാണ് പുതിയ തലമുറ കൃഷിയോട് മുഖം തിരിക്കുന്നതെന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന മറുപടിയാണ് ഇതിന് ജയസൂര്യ നല്‍കിയത്. തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അഛനെയും അമ്മയെയും കണ്ടിട്ട് എങ്ങനെയാണ് ഒരു തലമുറ കൃഷിയിലേക്ക് വരികയെന്ന ജയസൂര്യയുടെ ചോദ്യം അധികാരികളുടെ നിഷ്‌ക്രിയത്വത്തിലേക്കാണ് കൂരമ്പായി തറച്ചിരിക്കുന്നത്. കൃഷിക്കാരെന്ന നിലയില്‍ എല്ലാം നല്ല രീതിയില്‍ നടത്തുന്ന അഛനെയും അമ്മയെയും അഭിമാനത്തോടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍ മാത്രമേ പുതിയ തലമുറ കൃഷിയിലേക്ക് വരൂവെന്നും ജയസൂര്യ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷകരുടെ പൊതുവികാരമാണ് ജയസൂര്യ കാര്‍ഷികോല്‍സവത്തിന്റെ വേദിയില്‍ പ്രകടിപ്പിച്ചത്.
ഈ വിമര്‍ശനത്തെ യാഥാര്‍ഥ്യബോധത്തെ ഉള്‍ക്കൊണ്ട് കാര്‍ഷികമേഖലയെയും കര്‍ഷകരെയും രക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതിന് പകരം സത്യം പറഞ്ഞ നടനെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രസ്താവനകളും പ്രതികരണങ്ങളുമാണ് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത്. കേരളത്തില്‍ ഏറ്റവുമധികം കഷ്ടനഷ്ടങ്ങളും ദുരിതങ്ങളും നേരിടേണ്ടിവരുന്ന വിഭാഗമാണ് കര്‍ഷകര്‍. കഴിഞ്ഞ കൊടുംവരള്‍ച്ചയില്‍ കോടികളുടെ നഷ്ടമാണ് കാര്‍ഷികമേഖലയില്‍ സംഭവിച്ചത്.മഴക്കാലമായിട്ടുപോലും മഴയില്ലാതെ നെല്‍കൃഷിയും മറ്റ് കാര്‍ഷികവിളകളും ഉണങ്ങിനശിക്കുന്നത് നെടുവീര്‍പ്പോടെ നിസഹായരായി കണ്ടുനില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍. ഇതിന് പുറമെ കാസര്‍കോട് ജില്ലയിലടക്കം കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും കൃഷി നശിപ്പിക്കുന്നതും പതിവാണ്.
ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ക്കാകട്ടെ ന്യായവില ലഭിക്കുന്നില്ല. ക്ഷേമനിധി അടക്കമുള്ള ആനുകൂല്യങ്ങള്‍ പോലും കര്‍ഷകര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും യഥാസമയം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. നാടിനെ അന്നമൂട്ടുന്നവരാണ് കര്‍ഷകര്‍. അവരുടെ നീറുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരെ ആക്ഷേപിക്കാതെ ആ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുകയെന്നത് അധികാരികളുടെ ഉത്തരവാദിത്വമാണ്.