കേരളത്തിന്റെ കണ്ണീരായ വയനാട് ദുരന്തം
വയനാട് ജില്ലയില്‍ ഇന്നലെയുണ്ടായ വന്‍ ദുരന്തം കേരളത്തെയാകെ നടുക്കത്തിലും കണ്ണീരിലുമാഴ്ത്തിയിരിക്കുകയാണ്. വയനാട് കണ്ണോത്ത് മലയില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് 3.30 മണിയോടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തോട്ടം തൊഴിലാളികളായ ഒമ്പതുപേരാണ് ദാരുണമായി മരണപ്പെട്ടത്. തലപ്പുഴ മക്കിമലയിലെയും കാപ്പാട്ടുമലയിലെയും തൊഴിലാളികളാണ് അപകടത്തില്‍ മരണപ്പെട്ടത്. വാളാട്ടെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലി കഴിഞ്ഞ് തിരിച്ചുപോകുമ്പോഴാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് 30 അടി താഴ്ചയില്‍ പാറക്കെട്ട് നിറഞ്ഞ അരുവിയിലേക്ക് വീഴുകയായിരുന്നു. പതിനാല് തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്. മരിച്ചവരെല്ലാം സ്ത്രീകളാണ്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ […]

വയനാട് ജില്ലയില്‍ ഇന്നലെയുണ്ടായ വന്‍ ദുരന്തം കേരളത്തെയാകെ നടുക്കത്തിലും കണ്ണീരിലുമാഴ്ത്തിയിരിക്കുകയാണ്. വയനാട് കണ്ണോത്ത് മലയില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് 3.30 മണിയോടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തോട്ടം തൊഴിലാളികളായ ഒമ്പതുപേരാണ് ദാരുണമായി മരണപ്പെട്ടത്. തലപ്പുഴ മക്കിമലയിലെയും കാപ്പാട്ടുമലയിലെയും തൊഴിലാളികളാണ് അപകടത്തില്‍ മരണപ്പെട്ടത്. വാളാട്ടെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലി കഴിഞ്ഞ് തിരിച്ചുപോകുമ്പോഴാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് 30 അടി താഴ്ചയില്‍ പാറക്കെട്ട് നിറഞ്ഞ അരുവിയിലേക്ക് വീഴുകയായിരുന്നു. പതിനാല് തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്. മരിച്ചവരെല്ലാം സ്ത്രീകളാണ്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് അറിയുന്നത്. കേരളം ഓണാഘോഷത്തിന്റെ ആഹ്ലാദാരവങ്ങളില്‍ മുഴുകുമ്പോഴാണ് കൂട്ടമരണത്തിനിടയാക്കിയ ദുരന്തം അവിചാരിതമായി സംഭവിച്ചത്. ഇതോടെ ഓണക്കാലം കേരളത്തെ കണ്ണീരിലാഴ്ത്തുകയാണ്. മരിച്ച സ്ത്രീകളെല്ലാം നിര്‍ധനകുടുംബത്തില്‍പെട്ടവരാണ്. ഇവര്‍ കുടുംബങ്ങളുടെ അത്താണി കൂടിയാണ്. തേയിലത്തോട്ടത്തില്‍ കൊളുന്ത് നുള്ളുന്നതിനൊപ്പം തന്നെ മറ്റുപണികള്‍ കൂടി ചെയ്താണ് ഇവര്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. എല്ലാവരും പലയിടങ്ങളിലായി പണിക്ക് പോകുന്നവരാണ്. പ്രദേശത്തെ സ്വകാര്യ തേയിലത്തോട്ടങ്ങളില്‍ കൊളുന്ത് നുള്ളാന്‍ പോകുന്നവരാണ് ഇവരില്‍ ഏറെ പേരും. പതിവുപോലെ ഒരുമിച്ച് ജോലിക്ക് പോയതായിരുന്നു. തിരികെ മടങ്ങുമ്പോഴാണ് ദുരന്തത്തില്‍പെട്ടത്. എത്ര വലിയ ദുരന്തമുണ്ടായാലും അനുഭവങ്ങളില്‍ നിന്ന് ആരും പാഠം പഠിക്കുന്നില്ലെന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത. തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം പേരെയാണ് കയറ്റിയിരുന്നത്. അമിതഭാരമാണ് ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയാന്‍ കാരണം. ഉള്‍ക്കൊള്ളാവുന്നതിലും അധികം പേരുടെ ഭാഗം താങ്ങാനുള്ള ശേഷിയില്ലാത്ത ജീപ്പാണ് അപകടത്തില്‍ പെട്ടത്. ദുര്‍ഘടം നിറഞ്ഞ പ്രദേശത്തുകൂടി അമിതമായി ആളുകളെ കയറ്റിയുള്ള വാഹനം പോകുമ്പോള്‍ അപകടസാധ്യത കൂടുതലാണ്. ആവശ്യത്തിന് തൊഴിലാളികളെ മാത്രം കയറ്റിയാണ് ജീപ്പ് ഓടിച്ചുപോയിരുന്നതെങ്കില്‍ ദുരന്തം സംഭവിക്കില്ലായിരുന്നു. ജീപ്പ് ഏറെ പഴക്കം ചെന്നതാണെന്നും വിവരമുണ്ട്. ആളുകളെ കയറ്റുന്നത് ജീപ്പായാലും തോണിയായാലും ഉള്‍ക്കൊള്ളാവുന്നതിലും അധികം കയറ്റുന്നത് അപകടകരമാണെന്ന് ഇതിനുമുമ്പുണ്ടായ ദുരന്തങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നിട്ടുപോലും തിരിച്ചറിവുണ്ടാകാത്തത് ഖേദകരമാണ്. വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍.