ഓണക്കാലയാത്ര സുഖകരമാകണം

ഓണക്കാലത്ത് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാതെ യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്ന നിലപാടാണ് റെയില്‍വെ അധികൃതര്‍ സ്വീകരിക്കുന്നത്. ഓണക്കാലത്ത് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്ന് കരുതിയെങ്കിലും ഇതുവരെ അതിനുവേണ്ട നടപടികളുണ്ടായിട്ടില്ല. തിരുവോണം ആഗസ്ത് 29നാണെങ്കിലും കേരളത്തില്‍ ഓണാഘോഷത്തിന് തുടക്കമായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഓണാവധിക്ക് മറുനാടന്‍ മലയാളികള്‍ക്ക് കേരളത്തിലെത്തുന്നവര്‍ക്ക് ആവശ്യമായ യാത്രാ സൗകര്യവും സുരക്ഷിതത്വവും ഒരുക്കേണ്ടത് റെയില്‍വെ അധികൃതരുടെ ചുമതലയാണ്. എറണാകുളം-ചെന്നൈ റൂട്ടിലും കൊച്ചുവേളി-ബംഗളൂരു റൂട്ടിലും മൂന്ന് ട്രെയിനുകള്‍ വീതമാണ് റെയില്‍വെ അനുവദിച്ചത്. പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നു. […]

ഓണക്കാലത്ത് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാതെ യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്ന നിലപാടാണ് റെയില്‍വെ അധികൃതര്‍ സ്വീകരിക്കുന്നത്. ഓണക്കാലത്ത് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്ന് കരുതിയെങ്കിലും ഇതുവരെ അതിനുവേണ്ട നടപടികളുണ്ടായിട്ടില്ല. തിരുവോണം ആഗസ്ത് 29നാണെങ്കിലും കേരളത്തില്‍ ഓണാഘോഷത്തിന് തുടക്കമായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഓണാവധിക്ക് മറുനാടന്‍ മലയാളികള്‍ക്ക് കേരളത്തിലെത്തുന്നവര്‍ക്ക് ആവശ്യമായ യാത്രാ സൗകര്യവും സുരക്ഷിതത്വവും ഒരുക്കേണ്ടത് റെയില്‍വെ അധികൃതരുടെ ചുമതലയാണ്. എറണാകുളം-ചെന്നൈ റൂട്ടിലും കൊച്ചുവേളി-ബംഗളൂരു റൂട്ടിലും മൂന്ന് ട്രെയിനുകള്‍ വീതമാണ് റെയില്‍വെ അനുവദിച്ചത്. പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നു. നിലവിലുള്ള വെയിറ്റിങ്ങ് ലിസ്റ്റ് 250ന് മുകളിലാണ്. ഇതുകാരണം പല മറുനാടന്‍ മലയാളികളും എളുപ്പത്തില്‍ നാട്ടിലെത്താന്‍ സാധിക്കാതെ കടുത്ത വിഷമത്തില്‍ കഴിയുകയാണ്. സ്പെഷല്‍ ട്രെയിനുകള്‍ കൂടുതല്‍ അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തോട് ഇപ്പോഴും റെയില്‍വെ അധികൃതര്‍ മുഖം തിരിച്ചുനില്‍ക്കുകയാണ്. ഒരു ട്രെയിന്‍ സര്‍വീസ് കൂടി അനുവദിക്കുമെന്ന് സൂചനയുണ്ടെങ്കിലും തിരക്ക് കൂടിയ സാഹചര്യത്തില്‍ ഇത് പരിഹാരമാകില്ലെന്ന് വ്യക്തമാണ്. ഓണാവധിക്ക് നാട്ടിലെത്താന്‍ സ്ഥിരം ട്രെയിനുകളില്‍ രണ്ടുമാസങ്ങള്‍ക്ക് മുമ്പ് ബുക്ക് ചെയ്തവര്‍ പോലും വെയ്റ്റിങ്ങ് ലിസ്റ്റിന്റെ നീണ്ട നിരയിലുണ്ട്. മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആശ്രയിക്കാന്‍ സ്പെഷല്‍ ട്രെയിനുകളില്ല. ആവശ്യത്തിന് ട്രെയിനുകളില്ലാത്തതിനാല്‍ സ്ഥിരം ട്രെയിനുകളില്‍ സൂചി കുത്താന്‍ ഇടമില്ലാത്ത വിധത്തില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. തിങ്ങിയും ഞെരുങ്ങിയുമുള്ള ദുരിതയാത്ര തുടരുമ്പോഴും അധികൃതര്‍ മൗനത്തില്‍ തന്നെയാണ്. ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലെ തിരക്കേറിയ യാത്ര ആളുകളെ ശ്വാസം മുട്ടിക്കുന്നു. ട്രെയിനുകളില്‍ സീറ്റ് ലഭിക്കാന്‍ സാധ്യത കുറവുള്ളതിനാല്‍ അന്തര്‍ സംസ്ഥാന സര്‍വീസുള്ള സ്വകാര്യബസുകളെ ആശ്രയിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. എന്നാല്‍ അവസരം മുതലെടുത്ത് സ്വകാര്യബസുകള്‍ യാത്രക്കാരോട് അമിതചാര്‍ജാണ് ഈടാക്കുന്നത്. ഓണക്കാലത്ത് സ്വകാര്യബസുകളുടെ ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയാണ്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിരക്ക് കുറവാണെങ്കിലും ആവശ്യത്തിന് ബസില്ലാത്തത് യാത്രക്കാര്‍ നേരിടുന്ന വെല്ലുവിളിയാണ്. കെ.എസ്.ആര്‍.ടി.സിയുടെ ഓണം വണ്ടികളില്‍ ദിവസങ്ങളായി സീറ്റ് ഒഴിവില്ല. ട്രെയിനുകളിലും കെ.എസ്.ആര്‍.ടി.സി ബസുകളിലും സീറ്റ് കിട്ടാത്ത പ്രശ്നമെങ്കില്‍ സ്വകാര്യബസുകള്‍ കഴുത്തറുപ്പന്‍ നിരക്ക് ഈടാക്കുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ സ്പെല്‍ ട്രെയിനുകള്‍ അനുവദിച്ച് യാത്രാദുരിതത്തിന് പരിഹാരം കാണണം.

Related Articles
Next Story
Share it