അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കൂടുതല്‍ കേരള ട്രാന്‍സ്പോര്‍ട്ട് ബസ് സര്‍വീസുകള്‍ വേണം
കാസര്‍കോട്ടുനിന്നുള്ള അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കേരള ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ സര്‍വീസ് വെട്ടിക്കുറച്ച നടപടി ഇത്തരം റൂട്ടുകളില്‍ യാത്രാബുദ്ധിമുട്ടുകള്‍ക്ക് കാരണമാവുകയാണ്. ചില റൂട്ടുകളില്‍ കേരള ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ സര്‍വീസ് നിര്‍ത്തുക കൂടി ചെയ്തിരിക്കുന്നു. കാസര്‍കോട്ട് നിന്നുള്ളവര്‍ വ്യാപാര ആവശ്യത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും ഒക്കെയായി കൂടുതല്‍ ബന്ധപ്പെടുന്ന മംഗളൂരുവിലേക്ക് പോലും മുമ്പത്തെ പോലെ കേരള ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. 30ല്‍ താഴെ കെ.എസ്.ആര്‍.ടിസി ബസുകള്‍ മാത്രമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. രണ്ടുമണിക്കൂര്‍ ഇടവിട്ടാണ് ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ള […]

കാസര്‍കോട്ടുനിന്നുള്ള അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കേരള ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ സര്‍വീസ് വെട്ടിക്കുറച്ച നടപടി ഇത്തരം റൂട്ടുകളില്‍ യാത്രാബുദ്ധിമുട്ടുകള്‍ക്ക് കാരണമാവുകയാണ്. ചില റൂട്ടുകളില്‍ കേരള ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ സര്‍വീസ് നിര്‍ത്തുക കൂടി ചെയ്തിരിക്കുന്നു. കാസര്‍കോട്ട് നിന്നുള്ളവര്‍ വ്യാപാര ആവശ്യത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും ഒക്കെയായി കൂടുതല്‍ ബന്ധപ്പെടുന്ന മംഗളൂരുവിലേക്ക് പോലും മുമ്പത്തെ പോലെ കേരള ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. 30ല്‍ താഴെ കെ.എസ്.ആര്‍.ടിസി ബസുകള്‍ മാത്രമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. രണ്ടുമണിക്കൂര്‍ ഇടവിട്ടാണ് ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ള ബസുകള്‍ സര്‍വീസ് നടത്തേണ്ടത്. ഈ റൂട്ടില്‍ കേരളത്തിന്റെയും കര്‍ണാടകയുടെയും 45 വീതം ബസുകള്‍ ഓടുന്നതിനായാണ് അനുമതിയുള്ളത്. കര്‍ണാടകയുടെ നാല്‍പ്പതോളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ബസ് സര്‍വീസ് വെട്ടിക്കുറച്ചതിനാല്‍ കാസര്‍കോട്-മംഗളൂരു റൂട്ടില്‍ കര്‍ണാടക ബസുകളുടെ ആധിപത്യമാണുള്ളത്. ബസുകളുടെ കുറവ് അടക്കം വിവിധ കാരണങ്ങളാലാണ് കേരള ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ സര്‍വീസ് വെട്ടിക്കുറക്കുന്നത്. ചില കേരള ആര്‍.ടി.സി ബസുകള്‍ കൃത്യസമയത്ത് ഓടുന്നില്ലെന്നും പല സ്റ്റോപ്പുകളിലും നിര്‍ത്തുന്നില്ലെന്നും യാത്രക്കാരെ കയറ്റുന്നില്ലെന്നും സ്റ്റാന്റില്‍ കയറുന്നില്ലെന്നുമുള്ള പരാതികളുമുണ്ട്.ഇക്കാരണത്താല്‍ യാത്രക്കാര്‍ കൂടുതലും ആശ്രയിക്കുന്നത് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകളെയാണ്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകളെ പോലെ കേരള ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ സമയത്തില്‍ കൃത്യത പാലിക്കാത്തതും ചിലപ്പോള്‍ ഒരേ സമയം ഒന്നിച്ചോടുന്നതുമൊക്കെ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിദ്യാര്‍ഥികളും വിവിധ സ്ഥാപനങ്ങളിലെ ഓഫീസ് ജീവനക്കാരും പോകുന്ന സമയങ്ങളില്‍ മംഗളൂരു റൂട്ടില്‍ കേരള ആര്‍.ടി.സി ബസുകള്‍ കുറവാണെന്നാണ് യാത്രക്കാരുടെ പരാതി. കാസര്‍കോട് നിന്ന് ബംഗളൂരുവിലേക്കുള്ള റൂട്ടിലും പരാതികളുണ്ട്. കാസര്‍കോട് നിന്ന് ബംഗളൂരുവിലേക്ക് കര്‍ണാടകസര്‍ക്കാരിന്റെ രണ്ട് ബസുകള്‍ സര്‍വീസ് നടത്തുമ്പോള്‍ കേരള സര്‍ക്കാറിന്റെ ഒരു ബസ് മാത്രമാണ് ഓടുന്നത്. കാസര്‍കോട്-സുള്ള്യ-മടിക്കേരി, കാസര്‍കോട്-ധര്‍മസ്ഥല, കുമ്പള-പെര്‍ള-പുത്തൂര്‍ റൂട്ടുകളില്‍ മുമ്പ് കേരളട്രാന്‍സ്പോര്‍ട്ട് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. കാസര്‍കോട്ട് നിന്ന് മുമ്പ് കര്‍ണാടക പുത്തൂരിലേക്ക് രാവിലെ 5.30ന് കേരള ആര്‍.ടി.സി ബസ് സര്‍വീസ് നടത്തിയിരുന്നു. ഇപ്പോള്‍ രാവിലെ ആറുമണിക്ക് കര്‍ണാടക ബസാണ് സര്‍വീസ് നടത്തുന്നത്. അതിര്‍ത്തി പ്രദേശമായ ബി.സി റോഡില്‍ കര്‍ണാടക പുതിയ ഡിപ്പോ തുറന്നിട്ടുണ്ട്. തലപ്പാടിയില്‍ കേരള ആര്‍.ടി.സി ഡിപ്പോ തുടങ്ങണമെന്ന ആവശ്യം ഏറെ നാളായി ഉയരുകയാണെങ്കിലും ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടാകുന്നില്ല. തലപ്പാടിയില്‍ ഡിപ്പോ തുറന്നാല്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ഉള്‍പ്രദേശങ്ങളിലേക്കും മറ്റ് അന്തര്‍ സംസ്ഥാന റൂട്ടുകളിലേക്കും കൂടുതല്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്താന്‍ കഴിയും. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിക്കാന്‍ കേരളസര്‍ക്കാര്‍ നടപടി സ്വീകരിക്കണം.