ദേശീയ പാതയിലെ ഗതാഗതക്കുരുക്കുകളും യാത്രാദുരിതങ്ങളും
മതിയായ മുന്‍കരുതലുകളില്ലാതെയും ശാസ്ത്രീയസംവിധാനങ്ങളില്ലാതെയും ദേശീയപാതവികസനപ്രവൃത്തികള്‍ നടത്തുന്നത് മൂലമുള്ള ഗതാഗതക്കുരുക്കുകളും അപകടങ്ങളും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. യാത്രക്കാര്‍ ഇത് കാരണം കടുത്ത ദുരിത്തിലായി. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മാസങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു. അപകടത്തില്‍ പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ദേശീയപാത നവീകരണപ്രവൃത്തികള്‍ നടത്തേണ്ടത് അനിവാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അതിന്റെ പേരില്‍ റോഡില്‍ അരക്ഷിതാവസ്ഥ ഉണ്ടാകാന്‍ പാടില്ല. മനസുവെച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേ ദേശീയപാതയിലുള്ളൂ. എന്നാല്‍ അക്കാര്യത്തില്‍ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുന്ന സമീപനം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നതാണ് […]

മതിയായ മുന്‍കരുതലുകളില്ലാതെയും ശാസ്ത്രീയസംവിധാനങ്ങളില്ലാതെയും ദേശീയപാതവികസനപ്രവൃത്തികള്‍ നടത്തുന്നത് മൂലമുള്ള ഗതാഗതക്കുരുക്കുകളും അപകടങ്ങളും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. യാത്രക്കാര്‍ ഇത് കാരണം കടുത്ത ദുരിത്തിലായി. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മാസങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു. അപകടത്തില്‍ പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ദേശീയപാത നവീകരണപ്രവൃത്തികള്‍ നടത്തേണ്ടത് അനിവാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അതിന്റെ പേരില്‍ റോഡില്‍ അരക്ഷിതാവസ്ഥ ഉണ്ടാകാന്‍ പാടില്ല. മനസുവെച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേ ദേശീയപാതയിലുള്ളൂ. എന്നാല്‍ അക്കാര്യത്തില്‍ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുന്ന സമീപനം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ്, കറന്തക്കാട്, വിദ്യാനഗര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയാണ്. രണ്ടുഭാഗത്തേക്കും പോകാനാകാതെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെ നേരമാണ് ഈ ഭാഗങ്ങളില്‍ നിര്‍ത്തിയിടുന്നത്. ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം തന്നെ നീണ്ടുനില്‍ക്കുന്നു. ഇതിനിടയില്‍ കണ്ടെയ്‌നര്‍ ലോറികള്‍ പോലുള്ള വലിയ വാഹനങ്ങള്‍ കൂടി വന്നാല്‍ ഗതാഗതകുരുക്കിന് ആക്കം കൂടുകയാണ് ചെയ്യുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് ആസ്പത്രികളില്‍ പോലും കഴിയാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ആംബുലന്‍സുകള്‍ക്ക് വഴിമാറിക്കൊടുക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള ഗതാഗതക്കുരുക്കാണ് നിലനില്‍ക്കുന്നത്. ദേശീയപാത പ്രവൃത്തികള്‍ പലയിടങ്ങളിലും ഇഴഞ്ഞാണ് മുന്നോട്ടുപോകുന്നത്. ഇതിനിടയില്‍ സര്‍വീസ് റോഡിന്റെ ജോലിയും പാതിവഴിയിലാണ്. സര്‍വീസ് റോഡുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയാല്‍ ഗതാഗതക്കുരുക്കിന് അല്‍പ്പമെങ്കിലും പരിഹാരം കാണാന്‍ സാധിക്കും. ചില ഭാഗങ്ങളില്‍ സര്‍വീസ് റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കുന്നുണ്ടെങ്കില്‍ മറ്റ് ചില ഭാഗങ്ങളില്‍ സര്‍വീസ് റോഡുകള്‍ അടച്ച നിലയിലാണുള്ളത്. ഇത്തരം സ്ഥലങ്ങളില്‍ ദേശീയപാതയിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഒരു വലിയ വാഹനത്തിന് മാത്രം കടന്നുപോകാനുള്ള സൗകര്യം മാത്രമേ മിക്ക ഭാഗങ്ങളിലുമുള്ളൂ. മഴ പെയ്താല്‍ ദേശീയപാതയിലുള്ള വാഹനഗതാഗതം അത്യധികം ദുഷ്‌ക്കരമായി മാറുകയാണ് ചെയ്യുന്നത്. റോഡില്‍ വെള്ളക്കെട്ടും ചെളിയും രൂപപ്പെടുന്നു. ഇതിന് പുറമെ കുഴികളുമുണ്ട്. ഇതൊക്കെ അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. പെരിയാട്ടടുക്കത്തിന് സമീപം ബട്ടത്തൂരില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം റോഡ് പ്രവൃത്തിയിലെ അശാസ്ത്രീയതയാണ്. ഇവിടെയുള്ള വലിയ കുഴിയില്‍ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പെടുന്നു. കഴിഞ്ഞ ദിവസം ഇവിടെ ഒരു കാര്‍ മറിഞ്ഞു. യാത്രക്കാര്‍ രക്ഷപ്പെട്ടത് അല്‍ഭുതകരമായാണ്. ആസ്പത്രികളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പോലും അപകടത്തില്‍പെടുകയും രോഗികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. അപകടങ്ങള്‍ പതിവാകുന്ന ഭാഗത്ത് സൂചനാബോര്‍ഡ് പോലും സ്ഥാപിക്കുന്നില്ല. ദേശീയപാത നവീകരണം നടത്തുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിച്ച് അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം.