ട്രെയിനുകള്‍ക്ക് കല്ലെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ട്രെയിനുകള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന കല്ലേറുകള്‍ യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. മുമ്പും ട്രെയിനുകള്‍ക്ക് നേരെ കല്ലേറുകള്‍ ഉണ്ടായിരുന്നുവെങ്കിലും തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍ ഇതാദ്യമാണ്. ആഗസ്ത് 13ന് രാത്രി 7 മണിക്കും 7.30നും ഇടയില്‍ മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന് നേരെ കണ്ണൂരിനും കണ്ണൂര്‍ സൗത്തിനും ഇടയില്‍ കല്ലേറുണ്ടായതിന് ശേഷം ഇന്നലെ വരെ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 13ന് കണ്ണൂരിനും വളപട്ടണത്തിനും ഇടയില്‍ നേത്രാവതി എക്സ്പ്രസിന് നേരെയും കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയില്‍ ഓഖ എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായി. […]
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ട്രെയിനുകള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന കല്ലേറുകള്‍ യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. മുമ്പും ട്രെയിനുകള്‍ക്ക് നേരെ കല്ലേറുകള്‍ ഉണ്ടായിരുന്നുവെങ്കിലും തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍ ഇതാദ്യമാണ്. ആഗസ്ത് 13ന് രാത്രി 7 മണിക്കും 7.30നും ഇടയില്‍ മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന് നേരെ കണ്ണൂരിനും കണ്ണൂര്‍ സൗത്തിനും ഇടയില്‍ കല്ലേറുണ്ടായതിന് ശേഷം ഇന്നലെ വരെ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 13ന് കണ്ണൂരിനും വളപട്ടണത്തിനും ഇടയില്‍ നേത്രാവതി എക്സ്പ്രസിന് നേരെയും കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയില്‍ ഓഖ എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായി. […]
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ട്രെയിനുകള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന കല്ലേറുകള്‍ യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. മുമ്പും ട്രെയിനുകള്‍ക്ക് നേരെ കല്ലേറുകള്‍ ഉണ്ടായിരുന്നുവെങ്കിലും തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍ ഇതാദ്യമാണ്. ആഗസ്ത് 13ന് രാത്രി 7 മണിക്കും 7.30നും ഇടയില്‍ മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന് നേരെ കണ്ണൂരിനും കണ്ണൂര്‍ സൗത്തിനും ഇടയില്‍ കല്ലേറുണ്ടായതിന് ശേഷം ഇന്നലെ വരെ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 13ന് കണ്ണൂരിനും വളപട്ടണത്തിനും ഇടയില്‍ നേത്രാവതി എക്സ്പ്രസിന് നേരെയും കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയില്‍ ഓഖ എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായി. 14ന് പുലര്‍ച്ചെ 1.20ന് പാപ്പിനിശേരിക്കും കണ്ണപുരത്തിനും ഇടയില്‍ നിസാമുദ്ദീന്‍-എറണാകുളം തുരന്തോ എക്സ്പ്രസിന് നേരെയും 15ന് രാത്രി 8.15ന് കോഴിക്കോടിനും കല്ലായിക്കും ഇടയില്‍ കണ്ണൂര്‍-യശ്വന്ത്പുര എക്സ്പ്രസിന് നേരെയും കല്ലേറ് നടന്നു. ഇന്നലെ വൈകിട്ട് 3.43 മണിയോടെ കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് നേരെയും കല്ലെറിഞ്ഞു. തുടര്‍ച്ചയായി നാലുദിവസമാണ് വിവിധ ഭാഗങ്ങളിലായി ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ ആളുകള്‍ ഭയപ്പെടുന്ന സാഹചര്യമുണ്ടായിരിക്കുന്നു. ഓണാഘോഷം അടുത്തെത്തിയതോടെ ട്രെയിനുകളില്‍ യാത്രക്കാരുടെ തിരക്ക് കൂടിയ സമയമാണ്. വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഓണം ആഘോഷിക്കാന്‍ കേരളത്തിലെത്തുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. കല്ലേറ് പതിവാകുന്നതിനാല്‍ ട്രെയിന്‍ യാത്ര സുരക്ഷിതമല്ലാതായിത്തീര്‍ന്നിരിക്കുന്നു. തുടര്‍ച്ചയായ കല്ലേറുണ്ടായതോടെ സംഭവങ്ങളെ അതീവഗൗരവത്തോടെയാണ് കാണുന്നതെന്നാണ് ആര്‍.പി.എഫ് പറയുന്നത്. ആര്‍.പി.എഫും റെയില്‍വെ പൊലീസും അന്വേഷണം നടത്തിവരികയാണെങ്കിലും കല്ലേറിന് പിന്നിലുള്ളവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നത്. അതുകൊണ്ടുതന്നെ കല്ലെറിയുന്നവരെ കണ്ടെത്തുക പ്രയാസകരം തന്നെയാണ്. ഇത്തരം ഭാഗങ്ങളില്‍ സി.സി.ടി.വിക്യാമറകളും പ്രവര്‍ത്തിക്കുന്നുണ്ടാകില്ല. ട്രെയിന്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ചില കേസുകളില്‍ മാത്രമാണ് പ്രതികള്‍ പിടിയിലായിട്ടുള്ളത്. ജൂണ്‍ ഒന്നിന് പുലര്‍ച്ചെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീവെച്ച സംഭവത്തിലും ഏപ്രില്‍ രണ്ടിന് രാത്രി എലത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീയിട്ട സംഭവത്തിലും പ്രതികള്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ട്രെയിനുകള്‍ക്ക് കല്ലെറിയുന്നവരെ കണ്ടെത്താനാകാത്തത് റെയില്‍വെ അധികൃതരെ കുഴയ്ക്കുന്നുണ്ട്. ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശങ്കയില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സാഹചര്യം ഉണ്ടായേ മതിയാകൂ. ട്രെയിന്‍ യാത്രക്കിടെ കല്ലേറില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ചില യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നു.
കല്ല് തലയിലോ ശരീരത്തിന്റെ മര്‍മ്മഭാഗത്തോ കൊണ്ടാല്‍ മരണം വരെ സംഭവിക്കാം. ട്രെയിനുകള്‍ക്ക് കല്ലെറിയുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കടുത്ത ശിക്ഷ ലഭ്യമാക്കാനും ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകണം. ട്രെയിന്‍ യാത്രക്കാരുടെ ജീവന് ആപത്ത് വരാതിരിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുകയെന്നത് റെയില്‍വെയുടെ പ്രധാന ഉത്തരവാദിത്വമാണ്.