ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ വിശ്വാസ്യത തകര്‍ക്കരുത്
കടുത്ത സാമ്പത്തികചിലവുകളില്‍ നിന്ന് രോഗികള്‍ക്ക് ആശാ്വസമാകുന്ന ആരോഗ്യ ഇന്‍ഷൂറന്‍സും ഗുരുതരമായ ആക്ഷേപങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രീമിയം തുക വര്‍ധിപ്പിച്ചതിന് പിന്നാലെ ക്ലെയിമുകളില്‍ അനാവശ്യകാരണങ്ങള്‍ ഉന്നയിച്ച് രോഗികള്‍ക്കുള്ള തുക വെട്ടിക്കുറക്കുന്നുവെന്ന പരാതികള്‍ വ്യാപകമാവുകയാണ്. ആരോഗ്യഇന്‍ഷൂറന്‍സിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്ന വിധത്തിലാണ് ബന്ധപ്പെട്ട കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍.ആദ്യകാലത്ത് ഇത്തരം കമ്പനികളുടെ സേവനങ്ങള്‍ സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ആക്ഷേപങ്ങളുമുണ്ടായിരുന്നില്ല. രോഗം വരുത്തുന്ന ആശങ്കകള്‍ക്കൊപ്പം തന്നെ ക്ലെയിം പാസാകുമോയെന്നതിനെക്കുറിച്ചുള്ള ആശങ്കകളും ആസ്പത്രികളിലെത്തുന്നവരെ അലട്ടുകയാണ്. കോവിഡിന് മുമ്പുവരെ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ തന്നെയായിരുന്നു. […]

കടുത്ത സാമ്പത്തികചിലവുകളില്‍ നിന്ന് രോഗികള്‍ക്ക് ആശാ്വസമാകുന്ന ആരോഗ്യ ഇന്‍ഷൂറന്‍സും ഗുരുതരമായ ആക്ഷേപങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രീമിയം തുക വര്‍ധിപ്പിച്ചതിന് പിന്നാലെ ക്ലെയിമുകളില്‍ അനാവശ്യകാരണങ്ങള്‍ ഉന്നയിച്ച് രോഗികള്‍ക്കുള്ള തുക വെട്ടിക്കുറക്കുന്നുവെന്ന പരാതികള്‍ വ്യാപകമാവുകയാണ്. ആരോഗ്യഇന്‍ഷൂറന്‍സിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്ന വിധത്തിലാണ് ബന്ധപ്പെട്ട കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍.ആദ്യകാലത്ത് ഇത്തരം കമ്പനികളുടെ സേവനങ്ങള്‍ സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ആക്ഷേപങ്ങളുമുണ്ടായിരുന്നില്ല. രോഗം വരുത്തുന്ന ആശങ്കകള്‍ക്കൊപ്പം തന്നെ ക്ലെയിം പാസാകുമോയെന്നതിനെക്കുറിച്ചുള്ള ആശങ്കകളും ആസ്പത്രികളിലെത്തുന്നവരെ അലട്ടുകയാണ്. കോവിഡിന് മുമ്പുവരെ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ തന്നെയായിരുന്നു. കോവിഡ് കാലത്തിന് ശേഷമാണ് രോഗികള്‍ക്ക് ദോഷകരമാകുന്ന രീതിയുള്ള പുതിയ പരിഷ്‌ക്കരണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. ക്ലെയിമുകളുടെ കാര്യത്തില്‍ ചില കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ബില്‍ തുകയില്‍ 20 ശതമാനം മുതല്‍ 40 ശതമാനം വരെ വെട്ടിക്കുറക്കുന്ന സമീപനമാണ് പല കമ്പനികളും കൈക്കൊള്ളുന്നത്.
പ്രീമിയം തുകയില്‍ എട്ടുമുതല്‍ 15 ശതമാനം വരെ വര്‍ധനവ് വരുത്തിയ ശേഷമാണ് ക്ലെയിമുകളിലും കൈവെക്കുന്നത്.40 വയസിന് മുകളില്‍ അംഗമുള്ള നാലംഗകുടുംബത്തിന്റെ കുറഞ്ഞ പ്രീമിയം തുക ഇപ്പോള്‍ 10,000 രൂപക്ക് മുകളിലാണ്. പോളിസി എടുക്കുമ്പോള്‍ ആകര്‍ഷകമായ വാഗ്ദാനങ്ങളാണ് നല്‍കുന്നത്. എന്നാല്‍ ക്ലെയിമിന്റെ ഘട്ടത്തിലെത്തുമ്പോള്‍ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പല തരത്തിലുള്ള നിബന്ധനകള്‍ക്ക് വിധേയമാകുകയാണ് ചെയ്യുന്നത്. കാഷ്ലൈസ് പോളിസി ആണെങ്കില്‍ പോലും പല സന്ദര്‍ഭങ്ങളിലും രോഗികള്‍ക്ക് പണമടക്കേണ്ടിവരുന്നു. പിന്നീട് തുക തിരിച്ചുനല്‍കുമെന്ന് പറയുമെങ്കിലും വലിയ തോതില്‍ വെട്ടിക്കുറക്കുകയാണെന്നാണ് രോഗികള്‍ പറയുന്നത്.ഇതുസംബന്ധിച്ച് തൃപ്തികരമായ വിശദീകരണങ്ങള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ പ്രവര്‍ത്തനത്തില്‍ അവ്യക്തതയുണ്ടാക്കുന്ന മറുപടികളായിരിക്കും പലപ്പോഴും രോഗികള്‍ക്ക് ലഭിക്കുക. ആരോഗ്യ ഇന്‍ഷൂറന്‍സില്‍ ചേരുമ്പോള്‍ അമ്പത് ശതമാനം പേര്‍ക്കും ഇതിലെ വ്യവസ്ഥകളെക്കുറിച്ച് കൃത്യമായ ധാരണകള്‍ ഉണ്ടായിരിക്കില്ല. ക്ലയിംഘട്ടത്തിലെത്തുമ്പോഴായിരിക്കും ഇതിലെ കുരുക്ക് എത്രമാത്രം വലുതാണെന്ന് ആളുകള്‍ക്ക് ബോധ്യപ്പെടുക. ബില്ലില്‍ ഇന്‍ഷൂറന്‍സ് കമ്പബനി പരിശോധന നടത്തിയ ശേഷമാണ് ക്ലെയിം അനുവദിക്കുന്നത്.
മുന്‍കാലങ്ങളില്‍ 24 മണിക്കൂറും പരിശോധനാസംവിധാനം പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ പല കമ്പനികളും സമയം വെട്ടിക്കുറച്ചിട്ടുണ്ട്. പ്രീമിയം തുക ഉയര്‍ന്നതും ക്ലെയിം ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടും കാരണം രാജ്യത്തെ 40 ശതമാനം പേരും ആരോഗ്യ ഇന്‍ഷൂറന്‍സുകളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ ഈ പദ്ധതി തന്നെ ഇല്ലാതാവുകയും ചെയ്യും. അതുകൊണ്ട് പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ അനിവാര്യമാണ്.