കേരളത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിടരുത്
കേരളം അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെ വരെ ഈ പ്രതിസന്ധി തകിടം മറിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിഷേധാത്മകമായ നയങ്ങളാണ് കേരളത്തെ ഇത്തരമൊരു അവസ്ഥയിലെത്തിച്ചിരിക്കുന്നതെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ ആരോപണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ എല്ലാവര്‍ഷവും കേന്ദ്രനികുതിവിഹിതം വര്‍ധിപ്പിക്കുമ്പോള്‍ കേരളത്തെ മാത്രം അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തമാവുകയാണ്. കേരളത്തിന് ലഭിക്കേണ്ട നികുതി വിഹിതം വര്‍ഷങ്ങള്‍ കടന്നുചെല്ലുന്തോറും കുറഞ്ഞുകുറഞ്ഞുവരുന്ന സ്ഥിതിയാണുള്ളത്. 2018-19 വര്‍ഷത്തില്‍ കേന്ദ്രത്തില്‍ നിന്ന് 19,038.17 കോടി രൂപയാണ് കേരളത്തിന് ലഭിച്ചിരുന്നതെങ്കില്‍ 2022-23ല്‍ 18260.68 കോടി രൂപ മാത്രമാണ് […]

കേരളം അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെ വരെ ഈ പ്രതിസന്ധി തകിടം മറിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിഷേധാത്മകമായ നയങ്ങളാണ് കേരളത്തെ ഇത്തരമൊരു അവസ്ഥയിലെത്തിച്ചിരിക്കുന്നതെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ ആരോപണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ എല്ലാവര്‍ഷവും കേന്ദ്രനികുതിവിഹിതം വര്‍ധിപ്പിക്കുമ്പോള്‍ കേരളത്തെ മാത്രം അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തമാവുകയാണ്. കേരളത്തിന് ലഭിക്കേണ്ട നികുതി വിഹിതം വര്‍ഷങ്ങള്‍ കടന്നുചെല്ലുന്തോറും കുറഞ്ഞുകുറഞ്ഞുവരുന്ന സ്ഥിതിയാണുള്ളത്. 2018-19 വര്‍ഷത്തില്‍ കേന്ദ്രത്തില്‍ നിന്ന് 19,038.17 കോടി രൂപയാണ് കേരളത്തിന് ലഭിച്ചിരുന്നതെങ്കില്‍ 2022-23ല്‍ 18260.68 കോടി രൂപ മാത്രമാണ് ലഭിച്ചതെന്നതാണ് വസ്തുത. അഞ്ചുവര്‍ഷം കൊണ്ട് 777 കോടി രൂപയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. 1995ല്‍ കേരളത്തിനുള്ള കേന്ദ്രനികുതിവിഹിതം 3.875 ശതമാനമായിരുന്നെങ്കില്‍ അഞ്ചുവര്‍ഷം മുമ്പ് അത് 2.5 ശതമാനമായി കുറയുകയാണ് ചെയ്തത്. വീണ്ടും അത് കുറഞ്ഞ് 1.93 ശതമാനത്തിലാണ് എത്തിയിരിക്കുന്നത്. ഇതിന് കാരണമായി കേന്ദ്രമുയര്‍ത്തുന്ന വാദം ധനകമ്മീഷന്റെ മാനദണ്ഡങ്ങള്‍ ആണെന്നാണ്. കേരളം സാമൂഹ്യപുരോഗതി കൈവരിച്ച സംസ്ഥാനമാണെന്നും ഭൂരിഭാഗം വീടുകള്‍ക്കും കക്കൂസ് ഉണ്ടെന്നും ജനസംഖ്യാനിയന്ത്രണം മികച്ച രീതിയില്‍ നടപ്പിലാക്കുന്നുവെന്നും ജനങ്ങള്‍ക്കിടയിലെ വരുമാന അന്തരം കുറച്ചുവെന്നും ഈ സാഹചര്യത്തിലാണ് നികുതിവിഹിതം കുറച്ചതെന്നുമാണ് പറയുന്നത്. അതേ സമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം കുത്തനെ ഉയര്‍ത്തിയിരിക്കുന്നു.ഉത്തര്‍പ്രദേശിന് 33000 കോടി രൂപയും ഗുജറാത്തിന് 1000 കോടി രൂപയുമാണ് അധികമായി നല്‍കിയത്. രൂപയുടെ മൂല്യതകര്‍ച്ച കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിനുള്ള നഷ്ടം ഇരട്ടിയാകുമെന്ന ആശങ്കയാണ് ഉയരുന്നത്.നികുതി വിഹിതത്തിന് പുറമെ കേരളത്തിന് അര്‍ഹതപ്പെട്ട മറ്റ് വിഹിതങ്ങളും കുറയ്ക്കുന്നതിനാല്‍ സംസ്ഥാനം അഭിമുഖീകരിക്കുന്നത് കടുത്ത വെല്ലുവിളി തന്നെയാണ്. തുടര്‍ച്ചയായുള്ള വെട്ടിക്കുറക്കലുകള്‍ കേരളത്തിന്റെ സാമ്പത്തികഞെരുക്കത്തിന് ആക്കം കൂട്ടുകയാണ്. കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന ഗ്രാന്റ് കഴിഞ്ഞ വര്‍ഷം 2300 കോടിയായി കുറച്ചു. ഇതിന് പുറമെ റവന്യൂകമ്മി ഗ്രാന്റില്‍ ഈ വര്‍ഷം 8400 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് അറിയുന്നത്. ജി.എസ്.ടി നഷ്ടപരിഹാരമായി നല്‍കിയിരുന്ന 12,000 കോടി ഈ വര്‍ഷം കേരളത്തിന് ലഭിക്കില്ലെന്നും വ്യക്തമായിക്കഴിഞ്ഞു. പൊതുകടമെടുപ്പ് പരിധി 8000 കോടി രൂപ എന്നതിലും വലിയ തോതിലാണ് കുറവ് വരുത്തിയിരിക്കുന്നത്. ആകെ വിലയിരുത്തുമ്പോള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തുകയില്‍ 28,400 കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നഷ്ടപരിഹാരം നിഷേധിക്കുന്നതിന് പുറമെ കടമെടുപ്പ് പരിധി തുടരാന്‍ പോലും അനുവദിക്കാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന വിഷമത്തിലാണ് സംസ്ഥാനസര്‍ക്കാര്‍. കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെയും ക്ഷേമപദ്ധതികളെയുമാണ് സാമ്പത്തികപ്രയാസം കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്. കേരളത്തിന് അര്‍ഹമായ സാമ്പത്തിക വിഹിതങ്ങള്‍ നേടിയെടുക്കാന്‍ കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാ കക്ഷികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.