മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണം
കാസര്‍കോട് ജില്ലയിലെ തീരദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകുന്നവര്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണ്. കാലവര്‍ഷമായതിനാല്‍ കടലില്‍ തിരയിളക്കം ശക്തമായതിനാല്‍ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മല്‍സ്യബന്ധനത്തിന് പോകുന്ന തോണികള്‍ തിരമാലകളില്‍പെട്ട് മറിയുന്നു. കഴിഞ്ഞ ദിവസം കീഴൂരിലെയും മടക്കരയിലെയും അഴിമുഖങ്ങളില്‍ മല്‍സ്യബന്ധന തോണികള്‍ മറിഞ്ഞ് തൊഴിലാളികള്‍ അപകടത്തില്‍പെട്ടെങ്കിലും മറ്റ് മല്‍സ്യതൊഴിലാളികള്‍ ഇടപെട്ട് രക്ഷപ്പെടുത്തിയതിനാല്‍ ഇവര്‍ക്ക് ജീവന്‍ നഷ്ടമായില്ല. കീഴൂരില്‍ മൂന്ന് മല്‍സ്യതൊഴിലാളികളും മടക്കരയില്‍ രണ്ട് മല്‍സ്യതൊഴിലാളികളുമാണ് അപകടത്തില്‍പെട്ടത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം രണ്ടിടങ്ങളിലും മല്‍സ്യതൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ജീവന്‍ രക്ഷാബോട്ടുകള്‍ ഉണ്ടായില്ലെന്നതാണ്. […]

കാസര്‍കോട് ജില്ലയിലെ തീരദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകുന്നവര്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണ്. കാലവര്‍ഷമായതിനാല്‍ കടലില്‍ തിരയിളക്കം ശക്തമായതിനാല്‍ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മല്‍സ്യബന്ധനത്തിന് പോകുന്ന തോണികള്‍ തിരമാലകളില്‍പെട്ട് മറിയുന്നു. കഴിഞ്ഞ ദിവസം കീഴൂരിലെയും മടക്കരയിലെയും അഴിമുഖങ്ങളില്‍ മല്‍സ്യബന്ധന തോണികള്‍ മറിഞ്ഞ് തൊഴിലാളികള്‍ അപകടത്തില്‍പെട്ടെങ്കിലും മറ്റ് മല്‍സ്യതൊഴിലാളികള്‍ ഇടപെട്ട് രക്ഷപ്പെടുത്തിയതിനാല്‍ ഇവര്‍ക്ക് ജീവന്‍ നഷ്ടമായില്ല. കീഴൂരില്‍ മൂന്ന് മല്‍സ്യതൊഴിലാളികളും മടക്കരയില്‍ രണ്ട് മല്‍സ്യതൊഴിലാളികളുമാണ് അപകടത്തില്‍പെട്ടത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം രണ്ടിടങ്ങളിലും മല്‍സ്യതൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ജീവന്‍ രക്ഷാബോട്ടുകള്‍ ഉണ്ടായില്ലെന്നതാണ്. മല്‍സ്യതൊഴിലാളികള്‍ കടലില്‍ അകപ്പെടുമ്പോള്‍ അവരെ വേഗത്തില്‍ രക്ഷപ്പെടുത്തുന്നതിനാണ് രക്ഷാബോട്ടുകള്‍ ഉപയോഗിക്കാറുള്ളത്. കേരളത്തിലെ മറ്റ് ജില്ലകളില്‍ രക്ഷാബോട്ടുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെങ്കില്‍ ഇവിടെ അത്തരം ബോട്ടുകള്‍ നോക്കുകുത്തികളാണ്. രക്ഷാബോട്ടുകള്‍ ഇല്ലാത്തതിന്റെ പേരില്‍ ജില്ലയില്‍ കടലില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം നിരവധിയാണ്. രണ്ടുവര്‍ഷം മുമ്പ് നെല്ലിക്കുന്ന് അഴിമുഖത്ത് തോണിമറിഞ്ഞ് മരിച്ചത് മൂന്ന് മല്‍സ്യതൊഴിലാളികളാണ്. അന്ന് സ്ഥലം സന്ദര്‍ശിച്ച ജനപ്രതിനിധികള്‍ മല്‍സ്യതൊഴിലാളികളുടെ സുരക്ഷക്കായി രക്ഷാബോട്ടുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. രക്ഷാബോട്ടുകള്‍ വാങ്ങിയെങ്കിലും പിന്നീട് ഇവ പ്രവര്‍ത്തനം നിലച്ച് കട്ടപ്പുറത്തായി. അറ്റകുറ്റപ്പണി നടത്തി രക്ഷാബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഫിഷറീസ് വകുപ്പിന്റെയും തീരദേശപൊലീസിന്റെയും പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ തീരദേശങ്ങളില്‍ സജീവമാണ്. എന്നിട്ടുപോലും മല്‍സ്യതൊഴിലാളികള്‍ക്ക് രക്ഷാ ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. കടല്‍തീരത്ത് താമസിക്കുന്നവരുടെ മുന്‍നിര്‍ത്തിയാണ് കടല്‍ഭിത്തികള്‍ നിര്‍മ്മിക്കുന്നത്. ഇക്കാര്യത്തിലും അധികൃതരുടെ ഭാഗത്തുനിന്നും ആത്മാര്‍ഥത കാണുന്നില്ല. കെട്ടുറപ്പില്ലാത്ത കടല്‍ഭിത്തികളാണ് പലയിടങ്ങളിലും നിര്‍മ്മിച്ചത്. ശക്തമായ തിരമാലകള്‍ അടിക്കുമ്പോള്‍ ഭിത്തികള്‍ തകരുകയും തീരദേശവാസികളുടെ വീടുകളില്‍ വെള്ളം കയറുകയും ചെയ്യുന്നു. തൃക്കണ്ണാട് കടപ്പുറത്ത് കടലാക്രമണം രൂക്ഷമാകുകയും കര കടലെടുക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ തിരമാലകളില്‍പെട്ട് തകരുകയാണ്. ബലക്കുറവ് കാരണം കടല്‍ഭിത്തികള്‍ തകര്‍ന്നതാണ് തീരദേശകുടുംബങ്ങള്‍ കടലാക്രമണഭീഷണി നേരിടാന്‍ കാരണം. അധികൃതര്‍ തൃക്കണ്ണാട് കടപ്പുറത്തെ ജനങ്ങളുടെ സുരക്ഷ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രണ്ടുതവണ റോഡ് ഉപരോധസമരവും നടത്തിയിരുന്നു. മല്‍സ്യതൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷിതത്വം അധികാരികളുടെ ഉത്തരവാദിത്വമാണ്. തീരദേശങ്ങളില്‍ കൂടുതല്‍ രക്ഷാബോട്ട് അനുവദിക്കുകയും ഉള്ള ബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നതിനൊപ്പം ഉറപ്പും ബലവുമുള്ള കടല്‍ഭിത്തികള്‍ നിര്‍മ്മിക്കാനും നടപടി വേണം.