സത്യാവസ്ഥ പുറത്തുവരട്ടെ
തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ദിവസവേതനത്തില്‍ 295 ജീവനക്കാരെ നിയമിക്കുന്നതിന് മേയര്‍ സി.പി.എം ജില്ലാ സെക്രട്ടറിയോട് മുന്‍ഗണനാപട്ടിക ആവശ്യപ്പെട്ട് കത്തയച്ചുവെന്നതിനെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്. മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോഭം നടത്തിവരികയാണ്. ജീവനക്കാരെ നിയമിക്കുന്നതുസംബന്ധിച്ച് താന്‍ ആര്‍ക്കും കത്തയച്ചിട്ടില്ലെന്നാണ് മേയര്‍ പറയുന്നത്. കത്തിന്റെ ഉറവിടവും പ്രചരിപ്പിച്ചത് ആരാണെന്നും കണ്ടെത്തണമെന്നാവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. അപ്പോള്‍ ആരാണ് കത്തെഴുതിയതെന്ന ചോദ്യം ഉത്തരമില്ലാതെ ബാക്കി നില്‍ക്കുന്നു. കത്തിനെ സംബന്ധിച്ച് പാര്‍ട്ടിതലത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് […]

തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ദിവസവേതനത്തില്‍ 295 ജീവനക്കാരെ നിയമിക്കുന്നതിന് മേയര്‍ സി.പി.എം ജില്ലാ സെക്രട്ടറിയോട് മുന്‍ഗണനാപട്ടിക ആവശ്യപ്പെട്ട് കത്തയച്ചുവെന്നതിനെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്. മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോഭം നടത്തിവരികയാണ്. ജീവനക്കാരെ നിയമിക്കുന്നതുസംബന്ധിച്ച് താന്‍ ആര്‍ക്കും കത്തയച്ചിട്ടില്ലെന്നാണ് മേയര്‍ പറയുന്നത്. കത്തിന്റെ ഉറവിടവും പ്രചരിപ്പിച്ചത് ആരാണെന്നും കണ്ടെത്തണമെന്നാവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. അപ്പോള്‍ ആരാണ് കത്തെഴുതിയതെന്ന ചോദ്യം ഉത്തരമില്ലാതെ ബാക്കി നില്‍ക്കുന്നു. കത്തിനെ സംബന്ധിച്ച് പാര്‍ട്ടിതലത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് നേതൃത്വം പറയുന്നത്. കത്ത് വിവാദം മേയറെ മാത്രമല്ല സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോര്‍പ്പറേഷനായാലും മറ്റ് സ്ഥാപനങ്ങളായാലും പിന്‍വാതിലിലൂടെ മാര്‍ക്സിസ്റ്റുകാരെ തിരുകികയറ്റുന്ന നിലപാട് എല്‍.ഡി.എഫിനോ സി.പി.എമ്മിനോ ഇല്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറയുന്നത്. പാര്‍ട്ടിയെ നേരിട്ട് ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിതല അന്വേഷണത്തെയും റിപ്പോര്‍ട്ടിനെയും വിശ്വാസത്തിലെടുക്കാന്‍ സാധിക്കുമോയെന്ന സംശയവും ഉടലെടുക്കുന്നുണ്ട്. കോര്‍പ്പറേഷനില്‍ സി.പി.എം പ്രവര്‍ത്തകരെ മാത്രം നിയമിക്കാന്‍ കത്തയച്ചിട്ടുണ്ടെങ്കില്‍ അത് അഴിമതിക്കുള്ള നീക്കം തന്നെയാണ്. സ്വജനപക്ഷപാതം, അധികാരദുര്‍വിനിയോഗം, സത്യപ്രതിജ്ഞാലംഘനം, ജനാധിപത്യവിരുദ്ധം, ഭരണഘടനാവിരുദ്ധം തുടങ്ങിയവയുടെ പരിധിയിലും ഇത് ഉള്‍പ്പെടും. മേയര്‍ ഇത്തരമൊരു കത്തയച്ചിട്ടുണ്ടെങ്കില്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഏത് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന വ്യക്തിയായാലും മേയര്‍ എന്ന സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ആ പാര്‍ട്ടിയുടെ മാത്രം ആളല്ല. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ ജനങ്ങളുടെയും മേയറാണ്. നിയമവും ചട്ടവും ഭരണഘടനയും മറികടന്നുകൊണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ രാജിവെച്ച് അന്വേഷണത്തെ നേരിടുകയെന്നതാണ് ജനാധിപത്യമര്യാദ. മേയറുടെ ലെറ്റര്‍പാഡില്‍ അവരുടെ ഒപ്പോടെ മറ്റാരെങ്കിലും വ്യാജമായി ഉണ്ടാക്കിയതാണ് കത്തെങ്കില്‍ അതും ഗുരുതരമായ കുറ്റം തന്നെയാണ്. കത്ത് മേയര്‍ എഴുതിയതാണോ അതല്ല മറ്റാരെങ്കിലും എഴുതിയതാണോ എന്ന് സമഗ്രമായ അന്വേഷണത്തിലൂടെ കണ്ടെത്തണം. കേന്ദ്രസര്‍ക്കാരിനെതിരെ ഡി.വൈ.എഫ്.ഐ ദല്‍ഹിയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കുന്നതിനായി താന്‍ പോയിരുന്നുവെന്നും താന്‍ തിരുവനന്തപുരത്ത് ഇല്ലാതിരുന്ന സമയത്തെ തീയതിയാണ് കത്തിലുള്ളതെന്നും മേയര്‍ പറയുന്നുണ്ട്. കുറെ ദിവസത്തേക്ക് സ്ഥലത്തുണ്ടാകാത്ത സാഹചര്യത്തില്‍ അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കാനായി മേയര്‍ ഏല്‍പ്പിച്ച ലെറ്റര്‍പാഡ് ദുരുപയോഗം ചെയ്യപ്പെട്ടതാണെങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മേയര്‍ തന്നെ മുന്‍കൈയെടുക്കണം. സ്വജനപക്ഷപാതം നിറഞ്ഞുനില്‍ക്കുന്ന കത്ത് ജനാധിപത്യസംവിധാനത്തിന് തീരാകളങ്കമാണ് വരുത്തിവെച്ചിരിക്കുന്നത്. അര്‍ഹതയും യോഗ്യതയും ഉള്ളവര്‍ക്ക് കോര്‍പ്പറേഷനായാലും നഗരസഭയായാലും പഞ്ചായത്ത് ആയാലും കക്ഷിരാഷ്ട്രീയമോ ജാതിമതപരിഗണനകളോ നോക്കാതെയാണ് നിയമനം നല്‍കേണ്ടത്. ഈ വിഷയത്തില്‍ പൊതുസമൂഹത്തിനുള്ള സംശയങ്ങളും ആശങ്കകളും എത്രയും വേഗം ദൂരീകരിക്കണം.