കുഞ്ഞുങ്ങളുടെ സുരക്ഷ വലിയ ചോദ്യചിഹ്നം

അതിക്രൂരവും പൈശാചികവുമെന്ന് വിശേഷപ്പിക്കപ്പെടാവുന്ന ഒരു കൊലപാതകത്തിന്റെ ഞെട്ടലില്‍ തന്നെയാണ് ഇപ്പോഴും നമ്മുടെ നാട്. ആലുവയില്‍ അതിഥിതൊഴിലാളികുടംബത്തില്‍പെട്ട അഞ്ചുവയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം കേരളത്തിനുണ്ടാക്കിയിരിക്കുന്നത് വലിയ അപഖ്യാതി തന്നെയാണ്. നാളിതുവരെ യു.പിയിലും ഗുജറാത്തിലും ബിഹാറിലുമൊക്കെ ഇത്തരം ക്രൂരകൃത്യങ്ങളുണ്ടാകുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ചവരാണ് നമ്മള്‍ മലയാളികള്‍. കേരളത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന സ്വകാര്യ അഹങ്കാരം നമുക്കുണ്ടായിരുന്നു. ആ അഭിമാനം ഇപ്പോഴിതാ വലിയ അപമാനത്തിലേക്കും അപരാധത്തിലേക്കും വഴിമാറിയിരിക്കുകയാണ്. ആലുവയില്‍ ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ചുവയസുള്ള പെണ്‍കുഞ്ഞിനെ മറ്റൊരു ഇതരസംസ്ഥാനക്കാരന്‍ മധുരം […]

അതിക്രൂരവും പൈശാചികവുമെന്ന് വിശേഷപ്പിക്കപ്പെടാവുന്ന ഒരു കൊലപാതകത്തിന്റെ ഞെട്ടലില്‍ തന്നെയാണ് ഇപ്പോഴും നമ്മുടെ നാട്. ആലുവയില്‍ അതിഥിതൊഴിലാളികുടംബത്തില്‍പെട്ട അഞ്ചുവയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം കേരളത്തിനുണ്ടാക്കിയിരിക്കുന്നത് വലിയ അപഖ്യാതി തന്നെയാണ്. നാളിതുവരെ യു.പിയിലും ഗുജറാത്തിലും ബിഹാറിലുമൊക്കെ ഇത്തരം ക്രൂരകൃത്യങ്ങളുണ്ടാകുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ചവരാണ് നമ്മള്‍ മലയാളികള്‍. കേരളത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന സ്വകാര്യ അഹങ്കാരം നമുക്കുണ്ടായിരുന്നു. ആ അഭിമാനം ഇപ്പോഴിതാ വലിയ അപമാനത്തിലേക്കും അപരാധത്തിലേക്കും വഴിമാറിയിരിക്കുകയാണ്. ആലുവയില്‍ ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ചുവയസുള്ള പെണ്‍കുഞ്ഞിനെ മറ്റൊരു ഇതരസംസ്ഥാനക്കാരന്‍ മധുരം നല്‍കി പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ബലാല്‍സംഗവും കൊലപാതകവും എത്രത്തോളം ക്രൂരമാകാമോ അത്രക്കും പൈശാചികമായിട്ടായിരുന്നു രണ്ട് കൃത്യങ്ങളും. കുഞ്ഞിന്റെ സ്വകാര്യഭാഗത്തും ആന്തരികാവയവങ്ങള്‍ക്കും മാരകമായ മുറിവേറ്റിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. കൊലയ്ക്ക് ശേഷം മൃതദേഹത്തില്‍ കല്ലെടുത്തിട്ട് വികൃതമാക്കുക കൂടി ചെയ്തു. ആലുവ മാര്‍ക്കറ്റിനടുത്തുള്ള മാലിന്യക്കൂമ്പാരത്തില്‍ ആ കുഞ്ഞുശരീരം തള്ളിയ ശേഷമാണ് പ്രതി ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ചുപോയത്. സംഭവത്തില്‍ പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുകയെന്ന പരമപ്രധാനമായ ലക്ഷ്യം നിറവേറ്റാന്‍ കഴിയാതിരുന്നത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച തന്നെയായി വിമര്‍ശിക്കപ്പെടുന്നുണ്ട്. കുഞ്ഞിനെ കാണാതായെന്ന വിവരം ലഭിച്ചയുടന്‍ പൊലീസ് അന്വേഷണം നടത്തിയില്ലെന്നും രക്ഷിതാക്കളുടെ രേഖാമൂലമുള്ള പരാതി ലഭിച്ചതിന് ശേഷമായിരുന്നു അന്വേഷണമെന്നും അതുകൊണ്ട് കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാകാന്‍ വൈകിയുള്ള അന്വേഷണം ഇടവരുത്തിയെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അസ്വാഭാവികമായ സാഹചര്യത്തില്‍ കുഞ്ഞിനെയും കൊണ്ട് പ്രതി പോകുന്നത് കണ്ടവര്‍ ഇത് തടയാന്‍ ശ്രമിക്കാതിരുന്നതും ചര്‍ച്ചാവിഷയമാണ്. തന്റെ മകളാണെന്നാണ് പ്രതി ഇതേക്കുറിച്ച് ചോദിച്ചവരോട് പറഞ്ഞതെന്നും ഇത് വിശ്വസിച്ചതിനാല്‍ പിന്നെ ശ്രദ്ധിച്ചില്ലെന്നും ഇവര്‍ പറയുന്നു. ഇതരസംസ്ഥാനക്കാരായതുകൊണ്ട് അവരുടെ കാര്യങ്ങളില്‍ അങ്ങനെ ഇടപെടേണ്ട എന് മലയാളികളുടെ നിസംഗഭാവം തന്നെയാണ് കുഞ്ഞിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉണ്ടാകാതിരിക്കാന്‍ കാരണമായതെന്ന് പറയാം. ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ലഹരിക്ക് അടിമകൂടിയെന്നത് ഈ ക്രൂരതയുടെ ഗൗരവം ഒന്നുകൂടി വര്‍ധിപ്പിക്കുന്നു. കേരളത്തില്‍ കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങള്‍വര്‍ധിക്കുന്നതിന് പ്രധാന കാരണം ലഹരിവ്യാപനം തന്നെയാണ്. മദ്യത്തിന് പുറമെ കഞ്ചാവും എം.ഡി.എം.എ പോലുള്ള മാരകമായ മയക്കുമരുന്നുകളും ഇപ്പോള്‍ സുലഭമാണ്. മദ്യവും കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നവരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചതോടെ കുറ്റകൃത്യങ്ങള്‍ക്കും ആക്കം കൂടുന്നു.ഇത്തരക്കാരുടെ ക്രൂരതകള്‍ക്ക് കൂടുതലും ഇരകളാകുന്നത് കുഞ്ഞുങ്ങളാണ്. കുടുംബങ്ങളില്‍ പോലും ലഹരിക്കടിമപ്പെട്ടവരാല്‍ നിരവധി കുട്ടികളാണ് ലൈംഗികപീഡനങ്ങള്‍ക്കിരയാകുന്നത്. ലഹരിമൂലമുള്ള കലഹങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഈയിടെയാണ് ഒരഛന്‍ തന്റെ പിഞ്ചുകുഞ്ഞിനെ മദ്യലഹരിയില്‍ വെട്ടിക്കൊന്ന ദാരുണസംഭവമുണ്ടായത്. കുഞ്ഞുങ്ങളെ കൂടാതെ സ്ത്രീകളെയും വയോജനങ്ങളെയും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്നവര്‍ കൊലപ്പെടുത്തുന്ന സംഭവങ്ങളും കേരളത്തില്‍ കൂടിവരുന്നു. കേരളത്തില്‍ നടക്കുന്ന പല കുറ്റകൃത്യങ്ങളിലും ഇതരസംസ്ഥാനക്കാര്‍ക്കിടയിലെ ക്രിമനലുകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. സംസ്ഥാനത്ത് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിക്കുറിച്ചുള്ള കൃത്യമായ കണക്ക് പോലും സര്‍ക്കാരിന്റെ പക്കലില്ല. ദാരുണസംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. പെരുമ്പാവൂരിലെ ജിഷ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട സംഭവമുണ്ടായപ്പോള്‍ ഇതരസംസ്ഥാനക്കാരെക്കുറിച്ച് കണക്കെടുക്കാന്‍ നടപടികള്‍ ഉണ്ടായെങ്കിലും പിന്നീട് അതെല്ലാം നിലയ്ക്കുകയായിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി എത്തുന്നവരുടെ മറപറ്റി ക്രിമിനലുകളും തമ്പടിക്കുന്നുണ്ട്. ഇനിയെങ്കിലും അധികാരികള്‍ അനാസ്ഥ അവസാനിപ്പിക്കണം.

Related Articles
Next Story
Share it