കടലോര ജനതയുടെ ദുരിതങ്ങള്‍ക്ക് പരിഹാരം വേണം

മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന ഒരു വിഭാഗമാണ് കടലോരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളാണ്. എന്നാല്‍ മഴക്കാലത്ത് ഇവരുടെ ജീവനും ജീവിതവും ഉപജീവന മാര്‍ഗവും പ്രതിസന്ധിയിലാക്കുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു. മത്സ്യബന്ധനം മുഖ്യ ഉപജീവനമാര്‍ഗമാക്കിയ തീരദേശ കുടുംബങ്ങള്‍ക്ക് കാലവര്‍ഷത്തില്‍ മത്സ്യബന്ധനത്തിന് നേരിടേണ്ടിവരുന്നത് കനത്ത വെല്ലുവിളിയാണ്. കടല്‍ക്ഷോഭം രൂക്ഷമാകുമ്പോള്‍ മത്സ്യബന്ധനത്തിന് ഇറങ്ങാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകുന്നു. ഇതിന് പുറമെ ട്രോളിംഗ് നിരോധനവും മത്സ്യബന്ധനത്തിന് തടസ്സമാണ്. ഇത്തരം കാലയളവുകളില്‍ ഇവരുടെ ഉപജീവന മാര്‍ഗവും വഴി മുട്ടുന്നു. […]

മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന ഒരു വിഭാഗമാണ് കടലോരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളാണ്. എന്നാല്‍ മഴക്കാലത്ത് ഇവരുടെ ജീവനും ജീവിതവും ഉപജീവന മാര്‍ഗവും പ്രതിസന്ധിയിലാക്കുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു. മത്സ്യബന്ധനം മുഖ്യ ഉപജീവനമാര്‍ഗമാക്കിയ തീരദേശ കുടുംബങ്ങള്‍ക്ക് കാലവര്‍ഷത്തില്‍ മത്സ്യബന്ധനത്തിന് നേരിടേണ്ടിവരുന്നത് കനത്ത വെല്ലുവിളിയാണ്. കടല്‍ക്ഷോഭം രൂക്ഷമാകുമ്പോള്‍ മത്സ്യബന്ധനത്തിന് ഇറങ്ങാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകുന്നു. ഇതിന് പുറമെ ട്രോളിംഗ് നിരോധനവും മത്സ്യബന്ധനത്തിന് തടസ്സമാണ്. ഇത്തരം കാലയളവുകളില്‍ ഇവരുടെ ഉപജീവന മാര്‍ഗവും വഴി മുട്ടുന്നു. കടക്കെണിയും സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും തീരദേശ ജനത ഏറ്റവും രൂക്ഷമായ തോതില്‍ അനുഭവിക്കേണ്ടി വരുന്നത് ഈ ദിനങ്ങളിലാണ്. തീരദേശ കുടുംബങ്ങള്‍ക്ക് ചില സഹായങ്ങള്‍ ഈ കാലയളവുകളില്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും അതൊക്കെ അപര്യാപ്തമാണ്. ഇതിനെല്ലാം പുറമെയാണ് കടലാക്രമണം മൂലം വീടുകള്‍ പോലും നഷ്ടപ്പെടുന്ന ദുരവസ്ഥ.കടല്‍ ക്ഷോഭം രൂക്ഷമാകുമ്പോള്‍ തിരമാലകള്‍ ശക്തമായി കരയിലേക്ക് അടിച്ചു കയറുകയും വീടുകള്‍ തകരുകയും ചെയ്യുന്നു. അതുമല്ലെങ്കില്‍ വീടുകളില്‍ വെള്ളം കയറി കുടുംബങ്ങള്‍ക്ക് മാറി താമസിക്കേണ്ടി വരുന്നു. തിരമാലകള്‍ അടിച്ച് കരയുടെ ദൈര്‍ഘ്യം കുറഞ്ഞു വരികയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കടുത്ത അരക്ഷിതാവസ്ഥയാണ് നേരിടുന്നത്. കടലാക്രമണത്തെ ചെറുക്കാനെന്ന പേരില്‍ നിര്‍മ്മിച്ചിരിക്കുന്ന കടല്‍ ഭിത്തികള്‍ ഒരു വിധത്തിലുള്ള സുരക്ഷിതത്വവും നല്‍കുന്നില്ലെന്നാണ് അനുഭവം. ചെറിയ തിരമാലകളെ തടഞ്ഞുനിര്‍ത്താന്‍ കടല്‍ഭിത്തികള്‍ സഹായകമായേക്കാം. എന്നാല്‍ വലിയ തിരമാലകളെ അതിജീവിക്കാനുള്ള ശേഷി കടല്‍ഭിത്തികള്‍ക്കില്ല. അതു കൊണ്ട് തന്നെ കടല്‍ ക്ഷോഭം രൂക്ഷമാകുമ്പോള്‍ കടല്‍ഭിത്തികളെ വിശ്വസിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കടലിന്റെ മക്കള്‍ക്ക് സാധിക്കില്ല. തൃക്കണ്ണാട് കടപ്പുറത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അവിടത്തെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ നാട്ടുകാര്‍ റോഡ് ഉപരോധമടക്കം ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ഇവിടെയുണ്ടായിരുന്ന കടല്‍ഭിത്തി തകര്‍ന്നതോടെ തീരദേശ ജനതയും ജീവിതം തീര്‍ത്തും ദുരിതത്തിലായിരിക്കുന്നു. വലയും മറ്റ് സാമഗ്രികളും സൂക്ഷിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടം കഴിഞ്ഞ ദിവസമാണ് ശക്തമായ തിരമാലകളില്‍ പെട്ട് തകര്‍ന്നത്. തീരത്ത് തന്നെയുള്ള ക്ഷേത്ര പള്ളിവേട്ട മണ്ഡപം ഏത് നിമിഷവും കടലാക്രമണങ്ങളില്‍ തകരാവുന്ന സ്ഥിതിയാണ്. ഇതിന് പുറമെ തീരത്തെ പത്തോളം കുടുംബങ്ങളുടെ ജീവനും ജീവിതവും ആശങ്കയിലാണ്.
തൃക്കണ്ണാട് ക്ഷേത്രത്തിന് മുന്നിലെ സംസ്ഥാന പാതയിലേക്ക് വരെ കടല്‍ കയറാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും മത്സ്യത്തൊഴിലാളികള്‍ പ്രകടിപ്പിക്കുന്നു. ഈ പാത കൂടി കടന്നാല്‍ ക്ഷേത്രത്തിനും അത് വന്‍ഭീഷണി സൃഷ്ടിക്കും. ക്ഷേത്രത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 700ല്‍ ഏറെ കുടുംബങ്ങളിലായുള്ള 1500ല്‍പ്പരം തൊഴിലാളികള്‍ തൃക്കണ്ണാട് തീരത്ത് വന്നാണ് മത്സ്യബന്ധനം നടത്തുന്നത്. 80 വള്ളങ്ങളിലും അഞ്ച് ബോട്ടുകളിലുമായാണ് അവര്‍ മത്സ്യബന്ധനം നടത്തുന്നത്. കരയും റോഡും ഇല്ലാതായാല്‍ ഇവരുടെ ഉപജീവനം തന്നെ വഴിമുട്ടും.
കടല്‍കയറി തീരവും വീടുകളും നശിക്കുമ്പോഴും അധികാരികളുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. ബേക്കല്‍ ഫിഷ് ലാന്റിംഗ് സെന്റര്‍, കോട്ടിക്കുളം ബേക്കല്‍ മിനി ഹാര്‍ബര്‍ തുടങ്ങിയവ നിര്‍മ്മിച്ച് തീരദേശ ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് 2011ല്‍ അന്നത്തെ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. കാര്യമായ രീതിയില്‍ കടല്‍ഭിത്തികള്‍ നിര്‍മ്മിച്ചും മറ്റ് പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചും തീരദേശ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം.

Related Articles
Next Story
Share it