നികുതിഭാരവും വിലക്കയറ്റവും ജനജീവിതത്തിന്റെ നട്ടെല്ലൊടിക്കുന്നു
ഇതിന് മുമ്പൊന്നും അനുഭവപ്പെടാത്ത വിധം രൂക്ഷമായ വിലക്കയറ്റത്തിലൂടെയാണ് കേരളത്തിലെ ജനങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത്. നികുതി ഭാരവും വിലക്കയറ്റവും ജനജീവിതത്തിന്റെ നട്ടെല്ലൊടിക്കുകയാണ്. നിത്യ ജീവിതച്ചെലവുകള്‍ താങ്ങാനാവാത്ത വിധം അധികമായിരിക്കുന്നു. ഒരു ശരാശരി മലയാളി കുടുംബത്തിന്റെ മാസച്ചെലവ് പത്തായിരവും അതിലധികവുമായിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍, വിലക്ക് പുറമെ വെള്ളക്കരവും വൈദ്യുതി നിരക്കും കൂട്ടിയത് അടുത്തിടെയാണ്. അരിയുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ദിവസവും വില കയറിക്കൊണ്ടിരിക്കുന്ന പ്രതിഭാസം തുടരുന്നു. റേഷന്‍ കടകളിലാണെങ്കില്‍ വിതരണത്തിനെത്തുന്നത് പച്ചയരി മാത്രം. ചില ദിവസങ്ങളില്‍ അത് പോലും […]
ഇതിന് മുമ്പൊന്നും അനുഭവപ്പെടാത്ത വിധം രൂക്ഷമായ വിലക്കയറ്റത്തിലൂടെയാണ് കേരളത്തിലെ ജനങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത്. നികുതി ഭാരവും വിലക്കയറ്റവും ജനജീവിതത്തിന്റെ നട്ടെല്ലൊടിക്കുകയാണ്. നിത്യ ജീവിതച്ചെലവുകള്‍ താങ്ങാനാവാത്ത വിധം അധികമായിരിക്കുന്നു. ഒരു ശരാശരി മലയാളി കുടുംബത്തിന്റെ മാസച്ചെലവ് പത്തായിരവും അതിലധികവുമായിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍, വിലക്ക് പുറമെ വെള്ളക്കരവും വൈദ്യുതി നിരക്കും കൂട്ടിയത് അടുത്തിടെയാണ്. അരിയുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ദിവസവും വില കയറിക്കൊണ്ടിരിക്കുന്ന പ്രതിഭാസം തുടരുന്നു. റേഷന്‍ കടകളിലാണെങ്കില്‍ വിതരണത്തിനെത്തുന്നത് പച്ചയരി മാത്രം. ചില ദിവസങ്ങളില്‍ അത് പോലും […]
ഇതിന് മുമ്പൊന്നും അനുഭവപ്പെടാത്ത വിധം രൂക്ഷമായ വിലക്കയറ്റത്തിലൂടെയാണ് കേരളത്തിലെ ജനങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത്. നികുതി ഭാരവും വിലക്കയറ്റവും ജനജീവിതത്തിന്റെ നട്ടെല്ലൊടിക്കുകയാണ്. നിത്യ ജീവിതച്ചെലവുകള്‍ താങ്ങാനാവാത്ത വിധം അധികമായിരിക്കുന്നു. ഒരു ശരാശരി മലയാളി കുടുംബത്തിന്റെ മാസച്ചെലവ് പത്തായിരവും അതിലധികവുമായിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍, വിലക്ക് പുറമെ വെള്ളക്കരവും വൈദ്യുതി നിരക്കും കൂട്ടിയത് അടുത്തിടെയാണ്. അരിയുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ദിവസവും വില കയറിക്കൊണ്ടിരിക്കുന്ന പ്രതിഭാസം തുടരുന്നു. റേഷന്‍ കടകളിലാണെങ്കില്‍ വിതരണത്തിനെത്തുന്നത് പച്ചയരി മാത്രം. ചില ദിവസങ്ങളില്‍ അത് പോലും വെട്ടിക്കുറക്കുന്നു. സാധാരണക്കാര്‍ കടകളില്‍ പോയി തീ വില കൊടുത്ത് സാധനങ്ങള്‍ വാങ്ങുകയാണ്. അവശ്യ സാധനങ്ങള്‍ വാങ്ങി കീശ കീറുന്നതിനാല്‍ മറ്റ് അടിസ്ഥാന ആവശ്യങ്ങല്‍ നിറവേറ്റാനുള്ള പണം കയ്യിലില്ലാതെ പാവപ്പെട്ട ജനങ്ങള്‍ വലയുകയാണ്. വിലക്കയറ്റവും കടബാധ്യതയും നികുതി ഭാരവും കാരണം ഇത്രയും ദുരിതമനുഭവിക്കുന്ന നാളുകള്‍ ഇതിന് മുമ്പുണ്ടായിട്ടില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. വിലക്കയറ്റം 30 മുതല്‍ 300 ശതമാനം വരെയാണ്. വരവിനെക്കാള്‍ ഇരട്ടിയിലേറെ ചെലവ് ആയതിനാല്‍ കുടുംബ ബജറ്റ് താറുമാറായിരിക്കുകയാണ്.
ഏപ്രില്‍ മാസം മുതല്‍ രണ്ടു രൂപ അധികമാണ് ഇന്ധനവിലയായി നല്‍കി തുടങ്ങിയത്. വെള്ളക്കരം രണ്ടു മാസത്തിലൊരിക്കല്‍ നല്‍കിയിരുന്നത് 350 രൂപയോളമായിരുന്നു. ഇപ്പോള്‍ വെള്ളക്കരം കൂടി 900 രൂപയോളമാണ് നല്‍കേണ്ടി വരുന്നത്. ജുലായിലെ ബില്ലില്‍ വൈദ്യുതി സര്‍ ചാര്‍ജ് യൂണിറ്റൊന്നിന് 18 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. ഇത് സാധാരണ കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക ബാധ്യതക്ക് വലിയ തോതില്‍ ആക്കം കൂട്ടിയിരിക്കുകയാണ്. കെട്ടിട നികുതിക്ക് അഞ്ചു ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 1000 രൂപ നികുതിയുണ്ടായിരുന്നിടത്ത് 50 രൂപ കൂടുതല്‍ അടക്കേണ്ടി വരികയാണ്. നികുതി കുടിശ്ശികയുണ്ടായിരുന്നതിന് അതിന്റെ രണ്ടു ശതമാനം തുക പലിശയായി അടക്കേണ്ട സ്ഥിതിയും ഉണ്ടായിരിക്കുന്നു.
ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചതോടെ രജിസ്‌ട്രേഷന്‍ തുകയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കെട്ടിടങ്ങള്‍ക്കുള്ള പെര്‍മിറ്റ് ഫീസ് ഉയര്‍ത്തിയതും സാധാരണക്കാര്‍ക്ക് തിരിച്ചടിയായി മാറി. മുമ്പ് 150 ചതുരശ്ര മീറ്റര്‍ വരെയുള്ളവര്‍ക്ക് പെര്‍മിറ്റ് ഫീസില്ലായിരുന്നു. ഇപ്പോള്‍ 80 ചതുരശ്രമീറ്റര്‍ വരെയുള്ളവര്‍ക്ക് മാത്രമാണ് സൗജന്യം അനുവദിക്കുന്നത്. 81 മുതല്‍ 150 ചതുരശ്രമീറ്റര്‍ വരെയുള്ള താമസാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് ഫീസ് ചതുരശ്രമീറ്ററിന് 50 രൂപയാക്കി കൂട്ടിയിട്ടുണ്ട്. വലിയ കെട്ടിടങ്ങള്‍ക്കുള്ള ഫീസിലും വര്‍ധനവ് വരുത്തി. ഇങ്ങനെ എല്ലാ വിധത്തിലും ബാധ്യതയും പ്രതിസന്ധിയും ജനങ്ങളെ വീര്‍പ്പുമുട്ടിക്കുകയാണ്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് ധനകാര്യ മന്ത്രി പറയുന്നത്. വായ്പാ പരിധി വെട്ടിക്കുറച്ചതും ജി.എസ്.ടി നഷ്ടപരിഹാരം നിലച്ചതും റവന്യു കമ്മി നികത്താനുള്ള സഹായധനത്തിലെ കുറവും കാരണം 28,000 കോടി രൂപയോളം മുന്‍വര്‍ഷത്തേക്കാള്‍ കുറയുമെന്നും ധനമന്ത്രി വ്യക്തമാക്കുന്നു. കേരളം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നെന്നും എന്നാല്‍ അനുകൂല നിലപാടുണ്ടാകുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. അതേ സമയം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് ഏതെങ്കിലും തരത്തിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതായി കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടില്ലെന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചിരിക്കുന്നത്. കേരളത്തിന്റെ വാര്‍ഷിക വായ്പാ പരിധി വര്‍ധിപ്പിക്കുന്ന ഒരു നിര്‍ദ്ദേശവും പരിഗണനയിലില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഇത്തവണ കേരള ജനതക്ക് ഓണക്കിറ്റ് നല്‍കാന്‍ കഴിയുമോ എന്ന സംശയം പോലും നിലനില്‍ക്കുന്നു. അതിദരിദ്രരായ റേഷന്‍ കാര്‍ഡുടമകള്‍ക്ക് മാത്രമായി ഓണക്കിറ്റ് പരിമിതപ്പെടുത്തുമെന്നാണ് അറിയുന്നത്. റേഷന്‍ കടകളില്‍ ആവശ്യത്തിന് പുഴുങ്ങലരിയും പച്ചരിയും വിതരണത്തിനെത്തിച്ചും മാവേലി സ്റ്റോറുകളില്‍ എല്ലാ ആവശ്യ സാധനങ്ങളും ലഭ്യമാക്കിയും ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.