മഴക്കെടുതി ബാധിതര്‍ക്ക് അടിയന്തരസഹായം നല്‍കണം
കനത്ത മഴയും കാറ്റും മൂലമുള്ള കെടുതികള്‍ കാരണം ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന മഴ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് വിതച്ചത്. നിരവധി വീടുകള്‍ തകര്‍ന്നു. കാര്‍ഷികമേഖലയിലുണ്ടായിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ്. തെങ്ങ്, വാഴ, കമുക് തുടങ്ങിയവയും നെല്‍കൃഷിയും വ്യാപകമായി നശിച്ചു. വേനല്‍ക്കാലത്ത് വരള്‍ച്ച മൂലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏക്കര്‍ കണക്കിന് കൃഷി ഉണങ്ങി നശിച്ചിരുന്നു. മഴ വരാന്‍ വൈകിയതിനാല്‍ ഇത്തവണ വരള്‍ച്ച ജൂണ്‍ പകുതി വരെയും നീണ്ടുനിന്നു. ഇതുകാരണം കാര്‍ഷികമേഖലയില്‍ […]

കനത്ത മഴയും കാറ്റും മൂലമുള്ള കെടുതികള്‍ കാരണം ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന മഴ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് വിതച്ചത്. നിരവധി വീടുകള്‍ തകര്‍ന്നു. കാര്‍ഷികമേഖലയിലുണ്ടായിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ്. തെങ്ങ്, വാഴ, കമുക് തുടങ്ങിയവയും നെല്‍കൃഷിയും വ്യാപകമായി നശിച്ചു. വേനല്‍ക്കാലത്ത് വരള്‍ച്ച മൂലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏക്കര്‍ കണക്കിന് കൃഷി ഉണങ്ങി നശിച്ചിരുന്നു. മഴ വരാന്‍ വൈകിയതിനാല്‍ ഇത്തവണ വരള്‍ച്ച ജൂണ്‍ പകുതി വരെയും നീണ്ടുനിന്നു. ഇതുകാരണം കാര്‍ഷികമേഖലയില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കടുത്ത നഷ്ടമാണുണ്ടായത്. അത്രയ്ക്കും രൂക്ഷമായ ജലക്ഷാമമാണ് ഇത്തവണയുണ്ടായത്. മുന്‍കാലങ്ങളില്‍ വറ്റാതിരുന്ന പുഴകളും കിണറുകളും മറ്റ് ജലാശയങ്ങളുമൊക്കെ വറ്റുകയായിരുന്നു. മഴ വന്നതോടെ കര്‍ഷകര്‍ ആശ്വാസത്തിലായിരുന്നുവെങ്കിലും ആ സന്തോഷം അധികം നീണ്ടുനിന്നില്ല. ആദ്യം മിതമായി പെയ്തു തുടങ്ങിയ മഴ പിന്നീട് പേമാരിയായി മാറുകയായിരുന്നു. കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലും മലയോരപ്രദേശങ്ങളിലുമാണ് കനത്ത മഴയും കാറ്റും മൂലം വീടുകള്‍ നഷ്ടമായവര്‍ ഏറെയുമുള്ളത്. ബദിയടുക്ക, ആദൂര്‍ മേഖലകളില്‍ വീടുകള്‍ പൂര്‍ണമായും ഭാഗികമായും നഷ്ടപ്പെട്ടവരുടെ കണക്കെടുത്താല്‍ അമ്പരപ്പിക്കുന്ന വിവരങ്ങളായിരിക്കും പുറത്തുവരിക. പട്ടികജാതി-പട്ടികവര്‍ഗവിഭാഗത്തില്‍പെട്ടവരാണ് ഈ ഭാഗങ്ങളില്‍ താമസിക്കുന്നവരില്‍ ഏറെയും. ഇവരില്‍ പലര്‍ക്കും അടിച്ചുറപ്പുള്ള വീടുകള്‍ പോലുമില്ല. കാസര്‍കോടിന്റെ അതിര്‍ത്തിപ്രദേശമായ ദേലമ്പാടി പഞ്ചായത്തില്‍ താമസിക്കുന്നവരില്‍ പകുതിയിലേറെയും പട്ടികവര്‍ഗവിഭാഗത്തില്‍പെട്ടവരാണ്. മഴക്കാലത്ത് ഇവരുടെ ജീവിതം അങ്ങേയറ്റം ദുരിതപൂര്‍ണമാണ്. മണ്‍കട്ടകളില്‍ താങ്ങിനിര്‍ത്തുന്ന ദ്രവിച്ചുവീഴാറായ മേല്‍ക്കൂരയുള്ള വീടുകളിലാണ് ഒട്ടുമിക്ക പട്ടികവര്‍ഗകുടുംബങ്ങളും താമസിക്കുന്നത്. ചെറിയ കാറ്റടിച്ചാല്‍ പോലും വീടുകള്‍ തകര്‍ന്നുപോകുമെന്ന ഭയം ഇവരെ വേട്ടയാടുന്നു. ഈ ഭാഗത്ത് ഏതാനും വീടുകള്‍ ഇതിനകം തകര്‍ന്നിട്ടുണ്ട്. ശക്തമായ കാറ്റും പേമാരിയും വന്നാല്‍ അവശേഷിച്ച വീടുകളും നിലംപതിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു. ലൈഫ് ഭവനപദ്ധതിയുടെ രണ്ടാംഘട്ടപട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അര്‍ഹരായ പലരും ഏറെ പിറകിലേക്ക് തള്ളപ്പെടുകയും അനര്‍ഹര്‍ മുന്‍പന്തിയിലെത്തുകയും ചെയ്തുവെന്ന ആരോപണം ശക്തമാണ്. അതിദരിദ്രരെ ആദ്യം പരിഗണിക്കാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വിമര്‍ശനമുയരുന്നു. ഈ ഭാഗത്ത് ഒട്ടുമിക്ക കുടുംബങ്ങളുടെയും വരുമാനമാര്‍ഗം കൂലിവേലയാണ്. കൃഷി നശിച്ചവരും വീട് നഷ്ടമായവരും എന്ത് ചെയ്യണമെന്നറിയാതെ വിഷമത്തിലാണ്. മഴക്കെടുതികള്‍ക്ക് ഇരകളായവര്‍ക്ക് അടിയന്തിര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള കാലതാമസവും ഒഴിവാക്കണം.