അടിപ്പാതകളുടെ അനിവാര്യത

ദേശീയപാതവികസനപ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അടിപ്പാതകള്‍ വേണമെന്ന ആവശ്യത്തിന് ശക്തി കൂടുകയാണ്. കാസര്‍കോടിന്റെ അതിര്‍ത്തി മുതല്‍ കണ്ണൂര്‍ അതിര്‍ത്തിവരെ പല ഭാഗങ്ങളിലും ഈ ആവശ്യമുയര്‍ത്തിക്കൊണ്ട് സമരപരിപാടികളും സംഘടിപ്പിച്ചുവരികയാണ്. നാട്ടുകാരും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും കൈകോര്‍ത്തുകൊണ്ടാണ് അടിപ്പാതക്കുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. ഉപ്പള ഹിദായത്ത് നഗര്‍, പെര്‍വാട്, വാമഞ്ചൂര്‍, കുഞ്ചത്തൂര്‍ എന്നിവിടങ്ങളിലും ഏറ്റവുമൊടുവില്‍ അണങ്കൂരിലും അടിപ്പാത വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരിക്കുകയാണ്. യാത്രാസൗകര്യം മെച്ചപ്പെടുമ്പോള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മറ്റ് പ്രശ്നങ്ങള്‍ കൂടി പരിഹരിക്കപ്പെടണം. ചിലയിടങ്ങളില്‍ അടിപ്പാത അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും […]

ദേശീയപാതവികസനപ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അടിപ്പാതകള്‍ വേണമെന്ന ആവശ്യത്തിന് ശക്തി കൂടുകയാണ്. കാസര്‍കോടിന്റെ അതിര്‍ത്തി മുതല്‍ കണ്ണൂര്‍ അതിര്‍ത്തിവരെ പല ഭാഗങ്ങളിലും ഈ ആവശ്യമുയര്‍ത്തിക്കൊണ്ട് സമരപരിപാടികളും സംഘടിപ്പിച്ചുവരികയാണ്. നാട്ടുകാരും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും കൈകോര്‍ത്തുകൊണ്ടാണ് അടിപ്പാതക്കുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. ഉപ്പള ഹിദായത്ത് നഗര്‍, പെര്‍വാട്, വാമഞ്ചൂര്‍, കുഞ്ചത്തൂര്‍ എന്നിവിടങ്ങളിലും ഏറ്റവുമൊടുവില്‍ അണങ്കൂരിലും അടിപ്പാത വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരിക്കുകയാണ്. യാത്രാസൗകര്യം മെച്ചപ്പെടുമ്പോള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മറ്റ് പ്രശ്നങ്ങള്‍ കൂടി പരിഹരിക്കപ്പെടണം. ചിലയിടങ്ങളില്‍ അടിപ്പാത അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഉറപ്പായിട്ടില്ല. കാസര്‍കോട് അണങ്കൂരിലും അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി സമരത്തിലാണ്. കാസര്‍കോട് നഗരസഭയിലെ ഒമ്പതുവാര്‍ഡുകളിലുള്ള ജനപ്രതിനിധികളും നാട്ടുകാരും ഒറ്റക്കെട്ടായാണ് അണങ്കൂരില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചത്. ആസ്പത്രികള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആരാധനാലയങ്ങള്‍, ജനസേവനകേന്ദ്രങ്ങള്‍, ബഹുനില കെട്ടിടങ്ങള്‍ എന്നിങ്ങനെയുള്ള നഗരസഭയിലെ 9 വാര്‍ഡുകളിലുള്ളവര്‍ ഒരു പോലെ ആശ്രയിക്കുന്ന അണങ്കൂര്‍ കാസര്‍കോട് നഗരത്തിന്റെ പ്രധാനഭാഗമാണ്. ദിനം പ്രതി ആയിരക്കണക്കിനാളുകള്‍ കടന്നുപോകുന്ന സ്ഥലം കൂടിയാണിത്. ഇവിടെ അടിപ്പാത നിര്‍മിച്ചില്ലെങ്കില്‍ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടുകളായിരിക്കും അനുഭവിക്കേണ്ടിവരിക. റോഡ് കുറുകെ കടക്കാനുള്ള സൗകര്യമുണ്ടായില്ലെങ്കില്‍ അണങ്കൂരിലത് പല തരത്തിലുള്ള അപകടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണമാകും. അണങ്കൂര്‍ ജി.എല്‍.പി സ്‌കൂള്‍, ബെദിര, തുരുത്തി, കൊല്ലമ്പാടി സ്‌കൂളുകളില്‍ പഠിക്കുന്ന പകുതിയോളം കുട്ടികളും ദേശീയപാതയുടെ അപ്പുറത്താണ് താമസിക്കുന്നത്. അടിപ്പാത അനുവദിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കിലോ മീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരും. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ തന്നെ ഇത് പ്രതികൂലമായി ബാധിക്കും. റോഡിന്റെ ഇരുഭാഗങ്ങളിലായി ആസ്പത്രികളും സര്‍ക്കാര്‍ ഓഫീസുകളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. അടിപ്പാതയില്ലെങ്കില്‍ ഇവിടങ്ങളിലേക്ക് പോകാന്‍ വളരെ ബുദ്ധിമുട്ടുണ്ടാകും. ഈ സാഹചര്യത്തില്‍ അണങ്കൂരില്‍ അടിപ്പാത വേണമെന്നത് ന്യായമായ ആവശ്യം തന്നെയാണ്. പെരിയയില്‍ അടിപ്പാതയുടെ മുകള്‍ ഭാഗം തകര്‍ന്നുവീണതിനാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അടിപ്പാതകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും നടപടി വേണമെന്നമെന്ന അഭിപ്രായത്തിനും പ്രസക്തിയുണ്ട്.
ദേശീയപാതവികസനത്തിന്റെ ഭാഗമായി സര്‍വീസ് റോഡ് വന്നതോടെ പല കുടുംബങ്ങളുടെയും പരാതികള്‍ വര്‍ധിച്ചിട്ടുണ്ട്. പലരുടെയും വീട്ടുമുറ്റം വരെ കവര്‍ന്നെടുക്കാന്‍ സര്‍വീസ് റോഡുകള്‍ കാരണമാകുന്നു. വീടുകളില്‍ നിന്ന് പുറത്തേക്ക് നടന്നുപോകാന്‍ പോലും ഇടമില്ലാത്ത വിധത്തിലാണ് ഇത്തരം റോഡുകള്‍ സ്ഥിതി ചെയ്യുന്നത്. ഇതിനും വേഗത്തില്‍ പരിഹാരം കാണേണ്ടതാണ്.

Related Articles
Next Story
Share it