വിട വാങ്ങിയത് ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രതീകം
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എം.എല്‍.എ തുടങ്ങി അധികാരത്തിന്റെ ഉന്നതശ്രേണിയില്‍ എത്തിപ്പെട്ടിട്ടും ആദര്‍ശരാഷ്ട്രീയത്തിന്റെ പ്രതീകമായി നിറഞ്ഞു നിന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗം പൊതുരംഗത്ത് സൃഷ്ടിച്ചിരിക്കുന്നത് നികത്താനാകാത്ത വിടവ് തന്നെയാണ്. പ്രശസ്തരും പ്രഗത്ഭരും പരിണിത പ്രജ്ഞരുമായ ഒരു പാട് നേതാക്കള്‍ നമുക്കുണ്ട്. എന്നാല്‍ വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും സംശുദ്ധി കാത്ത് സൂക്ഷിക്കുന്ന നേതാക്കള്‍ ഇക്കാലത്ത് അപൂര്‍വ്വമാണ്. അവരുടെ കണക്ക് ചോദിച്ചാല്‍ വിരലിലെണ്ണാവുന്ന സംഖ്യ മാത്രമേയുണ്ടാകു. അക്കൂട്ടത്തില്‍ ഒരാളാണ് ഇന്ന് പുലര്‍ച്ചെ ഈ ലോകത്തോട് വിട പറഞ്ഞത്.രണ്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി […]
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എം.എല്‍.എ തുടങ്ങി അധികാരത്തിന്റെ ഉന്നതശ്രേണിയില്‍ എത്തിപ്പെട്ടിട്ടും ആദര്‍ശരാഷ്ട്രീയത്തിന്റെ പ്രതീകമായി നിറഞ്ഞു നിന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗം പൊതുരംഗത്ത് സൃഷ്ടിച്ചിരിക്കുന്നത് നികത്താനാകാത്ത വിടവ് തന്നെയാണ്. പ്രശസ്തരും പ്രഗത്ഭരും പരിണിത പ്രജ്ഞരുമായ ഒരു പാട് നേതാക്കള്‍ നമുക്കുണ്ട്. എന്നാല്‍ വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും സംശുദ്ധി കാത്ത് സൂക്ഷിക്കുന്ന നേതാക്കള്‍ ഇക്കാലത്ത് അപൂര്‍വ്വമാണ്. അവരുടെ കണക്ക് ചോദിച്ചാല്‍ വിരലിലെണ്ണാവുന്ന സംഖ്യ മാത്രമേയുണ്ടാകു. അക്കൂട്ടത്തില്‍ ഒരാളാണ് ഇന്ന് പുലര്‍ച്ചെ ഈ ലോകത്തോട് വിട പറഞ്ഞത്.രണ്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി […]
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എം.എല്‍.എ തുടങ്ങി അധികാരത്തിന്റെ ഉന്നതശ്രേണിയില്‍ എത്തിപ്പെട്ടിട്ടും ആദര്‍ശരാഷ്ട്രീയത്തിന്റെ പ്രതീകമായി നിറഞ്ഞു നിന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗം പൊതുരംഗത്ത് സൃഷ്ടിച്ചിരിക്കുന്നത് നികത്താനാകാത്ത വിടവ് തന്നെയാണ്. പ്രശസ്തരും പ്രഗത്ഭരും പരിണിത പ്രജ്ഞരുമായ ഒരു പാട് നേതാക്കള്‍ നമുക്കുണ്ട്. എന്നാല്‍ വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും സംശുദ്ധി കാത്ത് സൂക്ഷിക്കുന്ന നേതാക്കള്‍ ഇക്കാലത്ത് അപൂര്‍വ്വമാണ്. അവരുടെ കണക്ക് ചോദിച്ചാല്‍ വിരലിലെണ്ണാവുന്ന സംഖ്യ മാത്രമേയുണ്ടാകു. അക്കൂട്ടത്തില്‍ ഒരാളാണ് ഇന്ന് പുലര്‍ച്ചെ ഈ ലോകത്തോട് വിട പറഞ്ഞത്.
രണ്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി വ്യക്തിപരമായും രാഷ്ട്രീയ പരമായും എന്തൊക്കെ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടും തന്റെ ആദര്‍ശ നിഷ്ഠയില്‍ നിന്ന് വ്യതിചലിച്ചിരുന്നില്ല. കെ.എസ്.യു.വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് കോണ്‍ഗ്രസില്‍ ഉന്നത സ്ഥാനത്ത് എത്തുകയും കേരളത്തിന്റെ മുഖ്യമന്ത്രി വരെ ആയിത്തീരുകയും ചെയ്തിട്ടും ആദര്‍ശം ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിച്ചു. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിമാര്‍ ആരൊക്കെയെന്ന ചോദ്യമുയര്‍ന്നാല്‍ മുന്‍ പന്തിയിലുള്ള പേര് ഉമ്മന്‍ ചാണ്ടിയുടേത് തന്നെയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് തന്നെ കേള്‍ക്കാനും ഉടനടി അതിന് പരിഹാരം കാണാനും ഉമ്മന്‍ ചാണ്ടി കാണിച്ച ആര്‍ജ്ജവം കേരളത്തില്‍ മറ്റേതെങ്കിലും മുഖ്യമന്ത്രിമാര്‍ക്കുണ്ടായിരുന്നുവോ എന്നതാണ് സംശയം. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഭരണം അറിയപ്പെട്ടിരുന്നത് അതിവേഗം ബഹുദൂരം എന്നായിരുന്നു. ഭരണപരമായ എന്തൊക്കെ തിരക്കുകള്‍ ഉണ്ടായാലും അതെല്ലാം മാറ്റിവെച്ച് ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹം അതീവ താല്‍പര്യം കാണിച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനപ്പുറമൊരു രാഷ്ട്രീയം ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നില്ല. നേരിട്ട് നിവേദനങ്ങള്‍ സ്വീകരിച്ച് അതിന് അപ്പപ്പോള്‍ പരിഹാരം കാണുന്ന ചടുലത ഉമ്മന്‍ ചാണ്ടിയിലാണ് കേരളം ദര്‍ശിച്ചത്. ആദ്യം രണ്ട് വര്‍ഷവും പിന്നീട് അഞ്ചുവര്‍ഷവും എന്ന നിലയിലാണ് ഉമ്മന്‍ചാണ്ടി കേരളം ഭരിച്ചിരുന്നത്. എ.കെ ആന്റണി രാജി വെച്ച ഒഴിവിലായിരുന്നു ആദ്യത്തെ മുഖ്യമന്ത്രി സ്ഥാനം. രണ്ടാം തവണ കാലാവധി തികച്ചുള്ള ഭരണമായിരുന്നു. അതേ സമയം അഴിമതിയാരോപണങ്ങള്‍ക്ക് പുറമെ സരിത എന്ന സ്ത്രീയെ മുന്‍ നിര്‍ത്തിയുള്ള ലൈംഗികമായ ആരോപണങ്ങള്‍ വരെ ഉമ്മന്‍ ചാണ്ടിക്ക് നേരിടേണ്ടി വന്നു. സോളാര്‍ അഴിമതിക്കൊപ്പം ഇതിന്റെ പേരില്‍ നേരിടേണ്ടി വന്ന ലൈംഗീകാരോപണം ഉമ്മന്‍ ചാണ്ടിക്ക് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ അഗ്നി പരീക്ഷണമായിരുന്നു. സരിത ഉന്നയിച്ച ആരോപണങ്ങള്‍ നിയമപരമായി തെളിയിക്കപ്പെട്ടിട്ടില്ല. നിയമപരമായ പോരാട്ടത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചു. ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയമായും മാനസികമായും തളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് അങ്ങേയറ്റം മ്ലേച്ഛകരമായ ആരോപണം അദ്ദേഹത്തിനെതിരെ ഉയര്‍ത്തിയതെന്ന് പിന്നീട് കേരള ജനത തിരിച്ചറിഞ്ഞു. അപ്പോഴേക്കും ഉമ്മന്‍ ചാണ്ടി സമൂഹത്തിന് മുന്നില്‍ ക്രൂരമായ അപമാനത്തിന് വിധേയനായിരുന്നു. തനിക്കെതിരെ അത്യന്തം ഹീനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അതിനെയൊക്കെ സമചിത്തതയോടെ തന്നെ നേരിടാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞു. രാഷ്ട്രീയത്തില്‍ അപ്പോഴും അദ്ദേഹം കര്‍മ്മനിരതനായിരുന്നു. കേരളത്തിന് പുറത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കടക്കം കോണ്‍ഗ്രസിന് വേണ്ടി ഉമ്മന്‍ചാണ്ടിയുടെ സേവനം ഹൈക്കമാന്റ് പ്രയോജനപ്പെടുത്തിയതിന് പ്രധാന കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ സത്യസന്ധതയോടുള്ള വിശ്വാസമായിരുന്നു. അവസാന നിമിഷം വരെ മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ച ജനപ്രിയ നേതാവ് ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടില്‍ പൊതുസമൂഹത്തിനുണ്ടായ ദുഃഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു.