കേരളത്തില്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തണം
കാര്‍ഷിക സമൃദ്ധിയില്‍ ഒരു കാലത്ത് കേരളം ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയായിരുന്നു. നെല്ലുല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു നമ്മുടെ നാട്. അതു പോലെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളിലും പച്ചക്കറി കൃഷിയിലുമൊക്കെ അസൂയാവഹമായ നേട്ടമാണ് കേരളം ഒരു കാലഘട്ടത്തില്‍ കൈവരിച്ചത്. നമ്മുടെ സംസ്ഥാനത്തെ വലിയ ശതമാനം ജനതയും കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ചാണ് ജീവിച്ചിരുന്നതെന്ന് പറഞ്ഞാല്‍ പുതിയ തലമുറക്ക് അതിശയകരമായി തോന്നിയേക്കാം. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാനം തന്നെ നെല്ലുല്‍പാദനമായിരുന്നു. ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാനും നെല്‍വയലുകള്‍ നികത്തി […]
കാര്‍ഷിക സമൃദ്ധിയില്‍ ഒരു കാലത്ത് കേരളം ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയായിരുന്നു. നെല്ലുല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു നമ്മുടെ നാട്. അതു പോലെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളിലും പച്ചക്കറി കൃഷിയിലുമൊക്കെ അസൂയാവഹമായ നേട്ടമാണ് കേരളം ഒരു കാലഘട്ടത്തില്‍ കൈവരിച്ചത്. നമ്മുടെ സംസ്ഥാനത്തെ വലിയ ശതമാനം ജനതയും കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ചാണ് ജീവിച്ചിരുന്നതെന്ന് പറഞ്ഞാല്‍ പുതിയ തലമുറക്ക് അതിശയകരമായി തോന്നിയേക്കാം. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാനം തന്നെ നെല്ലുല്‍പാദനമായിരുന്നു. ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാനും നെല്‍വയലുകള്‍ നികത്തി […]
കാര്‍ഷിക സമൃദ്ധിയില്‍ ഒരു കാലത്ത് കേരളം ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയായിരുന്നു. നെല്ലുല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു നമ്മുടെ നാട്. അതു പോലെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളിലും പച്ചക്കറി കൃഷിയിലുമൊക്കെ അസൂയാവഹമായ നേട്ടമാണ് കേരളം ഒരു കാലഘട്ടത്തില്‍ കൈവരിച്ചത്. നമ്മുടെ സംസ്ഥാനത്തെ വലിയ ശതമാനം ജനതയും കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ചാണ് ജീവിച്ചിരുന്നതെന്ന് പറഞ്ഞാല്‍ പുതിയ തലമുറക്ക് അതിശയകരമായി തോന്നിയേക്കാം. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാനം തന്നെ നെല്ലുല്‍പാദനമായിരുന്നു. ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാനും നെല്‍വയലുകള്‍ നികത്തി തുടങ്ങിയതോടെ നെല്‍കൃഷി കാര്‍ഷിക മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുകയായിരുന്നു. അതുവഴി കേരളത്തിലെ ഭക്ഷ്യോല്‍പാദനം ഗണ്യമായി കുറയുകയും കാര്‍ഷിക മേഖലയില്‍ നമ്മള്‍ കൈവരിച്ച സ്വയം പര്യാപ്തത നഷ്ടമായി തുടങ്ങുകയും ചെയ്തു. നെല്‍കൃഷിയില്‍ മാത്രമല്ല, മറ്റ് കാര്‍ഷിക വിളകളുടെ കാര്യത്തിലും കേരളത്തിലുണ്ടായിരുന്ന സ്വയം പര്യാപ്തത കുറഞ്ഞു. ഇപ്പോള്‍ ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അരിയേയും പച്ചക്കറിയേയുമാണ് കേരളം കൂടുതലായും ആശ്രയിക്കുന്നത്.
കാര്‍ഷിക മേഖലയില്‍ നമുക്ക് നഷ്ടമായ പ്രതാപം തിരിച്ചുകൊണ്ടുവരാന്‍ ഫലപ്രദമായ നടപടികളൊന്നും കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചില്ല. അതിന്റെ പരിണിത ഫലങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുമുണ്ട്. തേങ്ങ, അടക്ക, കുരുമുളക് തുടങ്ങിയ വിളകള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. അത് പോലെ കശുവണ്ടി സംഭരണം നടപ്പാക്കുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. കാര്‍ഷിക മേഖലയോട് പുതിയ തലമുറ പൊതുവെ മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കൃഷിയെ ആശ്രയിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന ധാരണ ഇന്നത്തെ യുവാക്കള്‍ക്കുണ്ട്. വൈറ്റ് കോളര്‍ ജോലി ലഭിക്കുന്ന മറ്റ് തൊഴില്‍ മേഖലകളിലേക്കാണ് അവര്‍ ആകൃഷ്ടരാകുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താനുതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം ഇപ്പോള്‍ തീപിടിച്ച വിലയാണ്. ഇവിടത്തെ ഭരണ സംവിധാനങ്ങള്‍ക്ക് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല. കേരളം ഭക്ഷ്യരംഗത്ത് സ്വയം പര്യാപ്തത നിലനിര്‍ത്തിയിരുന്നെങ്കില്‍ വിലക്കയറ്റത്തെ അതിജീവിക്കാന്‍ കഴിയുമായിരുന്നു.
കൃഷിയുടെ പ്രാധാന്യം കോവിഡ് കാലത്ത് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് പോലും പുറത്തിറങ്ങാന്‍ സാധിക്കാതിരുന്ന സമയത്ത് കഴിയുന്നത്ര വിഭവങ്ങള്‍ കൃഷി ചെയ്തുണ്ടാക്കുന്നതിന്റെ പ്രാധാന്യം എത്രമാത്രം വലുതാണെന്ന് ബോധ്യപ്പെട്ടിരുന്നു. അതിന്റെ തുടര്‍മുറയെന്നോണം കൃഷി ചെയ്യുകയെന്ന മഹത്തായ കര്‍മ്മത്തിലേര്‍പ്പെടുന്നവരുടെ എണ്ണം ഇപ്പോള്‍ മുന്‍കാലങ്ങളേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. കൃഷി വകുപ്പ് കാര്‍ഷിക മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നുവെന്നാണ് അറിയുന്നത്. കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി വിഹിതം പരമാവധി ഉപയോഗപ്പെത്തിക്കൊണ്ട് കൃഷി വകുപ്പ് കാര്‍ഷിക മേഖലയില്‍ ഉല്‍പാദന വിപണന സംവിധാനം ഒരുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കര്‍ഷക കൂട്ടായ്മകള്‍ ശക്തിപ്പെടുത്തിയും സുഭിക്ഷ കേരളം, ഞങ്ങളും കൃഷിയിലേക്ക് തുടങ്ങി പദ്ധതികളിലൂടെ യുവാക്കളെയടക്കം കൃഷിയിലേക്ക് കൊണ്ടുവന്നും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിജയത്തിലെത്താന്‍ എല്ലാവരുടെയും സഹകരണം അനിവാര്യമാണ്.