വന്യജീവികള്‍ക്കും നായ്ക്കള്‍ക്കുമിടയില്‍ എങ്ങനെ ജീവിക്കും
കേരളത്തില്‍ വന്യജീവികളും തെരുവ് നായ്ക്കളും മനുഷ്യജീവനും ജീവിതത്തിനും ഉയര്‍ത്തുന്ന ഭീഷണികള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. സംസ്ഥാനത്തെ മലയോരമേഖലകളിലാണ് വന്യമൃഗങ്ങളുടെ ശല്യം കാരണം ജനങ്ങള്‍ പൊറുതിമുട്ടുന്നത്. തെരുവ് നായ്ക്കളുടെ ശല്യമാകട്ടെ ഗ്രാമ-നഗര-മലയോര-തീരദേശമേഖലകളെന്ന വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലുമുണ്ട്. കാസര്‍കോട് ജില്ലയിലടക്കം സംസ്ഥാനത്തെ പല ഭാഗങ്ങളിലും വനാതിര്‍ത്തികളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ കാട്ടാനകളുടെയും കാട്ടുപന്നികളുടെയും അക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. കാട്ടുപോത്തുകളുടെ അക്രമണങ്ങളും പെരുകിയിട്ടുണ്ട്. സംസ്ഥാനത്ത് വന്യജീവികളുടെ അക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. 2011 മുതല്‍ 2021 വരെയുള്ള സര്‍ക്കാര്‍ കണക്കുപ്രകാരം കേരളത്തില്‍ വിഷജീവികളുടെയും വന്യജീവികളുടെയും […]

കേരളത്തില്‍ വന്യജീവികളും തെരുവ് നായ്ക്കളും മനുഷ്യജീവനും ജീവിതത്തിനും ഉയര്‍ത്തുന്ന ഭീഷണികള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. സംസ്ഥാനത്തെ മലയോരമേഖലകളിലാണ് വന്യമൃഗങ്ങളുടെ ശല്യം കാരണം ജനങ്ങള്‍ പൊറുതിമുട്ടുന്നത്. തെരുവ് നായ്ക്കളുടെ ശല്യമാകട്ടെ ഗ്രാമ-നഗര-മലയോര-തീരദേശമേഖലകളെന്ന വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലുമുണ്ട്. കാസര്‍കോട് ജില്ലയിലടക്കം സംസ്ഥാനത്തെ പല ഭാഗങ്ങളിലും വനാതിര്‍ത്തികളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ കാട്ടാനകളുടെയും കാട്ടുപന്നികളുടെയും അക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. കാട്ടുപോത്തുകളുടെ അക്രമണങ്ങളും പെരുകിയിട്ടുണ്ട്. സംസ്ഥാനത്ത് വന്യജീവികളുടെ അക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. 2011 മുതല്‍ 2021 വരെയുള്ള സര്‍ക്കാര്‍ കണക്കുപ്രകാരം കേരളത്തില്‍ വിഷജീവികളുടെയും വന്യജീവികളുടെയും അക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 1299 ആണ്. അതിനുശേഷമുള്ള രണ്ട് വര്‍ഷങ്ങളിലും ഈ രീതിയില്‍ മരണം സംഭവിക്കുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ ഇതുസംബന്ധിച്ചുള്ള കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. പാമ്പുകളുടെ കടിയേറ്റും കാട്ടാനകളുടെയും കാട്ടുപന്നികളുടെയും കാട്ടുപോത്തുകളുടെയും അക്രമണത്തിലും മരിക്കുന്നവരുടെ എണ്ണം കൂടുമ്പോഴും എന്താണ് ഇതിന് പരിഹാരമെന്ന കാര്യത്തില്‍ യാതൊരു നിശ്ചയവുമില്ല. സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങള്‍ ഒരുവര്‍ഷം വരുത്തുന്ന നാശനഷ്ടങ്ങളുടെ കണക്ക് നൂറുകോടിയെങ്കിലും വരും. വനമേഖലകളില്‍ നിന്നാണ് ആനകള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളില്‍ എത്തുന്നത്. വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നത് തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനവാസകേന്ദ്രങ്ങളില്‍ നിന്ന് വന്യമൃഗങ്ങളെ തുരത്തിയോടിക്കുന്നതിനുള്ള നടപടികളും വേണ്ടത്ര ഫലം കാണാതെ പോകുന്നുവെന്നതാണ് വാസ്തവം. സൗരോര്‍ജവേലികളും മറ്റും സ്ഥാപിച്ചും പടക്കം പൊട്ടിച്ചുമൊക്കെ ആനകളെ തടയാനുള്ള പഴഞ്ചന്‍ മാര്‍ഗമാണ് ഇപ്പോഴും നിലവിലുള്ളത്. വന്യജീവികളുടെ ഉപദ്രവം തടയുന്നതിന് കടുത്ത മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനെ നിയമം വിലക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പരിമിതികള്‍ ഏറെയാണ്.കേന്ദ്രത്തിന്റെ വന്യജീവിസംരക്ഷണനിയമം മൃഗങ്ങളുടെ ഉപദ്രവം തടയാന്‍ വ്യക്തികള്‍ക്ക് സ്വയം നിര്‍ണയാവകാശം നല്‍കുന്നില്ല. നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ.വന്യജീവികള്‍ കൊല്ലാന്‍ വന്നാല്‍ സ്വയം രക്ഷാര്‍ഥം അതിനെ കൊല്ലാന്‍ നിയമം മനുഷ്യരെ അനുവദിക്കുന്നില്ല. കേരളത്തില്‍ പുലികളുടെയും കടുവകളുടെയും അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുണ്ട്. ഇത്തരം ക്രൂരമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീകരിക്കുന്ന പ്രതിരോധം പോലും കേസിലകപ്പെടാന്‍ ഇടവരുത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വന്യജീവികള്‍ക്ക് ലഭിക്കുന്ന സംരക്ഷണം പോലും മനുഷ്യര്‍ക്ക് കിട്ടുന്നില്ല. 1972ലെ വന്യജീവിസംരക്ഷണനിയമത്തില്‍ കാലോചിതമായ മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. കേന്ദ്രവന്യജീവി സംരക്ഷണനിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ കേരളം പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ തയ്യാറാകണം. ഭേദഗതിക്ക് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയുമാവാം. ഇക്കാര്യത്തിലുള്ള തീരുമാനം നീണ്ടുപോകരുത്. അതുപോലെ നായ്ക്കളുടെ അക്രമണങ്ങളില്‍ നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതിനുള്ള നടപടികളിലുള്ള അനിശ്ചിതത്വവും ഒഴിവാക്കണം