സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അട്ടിമറിക്കരുത്

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ പരാതികളൊന്നുമില്ലാതെ വിതരണം ചെയ്തിരുന്ന സാമൂഹിക സുരക്ഷാപെന്‍ഷന്‍ സംബന്ധിച്ച് ഇപ്പോള്‍ ഗുണഭോക്താക്കളില്‍ കടുത്ത ആശങ്ക ഉയരുകയാണ്. പുതിയ പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തി ഈ പദ്ധതിയെ തന്നെ അനിശ്ചിതത്വത്തിലാക്കുന്ന സമീപനമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് പറയാതെ നിര്‍വാഹമില്ല. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ മൂന്ന് വര്‍ഷത്തിനിടെ 11 ലക്ഷത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ബയോമെട്രിക് മസ്റ്ററിങ്, വരുമാന പരിധി നിബന്ധന തുടങ്ങിയ പുതിയ പരിഷ്‌കരണങ്ങള്‍ വന്നതോടെയാണ് ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. മരിച്ചവരുടെ […]

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ പരാതികളൊന്നുമില്ലാതെ വിതരണം ചെയ്തിരുന്ന സാമൂഹിക സുരക്ഷാപെന്‍ഷന്‍ സംബന്ധിച്ച് ഇപ്പോള്‍ ഗുണഭോക്താക്കളില്‍ കടുത്ത ആശങ്ക ഉയരുകയാണ്. പുതിയ പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തി ഈ പദ്ധതിയെ തന്നെ അനിശ്ചിതത്വത്തിലാക്കുന്ന സമീപനമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് പറയാതെ നിര്‍വാഹമില്ല. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ മൂന്ന് വര്‍ഷത്തിനിടെ 11 ലക്ഷത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ബയോമെട്രിക് മസ്റ്ററിങ്, വരുമാന പരിധി നിബന്ധന തുടങ്ങിയ പുതിയ പരിഷ്‌കരണങ്ങള്‍ വന്നതോടെയാണ് ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. മരിച്ചവരുടെ പേരില്‍ ബന്ധുക്കള്‍ പെന്‍ഷന്‍ പറ്റുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ബയോമെട്രിക് സ്റ്റോറിങ് നിര്‍ബന്ധമാക്കിയത്. ഒപ്പം വരുമാനപരിധി എന്ന മാനദണ്ഡവും വന്നു. മസ്റ്ററിങിന്റെ പേരില്‍ ലക്ഷക്കണക്കിന് വയോധികര്‍ക്ക് അക്ഷയ സെന്ററുകളില്‍ പോയി ക്യൂ നില്‍ക്കേണ്ടി വന്നു. രോഗവും അവശതയും കാരണം പലര്‍ക്കും അക്ഷയ സെന്ററുകളില്‍ പോകാന്‍ സാധിച്ചില്ല. സാമൂഹിക പെന്‍ഷന് അര്‍ഹതയില്ലാത്തവരെ ഒഴിവാക്കാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമായി കാണുന്ന അധികാരികള്‍ മസ്റ്ററിങ് ഹാജരാക്കാന്‍ കഴിയാതിരുന്നതിന്റെ പേരില്‍ അര്‍ഹരായ ഒട്ടേറെ പേര്‍ പട്ടികക്ക് പുറത്തായെന്ന യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്.
46,37,092 പേരാണ് 2020 ഫെബ്രുവരി മാസം വരെ സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങിയിരുന്നത്. 2020ല്‍ മസ്റ്ററിങ് കഴിഞ്ഞതോടെ 43,37,289 ആയി കുറഞ്ഞു. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയ പരിധി ഇക്കഴിഞ്ഞ ഫെബ്രുവരി 28 വരെയായിരുന്നു. ഗുണഭോക്തൃ പട്ടിക വീണ്ടും പുതുക്കിയപ്പോള്‍ 34,97,795 പേര്‍ മാത്രമാണ് പെന്‍ഷന് അര്‍ഹതയുള്ളവരായി മാറിയത്. മൂന്ന് വര്‍ഷത്തിനിടെ സംഭവിച്ചത് 11,39,297 പേരുടെ കുറവാണ്. ഇത് വഴി സര്‍ക്കാറിന് ലഭിക്കുന്ന പ്രതിമാസ ലാഭം 180 കോടി രൂപയിലേറെയാണ്. അടുത്ത ഘട്ടത്തിലേക്കുള്ള ബയോമെട്രിക് മസ്റ്ററിങാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ജുലൈ 31 വരെയാണ് ഇതിന്റെ സമയ പരിധി. ഇത് കൂടി പൂര്‍ത്തിയായാല്‍ ഗുണഭോക്താക്കളുടെ എണ്ണം പിന്നെയും കുറയും.
ശരാശരി ഒരു വാര്‍ഡില്‍ 15 പേര്‍ എന്ന കണക്കില്‍ ആദ്യഘട്ട മസ്റ്ററിങില്‍ മാത്രം 2,99,903 പേരാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ഇത്രയും പേരുടെ പെന്‍ഷന്‍ കുടുംബാംഗങ്ങള്‍ അനര്‍ഹമായി കൈപ്പറ്റിയിരുന്നുവെന്ന വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നാണ് ഇത് സംബന്ധിച്ച രേഖകള്‍ വിവരാവകാശനിയമപ്രകാരം ശേഖരിച്ചവര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ നിബന്ധനകള്‍ കൊണ്ടുവന്ന് ഭൂരിഭാഗം പേരെയും സാമൂഹ്യക്ഷേമ പെന്‍ഷന്‍ പട്ടികയില്‍ നിന്നും പുറത്താക്കി ഈ പദ്ധതി തന്നെ അട്ടിമറിക്കാനാണോ ശ്രമമെന്ന സംശയം ശക്തമാവുകയാണ്. വയോജനങ്ങള്‍ക്ക് അത്യാവശ്യം മരുന്നെങ്കിലും വാങ്ങാന്‍ പെന്‍ഷന്‍ തുക കൊണ്ട് സാധിക്കുമായിരുന്നു. ഇനി സ്വത്തുകള്‍ ഉള്ള വയോധികരാണെങ്കില്‍ പോലും അവര്‍ അവശരാകുമ്പോള്‍ അതൊക്കെ നോക്കി നടത്തുക മക്കളോ മറ്റ് പിന്‍മുറക്കാരോ ആയിരിക്കും. ഇവര്‍ വയോജനങ്ങളെ സംരക്ഷിക്കണമെന്നില്ല. സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ പെന്‍ഷന്‍ മാത്രമായിരുന്നു അവര്‍ക്ക് അല്‍പമെങ്കിലും ആശ്വാസമായിരുന്നത്. അത് പോലും നിഷേധിക്കുന്നത് ക്രൂരതയാണ്.

Related Articles
Next Story
Share it